1 GBP = 94.40 INR                       

BREAKING NEWS

ജോളി ജയിലിലായിട്ട് നാല് ദിവസമായിട്ടും തിരിഞ്ഞു നോക്കാതെ ബന്ധുക്കള്‍; വസ്ത്രങ്ങള്‍ കൊണ്ടു വരാന്‍ ജയില്‍ അധികൃതര്‍ വിളിച്ചു പറഞ്ഞിട്ടും സഹോദരന്‍ എത്തിയില്ല; പിണറായി സൗമ്യ മോഡല്‍ ആത്മഹത്യ ഒഴിവാക്കാന്‍ പ്രത്യേക കൗണ്‍സിലിംഗും കാവലും; ഇനിയൊരു ജീവിതമില്ലെന്ന് കണക്കു കൂട്ടലോടെയുള്ള പെരുമാറ്റം പൊലീസിനും ആശങ്ക ഉണ്ടാക്കുന്നു; ജോളിയെ ഒരു നോക്ക് കാണാന്‍ വഴി നീളെ ആയിരങ്ങള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി കൊലക്കേസും പിണറായിയിലെ കൂട്ടക്കൊലയും തമ്മില്‍ സാമ്യത ഏറെയാണ്. വഴിവിട്ട ജീവിതത്തിന് വേണ്ടി കുടുംബത്തെ ഇല്ലായ്മ ചെയ്ത സൗമ്യ ഒടുവില്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. ഇത് ജയില്‍ അധികൃതര്‍ക്ക ഏറെ തലവേദനയായി. കൂടത്തായിയിലെ ജോളിയും സമാന മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ ജോളി കടന്ന കൈ എന്തെങ്കിലും ചെയ്യുമോ എന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ട് അറസ്റ്റുചെയ്യപ്പെട്ട ജോളിക്ക് ജയിലില്‍ പ്രത്യേക കൗണ്‍സലിങ്ങും സുരക്ഷാ ഉദ്യോഗസ്ഥരും ഏര്‍പ്പെടുത്തി.

ജോളിയെ നിരീക്ഷിക്കാനും സുരക്ഷ ഉറപ്പുവരുത്താനും മാത്രമായി ഒരു വാര്‍ഡനെ ചുമതലപ്പെടുത്തി. ജോളി മുമ്പ് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചിരുന്നതിനാല്‍ ഇനിയും അതിനുള്ള സാധ്യത കണക്കിലെടുത്താണ് പ്രത്യേക സുരക്ഷയും കൗണ്‍സലിങ്ങും. പിണറായിയില്‍ മാതാപിതാക്കളെയും മകളെയും വിഷംകൊടുത്തുകൊന്ന കേസിലെ പ്രതി വണ്ണത്താംകണ്ടി സൗമ്യ ജയിലില്‍ തൂങ്ങിമരിക്കുകയായിരുന്നു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് ജോളി സഹതടവുകാരോട് പറഞ്ഞിരുന്നു. ഇതൊക്കെ മുന്നില്‍ക്കണ്ടാണ് ജോളിക്കു പ്രത്യേകസുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് ജയിലധികൃതര്‍ പറഞ്ഞു. അതിനിടെ ജയിലില്‍ നിന്ന് ജോളിയെ കോടതിയിലേക്ക് കൊണ്ടു പോയത് അറിഞ്ഞ് ആയിരങ്ങളാണ് റോഡിന് ഇരുവശവും തടിച്ചു കൂടിയത്. ജയിലിന് മുമ്പിലും കോടതിയിലുമെല്ലാം ആളുകളെത്തി. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

അറസ്റ്റുചെയ്ത് ജില്ലാജയിലിലെത്തിച്ചശേഷം പ്രത്യേക പെരുമാറ്റ രീതിയാണ് ജോളിയുടേത്. പലപ്പോഴും വളരെ സങ്കടപ്പെട്ടാണ് ഇരിക്കുന്നത്. ഇനിയൊരു ജീവിതമില്ല എന്ന തരത്തിലാണ് പെരുമാറ്റം. ആദ്യമൊക്കെ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇപ്പോള്‍ ഇത് മാറി. കൊണ്ടുവന്ന അന്നുതന്നെ ജോളി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തലകറക്കം കാരണം ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായി അസുഖങ്ങളില്ലാത്തതിനാല്‍ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്നു. നിലവില്‍ ജോളിക്ക് രക്തസമ്മര്‍ദം നേരിയ കുറവുണ്ട്. ഇതിനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ട്. ഇതെല്ലാം ജയില്‍ അധികൃതര്‍ ഗൗരവത്തോടെയാണ് കാണുന്നത്.

ജയിലില്‍ നാലുദിവസം പിന്നിട്ടിട്ടും ജോളിയെ കാണാന്‍ ബന്ധുക്കളാരും എത്തിയില്ല. ആദ്യദിവസം സഹോദരന്‍ നോബിയെ ഫോണ്‍ചെയ്ത് ജോളിക്കാവശ്യമായ വസ്ത്രങ്ങളും മറ്റും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ഇന്നലെ ജോളിയെ ജില്ലാ ജയിലില്‍നിന്ന് താമരശ്ശേരി കോടതിയിലേക്ക് ബുധനാഴ്ച കൊണ്ടുപോകുമെന്നു കരുതി ജയില്‍ പരിസരത്തെത്തിയത് ഒട്ടേറെപ്പേര്‍. നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും രാവിലെ ഒമ്പതോടെ ജയിലിലെത്തി.

ജയില്‍വളപ്പിലേക്ക് കയറാന്‍ പേടിച്ച് പലരും വാഹനങ്ങളുമായി റോഡില്‍ത്തന്നെ നിന്നു. ജോളിയെ കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ ബുധനാഴ്ച ക്രൈംബ്രാഞ്ച് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് മുമ്പാകെ നല്‍കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് എല്ലാവരും എത്തിയത്. എന്നാല്‍, പതിനൊന്നു മണിയോടെ കോടതി നടപടികള്‍ ആരംഭിക്കുകയും കേസ് വ്യാഴാഴ്ചയ്ക്ക് മാറ്റുകയും ചെയ്തു. വന്നവര്‍ ഇതറിഞ്ഞ് 12 മണിയോടെ മടങ്ങി.

ഇന്ന് രാവിലെയാണ് ജോളിയെ കോടതിയിലേക്ക് കൊണ്ടു പോയത്. അപ്പോഴും വലിയ തിരക്ക് ജയിലില്‍ അനുഭവപ്പെട്ടു. കോടതിയിലും വലിയ സുരക്ഷയാണ് ഒരുക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category