1 GBP = 92.50 INR                       

BREAKING NEWS

സംഘപരിവാര്‍ രാഷ്ട്രീയം ഉയര്‍ത്തുന്ന ബിജെപി അധികാരത്തില്‍ സുരക്ഷിതമായി; ഇനി അനാവശ്യ രാഷ്ട്രീയ ഇടപെടലിന് ഇല്ല; ആര്‍എസ്എസ് അതിന്റെ സത്വം നിലനിര്‍ത്താന്‍ രാഷ്ട്രീയ പുനര്‍ നിര്‍മ്മാണത്തിനും ഹിന്ദുത്വ അജണ്ടകള്‍ക്കും മാത്രമായി മാറും; കേവലം നിരീക്ഷകരുടെ റോളിലേക്ക് സ്വയം മാറി രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കാന്‍ ആര്‍എസ്എസ്; ബിജെപിയും ആര്‍ എസ് എസും തമ്മിലുള്ള ദൈനംദിന ബന്ധം കുറച്ചേക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ബിജെപിയുടെ ദൈനംദിന കാര്യങ്ങളില്‍ ആര്‍എസ്എസ്. ഇടപെടല്‍ കുറയ്ക്കുന്നു. സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടുന്നില്ലെന്ന സംഘടനാപരമായ വിലയിരുത്തലിനെത്തുടര്‍ന്നാണിത്. ഉപതെരഞ്ഞെടുപ്പുകളിലടക്കം ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ രംഗത്തിറങ്ങില്ലെന്നാണു സൂചന. നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്‍എസ്എസ് ആയിരുന്നു. എല്‍ കെ അദ്വാനിയെ വെട്ടി മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടിയാണ് ലക്ഷ്യം നേടിയത്. രണ്ടാവട്ടവും മോദി അധികാരത്തില്‍ എത്തി. ബിജെപി അധ്യക്ഷന്‍ അമിത് ഷാ മികച്ച സംഘാടകനുമാണ്. ഈ സാഹചര്യത്തില്‍ ഇനി ബിജെപിയുടെ എല്ലാ കാര്യങ്ങളിലും ആര്‍എസ്എസ് ഇടപെടില്ല.

പാര്‍ട്ടികാര്യങ്ങളില്‍ ആര്‍എസ്എസ്. അമിതമായി ഇടപെടുന്നു എന്നു ബിജെപിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളില്‍ ആര്‍.എസ്.എസും ബിജെപിയും ഒത്തൊരുമിച്ചു നടത്തിയ ചിട്ടയായ പ്രവര്‍ത്തനം വലിയ തോതില്‍ വോട്ട് സമാഹരിക്കാന്‍ സഹായിച്ചിരുന്നു. ആര്‍എസ്എസ്. സഹായമില്ലെങ്കില്‍ ബിജെപിയില്‍ പ്രതിസന്ധിയുണ്ടാക്കുമെന്നു ആര്‍എസ്എസ്. അനുഭാവികളായ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം വിശദമായി പരിശോധിച്ചാണ് ദേശീയ തലത്തില്‍ ഇടപെടല്‍ കുറക്കുന്നത്. ഇതിന്റെ പ്രതിഫലനം കേരളത്തിലും ഉണ്ടാകും. കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കണമെന്ന സംസ്ഥാന ആര്‍എസ്എസ്. നിര്‍ദ്ദേശം തള്ളിയതു സംഘപരിവാറിനു ഞെട്ടലുണ്ടാക്കിയിരുന്നു. സജീവ ഇടപെടല്‍ വേണ്ടെന്ന തീരുമാനത്തിനു പിന്നില്‍ ഈ കാരണവുമുണ്ടെന്നാണു വിലയിരുത്തല്‍. ദേശീയ നേതാക്കളാരും ഈ വിഷയത്തില്‍ കുമ്മനത്തിന് വേണ്ടി സംസാരിച്ചില്ല. അടുത്തടുത്തു തെരഞ്ഞെടുപ്പുകള്‍ വന്നതിനാല്‍ ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ക്കു സ്വന്തം സംഘടനയുടെ പ്രവര്‍ത്തനത്തിനു സമയം ലഭിച്ചിരുന്നില്ലെന്നാണ് ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്‍വലിയാന്‍ പറയുന്ന കാരണം.

