1 GBP = 91.20 INR                       

BREAKING NEWS

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള റോജി എം ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും; ഈമാസം 12ന് 10-ാമത് കലാമേളയ്ക്ക് അരങ്ങുയരുന്നത് റെഡ്ഡിങില്‍

Britishmalayali
kz´wteJI³

യുക്മയുടെ പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ഈ മാസം 12നു ശനിയാഴ്ച്ച തുടക്കം കുറിയ്ക്കും. ആദ്യ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്നത് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ് റീജിയണിലും ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് ഉള്‍പ്പെടുന്ന നോര്‍ത്ത് വെസ്റ്റ് റീജിയണിലുമാണ്. സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള റെഡ്ഡിങ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ റെഡ്ഡിങിലെ ആബി സ്‌ക്കൂളിലും നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളിയുടെ പാരിഷ് ഹാളിലുമാവും നടത്തപ്പെടുക.

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ യുവജന പ്രതിനിധികളിലൊരാളായ റോജി. എം.ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അങ്കമാലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള അദ്ദേഹം വിദ്യാര്‍ത്ഥി-യുവജന രാഷ്ട്രീയത്തിലെ സജീവ പ്രവര്‍ത്തനങ്ങളിലൂടെ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലയിലും മണ്ഡലത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹം നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന യുകെ-അയര്‍ലണ്ട് സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തിനെ യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

12നു ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് റെഡ്ഡിങ് ആബി സ്‌ക്കൂളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ റോജി എം ജോണ്‍ എം.എല്‍.എ തിരിതെളിക്കുമ്പോള്‍ യുക്മയുടെ പത്താമത് കലാമേളയുടെ കേളികൊട്ട് ഉയരും. ഉദ്ഘാടന/സമാപന സമ്മേളനങ്ങളില്‍ യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, ലിറ്റി ജിജോ, സെലിന്‍ സജീവ്, ടിറ്റോ തോമസ്, മുന്‍ ദേശീയ പ്രസിഡന്റുമാരായ മാമ്മന്‍ ഫിലിപ്പ്, വിജി കെപി, സജീഷ് ടോം, സുജു ജോസഫ് എന്നിവര്‍ ഉദ്ഘാടന/ സമാപന സമ്മേളനങ്ങളില്‍ അതിഥികളായി പങ്കെടുക്കും.

മുന്‍ ദേശീയ ട്രഷറര്‍ ഷാജി തോമസിന്റെ നേതൃത്വത്തില്‍ മുന്‍ നേതാക്കളും വരുണ്‍ ജോണിന്റെ നേതൃത്വത്തില്‍ റീജണല്‍ ഭാരവാഹികളും റീജിയണല്‍ കലാമേള വന്‍വിജയമാക്കുന്നതിനായി സജീവമായി പ്രവര്‍ത്തിച്ച് വരുന്നു. സൗത്ത് ഈസ്റ്റ് റീജിയണിലെ എല്ലാ അസോസിയേഷനുകളും തന്നെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category