1 GBP = 90.00 INR                       

BREAKING NEWS

ജോളിയെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കോടതി; അഞ്ച് മരണങ്ങളിലും പ്രതിയുടെ സാന്നിധ്യമെന്ന് പൊലീസിന്റെ കസ്റ്റഡി അപേക്ഷയില്‍; വിഷവസ്തുക്കള്‍ ശേഖരിച്ചതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തണമെന്നും പ്രോസിക്യൂഷന്‍ വാദം; കെട്ടിച്ചമച്ച കേസെന്ന് പ്രതിഭാഗത്തിന് വേണ്ടി വാദിച്ച ആളൂര്‍ അസോസിയേറ്റ്സ്; കോടതി മുറിയില്‍ പ്രതികരിക്കാതെ ജോളിയും മാത്യുവും; നിരപരാധിയെന്ന് പറഞ്ഞ് പ്രജികുമാര്‍; നാടിനെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികള്‍ക്ക് നേരെ കൂക്കിവിളിച്ചും ആക്രോശിച്ചും ജനക്കൂട്ടം

Britishmalayali
kz´wteJI³

കോഴിക്കോട്:  കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളി അടക്കമുള്ള മൂന്ന് പ്രതികളെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കോടതി. ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പി പ്രജുകുമാര്‍ എന്നിവരെയാണ് കോടതി ഒക്ടോബര്‍ 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയാണ് ജോളിയെയും മാത്യുവിനെയും പ്രജികുമാറിനെയും കസ്റ്റഡിയില്‍ വിട്ടത്. 11 ദിവസം കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് കോടതി ആറ് ദിവസത്തെ കസ്റ്റഡി സമയം അനുവദിച്ചത്.

അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് ജോളിക്ക് വേണ്ടി വാദിച്ച ആളൂര്‍ അസോസിയേറ്റ്സിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. അഡ്വ. ഷെഫിന്‍ അഹമ്മദ്, അഡ്വ. നിജാസ് എന്നിവരാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. ഈമാസം 16ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.പ്രതികളെ കസ്റ്റഡിയില്‍ നല്‍കുമ്പോള്‍ വ്യവസ്ഥകളൊന്നും കോടതി മുന്നോട്ട് വെച്ചിട്ടില്ല. കസ്റ്റഡിയില്‍ പോകുന്നതിന് എന്തെങ്കിലും തടസമുണ്ടോയെന്ന് പ്രതികളോട് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. കോടതിയില്‍ ജോളിക്കായി ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകന്‍ ഹാജരായി. അതേസമയം, കേസിലെ പ്രതികളായ മാത്യു, പ്രജികുമാര്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചില്ല.

പ്രതികളെ എത്തിക്കുന്നതിന്റെ ഭാഗമായി വന്‍ സുരക്ഷയാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയത്. കോടതി പരിസരത്ത് വന്‍ ജനാവലി തടിച്ചു കൂടിയിട്ടുണ്ടായിരുന്നു. പ്രതികളെ പൊലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കിയതോടെ ആളുകള്‍ അവര്‍ക്കു നേരെ കൂവി വിളിച്ചു. ജോളി, മാത്യു, പ്രജി കുമാര്‍ എന്നീ പ്രതികള്‍ക്കായി പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് കോടതി ബുധനാഴ്ച പ്രെഡക്ഷന്‍ വാറന്‍ഡ് പുറപ്പെടുവിക്കുകയും ഇവരെ ഹാജരാക്കുകയും ചെയ്തത്.

കോടതിയിലെത്തിയ ജോളിയില്‍ അഡ്വ. ബിഎ ആളൂരിന്റെ സംഘത്തില്‍പ്പെട്ട അഭിഭാഷകന്‍ വക്കാലത്ത് ഒപ്പിട്ട് വാങ്ങി. കസ്റ്റഡിയില്‍ പോകാന്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. ഇല്ല എന്ന് മാത്യു മറുപടി പറഞ്ഞപ്പോള്‍ പ്രജുലും ജോളിയും ബുദ്ധിമുട്ടില്ലെന്ന തരത്തില്‍ തലയാട്ടി. ആദ്യം പ്രജുകുമാറിനേയും പിന്നെ ജോളിയേയുമാണ് കോടതിമുറിയിലെത്തിച്ച് ഇവര്‍ക്ക് ശേഷം ഒരല്‍പം വൈകിയാണ് മാത്യു കോടതിയിലെത്തിയത്. കോടതിമുറിയില്‍ മാത്യുവും ജോളിയും നിശബ്ദരായി നിന്നപ്പോള്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു പ്രജു കുമാര്‍. വന്‍ജനക്കൂട്ടമാണ് പ്രതികളെ എത്തിക്കുന്ന വാര്‍ത്തയറിഞ്ഞ് താമരശ്ശേരി കോടതിക്ക് മുന്നില്‍ തടിച്ചു കൂടിയത്. കനത്ത സുരക്ഷയാണ് കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്.