ഉത്തരേന്ത്യയില്‍ ഇത് വലിയ പ്രശ്നമായില്ല. എന്നാല്‍ കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ആര്‍ എസ് എസുകാര്‍ ബിജെപിക്ക് വേണ്ടി വോട്ട് പിടിക്കുമ്പോള്‍ പരിവാറിന്റെ ലക്ഷ്യങ്ങള്‍ എങ്ങുമെത്തുന്നില്ല. ഹിന്ദുത്വ അജണ്ടയില്‍ ഊന്നിയുള്ള പരിപാടികളും പാളും. അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിലേക്ക് കാര്യങ്ങളെത്തുമെന്നാണ് സൂചനകള്‍. ഈ വിഷയത്തിലെ കോടതി വിധിയും ഉടന്‍ ഉണ്ടാകും. ഇത്തരം ഇടപെടലുകള്‍ക്ക് കൂടുതല്‍ സമയം നീക്കി വയ്ക്കാനാണ് ആര്‍എസ്എസ് തീരുമാനം. കേരളത്തിലെ നേതൃത്വത്തിനും ഈ നിര്‍ദ്ദേശം കിട്ടി കഴിഞ്ഞു.

കേരളത്തില്‍ ആര്‍.എസ്.എസിനു ആറായിരത്തോളം ശാഖകളുണ്ട്. കഴിഞ്ഞ രണ്ടുമാസമായി ആര്‍എസ്എസ്. നേതൃത്വം സംസ്ഥാനത്തു വിപുലമായ യാത്രകള്‍ നടത്തി ശാഖകളുടെ പ്രവര്‍ത്തനത്തിനു പുതിയ രൂപരേഖയുണ്ടാക്കുകയാണ്. അധികചുമതല മൂലം ആര്‍.എസ്.എസിനു താഴേത്തട്ടില്‍ പ്രവര്‍ത്തന വീഴ്ചകളുണ്ടായി. ഇതു മറികടക്കാനാണു തല്‍ക്കാലമുള്ള വിട്ടുനില്‍ക്കല്‍. വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണം ആര്‍എസ്എസ്. എക്കാലവും നടത്തുന്നതാണ്. അതിനാല്‍ ആ നിലയിലുള്ള സഹായങ്ങള്‍ നല്‍കും. തെരഞ്ഞെടുപ്പു കാര്യങ്ങളിലുള്ള ഇടപെടല്‍ എത്ര വേണമെന്നതിനെക്കുറിച്ചു ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നു മുതിര്‍ന്ന ആര്‍എസ്എസ്. നേതാവ് പ്രതികരിച്ചു. ബിജെപിയുമായി അകല്‍ച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വട്ടിയൂര്‍കാവില്‍ ബിജെപിയുടെ സാധ്യതകളെ ബാധിക്കും.

ഉപതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്കു ലഭിക്കേണ്ട വോട്ടുകള്‍ ചോരാതിരിക്കാന്‍ കര്‍ശന നടപടിയുമായി ആര്‍എസ്എസ്. അഞ്ചു മണ്ഡലങ്ങളിലും ആര്‍എസ്എസ്. നിരീക്ഷണമുണ്ടാകും. കോന്നിയിലും വട്ടിയൂര്‍ക്കാവിലും പ്രാദേശിക നിരീക്ഷകര്‍ക്കു പുറമേ പ്രത്യേക നിരീക്ഷകരുണ്ടാകും. പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപി. കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരി തന്നെ വോട്ടുമറിച്ചെന്ന പ്രദേശിക നേതൃത്വത്തിന്റെ ആരോപണവും ആര്‍എസ്എസ്. അന്വേഷിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. കോന്നിയില്‍ അനുകൂല സാഹചര്യമുണ്ടെന്ന വിലയിരുത്തലിലാണ് ലഭിക്കേണ്ട ഒരുവോട്ടു പോലും നഷ്ടപ്പെടാതിരിക്കാന്‍ ആര്‍എസ്എസ്. അതീവ ജാഗ്രത പുലര്‍ത്തുന്നത്. ബിജെപി. സംസ്ഥാന കമ്മറ്റിയംഗം പി.എ. വേലുക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിരീക്ഷണച്ചുമതല.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനു പുറമേ, ആര്‍.എസ്.എസിന്റെ കേന്ദ്ര നേതൃത്വത്തില്‍നിന്നുള്ള മൂന്നു പേര്‍ രഹസ്യ നിരീക്ഷണത്തിനുണ്ടാകും. ഇവര്‍ മണ്ഡലത്തിലെത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന കുമ്മനത്തെ മാറ്റിയതില്‍ പ്രതിഷേധിച്ച് വോട്ടുമറിഞ്ഞാല്‍ സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരേ നടപടി ഉണ്ടാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category