1 GBP = 90.00 INR                       

BREAKING NEWS

സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഏറ്റെടുത്തത് 18 ഉത്തരവുകളിലായി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് കൈവശം വച്ചതും മറിച്ച് വിറ്റതുമായ 38, 171 ഏക്കര്‍ ഭൂമി; ചെറുവള്ളി എസ്റ്റേറ്റിലെ 2264 ഏക്കറും ഇതില്‍ വരും; ഇത്തരമൊരു ഭൂമിക്ക് നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവയ്ക്കുന്നതില്‍ വിവാദം; ഉടമസ്ഥാവകാശം സര്‍ക്കാരിനില്ല എന്നുള്ളതിന്റെ നഗ്നമായ അംഗീകാരം കൂടിയാണ് മന്ത്രിസഭയുടെ തീരുമാനമെന്ന വാദുമായി ബിലീവേഴ്സ് ചര്‍ച്ചും; ശബരിമല വിമാനത്താവളത്തിനുള്ള ചെറുവള്ളി ഭൂമി ഏറ്റെടുക്കലില്‍ വിവാദം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം ശബരിമല വിമാനത്താവള പദ്ധതിയുമായി വീണ്ടും ഇടതുസര്‍ക്കാര്‍ രംഗത്തെത്തുമ്പോള്‍ ചെറുവള്ളി എസ്റ്റേറ്റിനെ കുറിച്ചുള്ള വിവാദങ്ങളും പുതിയ തലത്തിലേക്ക്. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിപ്പോയ പദ്ധതിയാണ് സജീവമാക്കുന്നത്. വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തര്‍ക്കഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ തേടാനും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തില്‍ തീരുമാനമായി. നടപടികള്‍ വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ട പരിഹാരത്തുക കെട്ടിവച്ചാണ് ഭൂമി ഏറ്റെടുക്കുക.

ഇതില്‍ നഷ്ടപരിഹാര തുക നല്‍കുന്നതാണ് വിവാദങ്ങള്‍ക്ക് ഇട നല്‍കുന്നത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയല്ല ചെറുവള്ളി എസ്റ്റേറ്റ് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. സര്‍ക്കാരിന്റെ മാത്രം ഭൂമിയാണിത്. ചെറുവള്ളി എസ്റ്റേറ്റ് 2015 മെയ് 28ന് തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. ഭൂമി തിരിച്ച് പിടിക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിലാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തത്. 18 ഉത്തരവുകളിലായി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് കൈവശം വച്ചതും മറിച്ച് വിറ്റതുമായ 38, 171 ഏക്കര്‍ ഭൂമിയാണ് അന്ന് ഏറ്റെടുത്തത്. ഇതില്‍ ചെറുവള്ളി എസ്റ്റേറ്റിലെ 2264 ഏക്കറും വരും. ഇത്തരമൊരു ഭൂമിക്ക് എന്തിനാണ് പണം നല്‍കുന്നതെന്നാണ് ഉയരുന്ന ചോദ്യം.

അതിനിടെ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനച്ചതിന് പിന്നാലെ സര്‍ക്കാര്‍ വാദം തള്ളി ബിലീവേഴ്സ് ചര്‍ച്ച് രംഗത്തെത്തി. നിലവില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതയെ സംബന്ധിച്ച് ഒരു കേസും ഒരു കോടതിയിലും ഇല്ലെന്ന് സഭാ വക്താവ് സിജോ പന്തപ്പള്ളില്‍ പ്രതികരിച്ചു. കേരള ഹൈക്കോടതിയും സുപ്രീംകോടതിയും നിലവിലുള്ള കേസുകള്‍ക്ക് തീര്‍പ്പു കല്‍പ്പിച്ചിട്ടുള്ളതാണ്. സര്‍ക്കാരിന്റെ ഇതുവരെയുള്ള വാദങ്ങളെല്ലാം നീതിപീഠങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നടപടിക്രമങ്ങളെ കുറിച്ച് യാതൊരു അറിവും സഭക്ക് ഈ നിമിഷം വരെ ഇല്ല. ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുകള്‍ നിലവില്‍ ഇല്ലാതിരിക്കെ കോടതിയില്‍ പണം കെട്ടിവെച്ച് സ്ഥലം ഏറ്റടുക്കുക എന്ന നടപടിക്കുള്ള നിയമ സാധുത തള്ളിക്കളയേണ്ടിയിരിക്കുന്നു. കോടതിയില്‍ പണം കെട്ടിവെക്കാന്‍ ആലോചിക്കുന്നു എന്നുള്ളത് യാഥാര്‍ഥ്യമെങ്കില്‍ ഉടമസ്ഥാവകാശം സര്‍ക്കാരിനില്ല എന്നുള്ളതിന്റെ നഗ്നമായ അംഗീകാരം കൂടിയാണ്. സര്‍ക്കാരിന്റെ മുന്‍പോട്ടുള്ള നടപടി ക്രമങ്ങളുടെ ഔദ്യോഗികമായ അറിയിപ്പ് കിട്ടുന്നതനുസരിച്ച് സഭാ സിനഡ് ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും സഭാ വക്താവ് പറഞ്ഞു.

ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിമാനത്താവളം നിര്‍മ്മിക്കുന്നതിന്റെ മറവില്‍ അനധികൃത തോട്ടഭൂമി കയ്യേറ്റങ്ങള്‍ സാധൂകരിക്കാന്‍ രഹസ്യനീക്കമെന്നാണ് ഉയരുന്ന ആരോപണം. തോട്ടഭൂമി കയ്യേറിയെന്ന് കണ്ടെത്തി സ്‌പെഷ്യല്‍ ഓഫീസര്‍ ഏറ്റെടുത്ത ചെറുവള്ളി എസ്റ്റേറ്റില്‍ നിന്നുള്ള ഭൂമിക്ക് സര്‍ക്കാര്‍ തന്നെ ഓഹരിയവകാശം നല്‍കുന്നതോടെ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം തങ്ങളുടേത് എന്നു സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിയും. ഇതോടെ വിട്ടുകൊടുക്കുന്ന 500 ഏക്കറിന്റെ മറവില്‍ യാതൊരു രേഖകളുമില്ലാത്ത 2265 ഏക്കര്‍ ഭൂമിക്കും അവര്‍ക്ക് ഉടമസ്ഥാവകാശം വരും. ഈ ഉത്തരവിന്റെ മറവില്‍ കേരളത്തിലെ ലക്ഷക്കണക്കിന് ഏക്കര്‍ തോട്ടഭൂമി കയ്യേറ്റക്കാര്‍ക്ക് കോടതികളിലെ കേസുകളില്‍ തങ്ങള്‍ക്കനുകൂല വിധി നേടാന്‍ സാധിക്കും. 1923ല്‍ മലയാളം പ്ലാന്റേഷന്‍ യുകെ ലിമിറ്റഡ് വ്യാജമായി തയ്യാറാക്കിയ 1600/1923 എന്ന ആധാരത്തില്‍പ്പെട്ട സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. 1978ല്‍ ഇന്ത്യന്‍ കമ്പനി ആക്ട്പ്രകാരം രജിസ്റ്റര്‍ ചെയ്ത മലയാളം പ്ലാന്റേഷന്‍സ് (ഇന്ത്യ) കമ്പനിക്ക് ആസ്തികള്‍ കൈമാറിയെന്നും 1984ല്‍ അത് ഹാരിസണ്‍ മലയാളം ലിമിറ്റഡായി മാറിയെന്നുമാണ് കമ്പനി വാദിച്ചിരുന്നത്.

എന്നാല്‍ 1977ല്‍ രൂപീകൃതമായ മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിങ്‌സ്) ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ബിനാമി കമ്പനിയാണ് ഹാരിസണ്‍ എന്നും ഹാരിസണ്‍ കൈവശം വച്ചിരുന്നതും കൈമാറ്റം ചെയ്തതുമായ 75000 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്നും ഇതേകുറിച്ച് സിബിഐ അന്വേഷിക്കണമെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം ശുപാര്‍ശ നല്‍കിയിരുന്നു. ഇത്തരത്തില്‍ അനധികൃതമായി കൈവശമുള്ള ഭൂമിയില്‍നിന്ന് ഹാരിസണ്‍ 1984ല്‍ കൈമാറിയ 2265 ഏക്കറില്‍പ്പെടുന്നതാണ് ഇപ്പോള്‍ ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്ന ഭൂമി.