ജയിലില്‍ നിന്ന് പുറത്തിറക്കി വൈദ്യപരിശോധന നടത്തിയാണ് എം.എസ്.മാത്യുവിനെ കോടതിയിലെത്തിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു വൈദ്യപരിശോധന. മറ്റു പ്രതികളായ ജോളി ജോസഫിനേയും പ്രജി കുമാറിനേയും വൈദ്യപരിശോധന നടത്തിയില്ല. ജില്ലാ ജയിലില്‍ നിന്നും സബ്ജയിലില്‍ നിന്നുമാണ് പ്രതികളെ കോടതിയിലേക്ക് എത്തിച്ചത്. ജയിലില്‍ നിന്ന് ആദ്യം പുറത്തിറക്കിയ പ്രജികുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും ജോളിയും മാത്യവും ഒന്നും മിണ്ടിയില്ല. പ്രതികള്‍ക്കായി കനത്ത സുരക്ഷാ വലയം പൊലീസ് തീര്‍ത്തിരുന്നു.

പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു തന്റെ കൈയില്‍ നിന്നും സയനൈഡ് വാങ്ങിയത്. കൊലപാതകങ്ങളുടെ ഗൂഢാലോചനകളില്‍ തനിക്ക് യാതൊരു പങ്കുമില്ല. താന്‍ നിരപരാധിയാണെന്നും പ്രജികുമാര്‍ പറഞ്ഞു. അതേ സമയം ജോളിയും മാത്യുവും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും പറഞ്ഞില്ല. കോടതിയിലും ജോളി മൗനം പാലിച്ചു. പ്രതികളെ കാണുന്നതിനായി താമരശ്ശേരി കോടതി പരിസരത്ത് വന്‍ജനക്കൂട്ടം എത്തിയിരുന്നു. ജോളിയുമായുള്ള പൊലീസ് വാഹനം എത്തിയതോടെ ജനക്കൂട്ടം കൂകി വിളിച്ചു. ആളുകളെ വകഞ്ഞ്മാറ്റിക്കൊണ്ടാണ് പൊലീസ് ജോളിയെ കോടതി വളപ്പിലേക്കെത്തിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ച സാഹചര്യത്തില്‍ വടകര റൂറല്‍ എസ്പി ഓഫീസിലേക്കാണ് പ്രതികളെ എത്തിക്കുക. ഇവിടെ നിന്നും പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിന് കൊണ്ടുപോകും.

ജോളിയെ കസ്റ്റഡിയില്‍ കിട്ടിയതോടെ കൂടത്തായി കൂട്ടക്കൊലയില്‍ കൂടുതല്‍ ഊര്‍ജ്ജിതമായ അന്വേഷണമായിരിക്കും ഇനി പൊലീസ് നടത്തുക. പത്ത് പേരുള്ള അന്വേഷണസംഘത്തെ ഇന്നലെ 35 പേരുള്ള സംഘമായി ഡിജിപി ഇന്ന് വിപുലപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തിലേക്ക് ഇനിയും ആളുകളെ ചേര്‍ക്കുമെന്നും ഡിജിപി വ്യക്തമാക്കി. കോടതിയില്‍ നിന്നും ജോളിയെ കസ്റ്റഡിയില്‍ വാങ്ങി ഇന്നു തന്നെ പൊന്നാമറ്റം തറവാട്ടില്‍ കൊണ്ടു പോയി തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

ഇവിടെ പ്രതികളെ എത്തിച്ചാല്‍ ശക്തമായ ജനരോഷം നേരിടേണ്ടി വരുമെന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാവും പ്രതികളെ പുറത്തേക്ക് കൊണ്ടു പോകുക. പൊന്നാമറ്റം തറവാട്ടിലേക്കും വന്‍ പൊലീസ് സംഘം ജോളിയെ അനുഗമിക്കും. ചിലപ്പോള്‍ തെളിവെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാനും സാധ്യതയുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category