1 GBP = 91.00 INR                       

BREAKING NEWS

എല്ലാവരും മുഖം തിരിച്ചപ്പോള്‍ ഒപ്പം നിന്നത് സര്‍ക്കാര്‍ മാത്രം; ആദം ഹരി ഇനി ചിറക് വിരിച്ച് പറന്നുയരും; ട്രെയിനി പൈലറ്റായുള്ള മൂന്നുവര്‍ഷത്തെ പരിശീലനത്തിന് 23.34 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും; ജൊഹാനസ്ബര്‍ഗില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ ട്രാന്‍സമാന്‍ പൈലറ്റിന് സഫലമാകുന്നത് ജീവിതാഭിലാഷം

Britishmalayali
kz´wteJI³

തിരുവനന്തപുരം: എല്ലാവരും മുഖംതിരിച്ചുനില്‍ക്കേ, ഒപ്പം നിന്നത് സര്‍ക്കാര്‍ മാത്രമായിരുന്നു. ആദത്തിന് ഇനി സ്വപ്നങ്ങള്‍ സഫലമാക്കാന്‍ പറയുന്നയരാം. പരിശീലനത്തിനുള്ള തുക നല്‍കാമെന്ന് സാമൂഹികനീതിവകുപ്പ് അധികൃതര്‍ ബുധനാഴ്ച ആദമിനെ വിളിച്ചറിയിച്ചു. ഇതോടെ ഏവിയേഷന്‍ ടെക്നോളജിയില്‍ ട്രെയിനി പൈലറ്റായി ചേരുന്നതിന് ട്രാന്‍സ്മാന്‍ ആദമിന് അവസരമൊരുങ്ങും. 

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമിയില്‍ ഇനി ആദം പരിശീലിച്ചു തുടങ്ങും. മൂന്നുവര്‍ഷത്തെ പരിശീലനത്തിന് 23.34 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുന്നത്. നാലുമാസമായി സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങുകയാണ്. സാമൂഹികനീതിവകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന്റെ സഹായമില്ലെങ്കില്‍ ഈ സ്വപ്നം സഫലമാകില്ലായിരുന്നു ആദം പറയുന്നു. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ ട്രാന്‍സമാന്‍ പൈലറ്റാണ് തൃശ്ശൂര്‍ സ്വദേശി ആദം ഹാരി.

ഇന്ത്യന്‍ വ്യോമസേനയില്‍ ജോലിക്കുകയറണമെന്നാണ് ആഗ്രഹമെന്ന് ആദം പറയുന്നു. പക്ഷേ, അവിടെ ട്രാന്‍സ്ജെന്‍ഡര്‍മാരെ അംഗീകരിക്കാന്‍ തുടങ്ങിയിട്ടില്ല. അല്ലാത്തപക്ഷം ഏതെങ്കിലും എയര്‍ലൈന്‍സില്‍ പൈലറ്റായി ജോലിയില്‍ പ്രവേശിക്കണം. ട്രാന്‍സ്ജന്‍ഡറുകളോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം ഉണ്ടാകുന്നില്ല. എല്ലായിടത്തും ചവിട്ടിമെതിക്കപ്പെടുന്നു. സ്വന്തം കഴിവുകളിലൂടെ ഒരു ട്രാന്‍സജെന്‍ഡര്‍മാതൃക സൃഷ്ടിച്ചാല്‍ സമൂഹത്തിന്റെ പരിഗണനകളില്‍ മാറ്റംവരുമെന്നാണ് പ്രതീക്ഷ -ആദം പറയുന്നു.

പെണ്‍കുട്ടിയായാണ് വളര്‍ന്നത്. ശരീരത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് ആണായി ജീവിക്കാനുള്ള ആഗ്രഹത്തെ വീട്ടുകാര്‍ അംഗീകരിച്ചില്ല. പ്ലസ്ടുകഴിഞ്ഞ് ജൊഹാനസ്ബര്‍ഗിലേക്ക് പോയി. പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് നാട്ടുകാര്‍ വ്യക്തിത്വം തിരിച്ചറിയുന്നത്. അതോടെ വീട്ടുകാര്‍ തടങ്കലിലാക്കി. ശാരീരികവും മാനസികവുമായി പീഡനങ്ങളെത്തുടര്‍ന്ന് പത്തൊമ്പതാം വയസ്സില്‍ വീടുവിട്ടിറങ്ങി.

തൊഴില്‍ തേടിയലഞ്ഞു. പട്ടിണികിടന്നു. കൊച്ചിയില്‍ ഒരു ഏവിയേഷന്‍ അക്കാദമിയില്‍ ആദ്യം ജോലി ലഭിച്ചു. പിന്നീട് ജ്യൂസ് സ്റ്റാളില്‍ ജോലിനോക്കി. ഇപ്പോള്‍ ബ്യൂട്ടീഷ്യനായും മോഡലായും പ്രവര്‍ത്തിക്കുന്നു. പ്രൊഫഷണല്‍ കോളേജുകളില്‍ പ്രചോദന ക്ലാസുകള്‍ എടുക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category