വിമാനത്താവള പദ്ധതി ഏകോപനത്തിന് സ്‌പെഷല്‍ ഓഫിസറെ ഉടന്‍ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്‌പെഷല്‍ ഓഫിസറെ കണ്ടെത്താന്‍ മുന്‍ കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി എം. മാധവന്‍ നമ്പ്യാര്‍ അധ്യക്ഷനായി സെര്‍ച് കമ്മിറ്റി രൂപവല്‍ക്കരിച്ചിരുന്നു. വിമാനത്താവളത്തിനു കണ്ടെത്തിയ എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിയമപ്രശ്‌നം പരിഹരിക്കപ്പെടാത്തതിനാല്‍ തുടര്‍നടപടികള്‍ സ്തംഭിച്ച സാഹചര്യത്തിലാണ് സ്‌പെഷല്‍ ഓഫിസറെ നിയമിച്ചത്. വിമാനത്താവളത്തിനായി സാധ്യതാപഠനം നടത്തിയ ലൂയി ബ്ഗര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോഴും നിയമവകുപ്പിന്റെ പരിഗണനയിലാണ്.

ഭൂമി സര്‍ക്കാരിന്റെ ഉടമസ്ഥതയിലല്ലാത്തതിനാല്‍ മണ്ണുപരിശോധനയും പരിസ്ഥിതി ആഘാതപഠനവും നടത്താനായിട്ടില്ല. ചെറുവള്ളി എസ്റ്റേറ്റിന് രണ്ടു ദേശീയപാതകളുടെയും അഞ്ചു പി.ഡബ്ല്യു.ഡി. റോഡുകളുടെയും സാമീപ്യമുണ്ട്. ശബരിമലയിലേക്കു 48 കിലോമീറ്ററാണു ദൂരം, കൊച്ചിയിലേക്ക് 113 കിലോമീറ്റര്‍. ഭൂമി കണ്ടെത്തിയാല്‍ വിമാനത്താവളത്തിന് അനുമതി നല്‍കാമെന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇതിനിടെയാണ് വിവാദം. എരുമേലി-പത്തനംതിട്ട സംസ്ഥാന പാതയില്‍, എരുമേലിയില്‍നിന്നു 3 കിലോമീറ്റര്‍ അകലെയാണു ചെറുവള്ളി എസ്റ്റേറ്റ്. ജനവാസം കാര്യമായി ഇല്ലാത്തതിനാല്‍ കുടിയൊഴിപ്പിക്കല്‍ പോലുള്ള നടപടികളും പ്രതിസന്ധി സൃഷ്ടിക്കാനിടയില്ല. ഇതേസമയം പരിസ്ഥിതി അനുമതി പ്രധാന കടമ്പയാകും. മൊട്ടക്കുന്നുകള്‍ നിറഞ്ഞ ഭൂപ്രകൃതി ആയതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വൈകില്ല.

വിമാനത്താളത്തിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ മാതൃകയില്‍ കമ്പനി രൂപീകരിച്ചായിരിക്കും പ്രവര്‍ത്തനം. 42 രാജ്യങ്ങളില്‍ നിന്നായി വര്‍ഷം 3 കോടി തീര്‍ത്ഥാടകരാണ് ശബരിമലയില്‍ എത്തുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലക്കാരായ 5 ലക്ഷം പേര്‍ വിദേശരാജ്യങ്ങളില്‍ പ്രവാസികളായുണ്ട്. മൂന്നാര്‍, തേക്കടി, കുമരകം തുടങ്ങിയ സ്ഥലങ്ങളിലേക്കു ധാരാളം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളും എത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം പദ്ധതി പ്രയോജനപ്പെടും. നേരത്തേ നെടുമ്പാശേരിയുടെ ഫീഡര്‍ വിമാനത്താവളം എന്ന നിലയിലാണു വിഭാവനം ചെയ്തതെങ്കിലും പിന്നീട് മാറ്റി. തുടക്കത്തിലേ രാജ്യാന്തര വിമാനത്താവളമായി നിര്‍മ്മിക്കാനാണ് തീരുമാനം. 4.8 കിലോമീറ്റര്‍ നീളത്തിലാണ് റണ്‍വേ. നെടുമ്പാശേരി, മധുര, തിരുവനന്തപുരം എന്നിവയാണു സമീപത്തെ മറ്റു വിമാനത്താവളങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category