1 GBP = 104.30 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ റീജിയണല്‍ ബൈബിള്‍ കണ്‍വന്‍ഷനുകള്‍ക്ക് നോര്‍വിച്ചില്‍ ഈമാസം 22ന്

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ എട്ടു റീജിയണുകളിലായി സംഘടിപ്പിക്കുന്ന മൂന്നാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്ഘാടനം നോര്‍വിച്ചില്‍ ഈ മാസം 22ന് ചൊവ്വാഴ്ച നടത്തപ്പെടും. രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്. സുവിശേഷ പ്രഘോഷണം പൗരോഹിത്യ ദൗത്യമായി ഏറ്റെടുത്തു ലോകമെമ്പാടും ശുശ്രൂഷ ചെയ്യുന്ന വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷനുകള്‍ നയിക്കപ്പെടുന്നത്.

ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടര്‍ ഫാ: ജോര്‍ജ് പനക്കല്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനില്‍, റാംസ്‌ഗേറ്റ് ഡിവൈന്‍ സെന്റര്‍ ഡയറക്ടര്‍ ഫാ: ജോസഫ് എടാട്ട്, ഫാ: ആന്റണി പറങ്കിമാലില്‍ എന്നിവരും പങ്കു ചേരും. ഈസ്റ്റ് ആംഗ്ലിയായിലെ, കേംബ്രിഡ്ജ് റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ പള്ളിയില്‍ വച്ചാണ് നടത്തപ്പെടുന്നത്. രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് ബൈബിള്‍ കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള പ്രത്യേക മിനിസ്ട്രി സിറ്റി അക്കാദമിയില്‍ വച്ചാണ് നടത്തപ്പെടുക. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ: തോമസ് പാറക്കണ്ടത്തില്‍ നേതൃത്വം നല്‍കുന്ന കേംബ്രിഡ്ജ് റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ സംഘാടക സമിതി കണ്‍വന്‍ഷന്റെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. ബൈബിള്‍ കണ്‍വന്‍ഷന്‍ ശുശ്രൂഷകളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി കേംബ്രിഡ്ജ് റീജണല്‍ കണ്‍വന്‍ഷന്‍ സഘാടക സമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ: തോമസ് പാറക്കണ്ടത്തില്‍ - 07512402607, ഷാജി തോമസ് - 07888695823, ടോം സാബു - 07095703447
പരിപാടി നടക്കുന്ന സ്ഥലങ്ങളുടെ വിലാസം
Convention Venue: St.John The Baptist Cathedral Church, Unthank Road, NR2 2PA, Norwich
Children's Mintsiry Venue: City Academy, 299 Bluebell Road, NR4 7LP, Norwich

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category