1 GBP = 91.00 INR                       

BREAKING NEWS

കൂറുമാറിയത് ഏതാണ്ട് ഇരുപതിലേറെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍; വിമതര്‍ പാര്‍ട്ടിവിടുന്നത് വിജയസാധ്യതയെ ബാധിക്കില്ലെന്ന് പറഞ്ഞ് തടിതപ്പി നേതൃത്വം; ഹരിയാണയില്‍ നേതാക്കള്‍ക്കിടയിലെ പടലപ്പിണക്കവും സീറ്റ് വിതരണത്തിലെ അസംതൃപ്തിയും കോണ്‍ഗ്രസിന് വിനയാകുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഹരിയാണയില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കൂറുമാറ്റം കൂടുന്നു. ഏതാണ്ട് ഇരുപതിലേറെ മുതിര്‍ന്ന നേതാക്കളാണു തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പാര്‍ട്ടിവിട്ടത്. നേതാക്കള്‍ക്കിടയിലെ പടലപ്പിണക്കവും സീറ്റ് വിതരണത്തിലെ അസംതൃപ്തിയും കാരണമാണ് നേതാക്കളുടെ പാര്‍ട്ടി വിട്ടു പോകല്‍.

മുന്‍ പി.സി.സി. അധ്യക്ഷന്‍ അശോക് തന്‍വറിനു പിന്നാലെ മുതിര്‍ന്ന നേതാവും മുന്മന്ത്രിയുമായ സമ്പത്ത് സിങ്ങും അനുയായികളും കഴിഞ്ഞദിവസം പാര്‍ട്ടി വിട്ടു. ഹിസാറിലെ നാള്‍വയില്‍ സീറ്റ് നിഷേധിച്ചതാണ് സമ്പത്ത് സിങ്ങിന്റെ പ്രകോപനത്തിന് കാരണം. എസ്.സി. ചൗധരി (ഫരീദാബാദ്), രാമസ്വരൂപ് രാമ (രതിയ), സുഭാഷ് ചൗധരി(ജഗാധരി), രഞ്ജിത്ത് ചൗത്താല (രനിയ), മഞ്ജി റാം ഗുപ്ത (ജിന്ദ്), നിര്‍മല്‍ സിങ് (അംബാല), സത്പാല്‍ സംഗ്വാന്‍ (ദാദ്രി) തുടങ്ങിയവര്‍ പാര്‍ട്ടി വിട്ടവരില്‍ ഉള്‍പ്പെടുന്നു.

വിമതര്‍ പാര്‍ട്ടിവിടുന്നത് വിജയസാധ്യതയെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിനുമുമ്പ് ഇത്തരം പാര്‍ട്ടിമാറ്റം സാധാരണമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേന്ദ്ര സിങ് ഹുഡ്ഢ പറഞ്ഞു. ബിജെപി.യില്‍ നിന്നും ഐ.എന്‍.എല്‍.ഡി.യില്‍ നിന്നുമെല്ലാം ഇതുപോലെ ആള്‍ക്കാര്‍ കൊഴിഞ്ഞുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ ഐക്യമില്ലായ്മയും സഖ്യമില്ലായ്മയും വീണ്ടും അധികാരത്തില്‍ കയറാന്‍ വഴിയൊരുക്കുമെന്നാണ് ബിജെപി. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ബിജെപി. 90-ല്‍ 85 സീറ്റും നേടി അധികാരത്തിലെത്തുമെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. 19 ശതമാനത്തോളം ദളിത് വോട്ടര്‍മാരുള്ള ഹരിയാണയില്‍ അവരെ ആകര്‍ഷിക്കുന്ന ബിജെപി.യിലെ പ്രധാനമുഖമാണ് കട്ടാരിയ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category