1 GBP = 90.00 INR                       

BREAKING NEWS

പെണ്ണ് പിടിക്കാന്‍ ആണോ അതോ പേടിച്ചാണോ നേതാവ് ഇടയ്ക്കിടെ നാടുവിടുന്നത് എന്ന് ഉത്തരം പറയാനാവാതെ വലയുകയാണ് അണികള്‍:ആദര്‍ശത്തിന്റെ പേരു പറഞ്ഞ് നടുകടലിലേക്ക് തള്ളിയിട്ടു പോയ മകന്റെ തോന്ന്യാസത്തിന് പകരം ചെയ്യാന്‍ എത്തിയ അമ്മയ്ക്ക് മുമ്പോട്ട് പോകാനുള്ള ശേഷി ഇല്ലാതായി;കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന സംഘപരിവാര്‍ സ്വപ്നത്തിന് നേതാക്കള്‍ തന്നെ കുടപിടിക്കുമ്പോള്‍ കണ്ണീരൊഴുക്കുന്നത് അനേകായിരം പാവം പ്രവര്‍ത്തകര്‍...ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
kz´wteJI³

കോണ്‍ഗ്രസ് നേരിടുന്ന സമാനതകളില്ലാത്ത വെല്ലുവിളി ജനാധിപത്യ വിശ്വാസികളെ വീണ്ടും വീണ്ടും ആശങ്കാകുലരാക്കുകയാണ്. കോണ്‍ഗ്രസിന് ഇന്ന് ഒരു നേതാവില്ലാത്ത അവസ്ഥയിലാണ്. കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോണ്‍ഗ്രസിന് എന്തെങ്കിലും അടിത്തറ ബാക്കിയുള്ളത്. ഈ രണ്ടിടങ്ങളിലും കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് രണ്ടിടങ്ങളിലും പ്രാദേശികമായി വേറിട്ട് നില്‍ക്കുന്നതുകൊണ്ടും പ്രാദേശിക നേതാക്കളുടെ മിടുക്കുകൊണ്ടുമാണ്. മോദി അമിത്ഷാ കൂട്ടുകെട്ട് രാജ്യം മുഴുവന്‍ കാവിക്കൊടി പാറിക്കുമ്പോള്‍ ഈ തരംഗം നിലനില്‍ക്കുമ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും നടന്ന തെരഞ്ഞെടുപ്പില്‍ നാണക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാനും ഭരണം പിടിച്ചെടുക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടും ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമ്മാനിച്ചത് ഞെട്ടലും വിറയലുമാണ്.

ലോക്സഭ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തീര്‍ന്നു എന്ന ചിന്ത കോണ്‍ഗ്രസ് നേതാക്കളില്‍ തന്നെ ഉണ്ടായിരിക്കുകയാണ്. അതിന് കേവലം ആറ് മാസം മുന്‍പ് മാത്രമാണ് മൂന്ന് സംസ്ഥാനങ്ങളില്‍ മത്സരം നടന്നത് എന്നും അധികാരം ഉറപ്പിച്ചത് എന്നും ഞൊടിയിടയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ മറന്നത്. അന്ന് ഓടിയൊളിച്ച രാഹുല്‍ ഗാന്ധി പിന്നെ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. വയനാടിലെ എംപി സീറ്റെങ്കിലും നിലനിര്‍ത്താന്‍ ഇടയ്ക്ക് ഇടയ്ക്ക് വന്ന് അവിടുത്തെ ചില കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിച്ചാല്‍ കോണ്‍ഗ്രസിന്റഎ ഏറ്റവും മുതിര്‍ന്ന നേതാവ് എന്നതും താരമൂല്യമുള്ള നേതാവ് എന്നത് രാഹുല്‍ ഗാന്ധ നിറവേറ്റുന്നതെ ഇല്ല. അമ്മ മുതല്‍ സഹോദരി വരെ കാല് പിടിച്ച് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ഓടി ഒളിക്കുകയായിരുന്നു അദ്ദേഹം.

രാഹുലിനെ കാത്തിരിക്കുകയാണ് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ വരുന്നത് വരെ സ്ഥാനം ഏറ്റെടുത്ത സോണിയ ഗാന്ധി ആവട്ടെ ഏത് നിമിഷവും അധികാരം ഒഴിയുന്നതിന് വേണ്ടി തല്‍ക്കാലത്തേക്ക് ഒരു പദവി തലയില്‍ വെച്ചിരിക്കുന്നു എന്നല്ലാതെ ഒന്നുമില്ല. അനാരോഗ്യമാണ് സോണിയ ഗാന്ധി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നല്ല നേതാക്കളെ പകരം കണ്ടെത്തി ദൗത്യം ഏല്‍പ്പിക്കുന്നതിന് പാര്‍ട്ടിക്ക് ഇപ്പോഴും കഴിയുന്നില്ല. കാരണം പകരം നേതാവായി വരാന്‍ ആരെങ്കിലും സന്നദ്ധത കാണിച്ചാല്‍ മറ്റുള്ളവര്‍ കാലില്‍ പിടിച്ച് നിലത്ത് അടിക്കും. അതായത് കോണ്‍ഗ്രസ് സ്വയം നശിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് അര്‍ത്ഥം.അതേസമയം രാഹുല്‍ ഗാന്ധി എന്തിന് വേണ്ടിയാണ് രാവിലേയും വൈകുന്നേരവും വിദേശത്തേക്ക് പോകുന്നത് എന്ന് സാധാരണ പ്രവര്‍ത്തകര്‍ പോലും ചോദിച്ച് തുടങ്ങിയിരിക്കുന്നു.

എന്തെങ്കിലും അധ്വാനിച്ച ശഷം കുറച്ച് ദിവസം വിശ്രമിക്കാന്‍ പോകുന്നത് മനസ്സിലാക്കാന്‍ കഴിയും. പക്ഷേ ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കുന്ന രാഹുല്‍ ഗാന്ധി ഈ തെരഞ്ഞെടുപ്പ പ്രഖ്യാപിച്ച വേളയില്‍ കമ്പോടിയയിലേക്ക് പോയത്. പെണ്ണ് പിടിക്കാന്‍ വേണ്ടിയാണ് കമ്പോടിയയിലേക്ക് പോയത് എന്ന് ആരെങ്കിലും കുറ്റം പറഞ്ഞാല്‍ എങ്ങനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അത് ന്യായീകരിക്കാന്‍ കഴിയുന്നത്. രാഹുലിനെ പ്രതീക്ഷിച്ച് ഇനി മുന്നോട്ട് പോയാല്‍ ഈ പ്രസ്ഥാനം അന്ത്യശ്വാസം വലിക്കും എന്ന് ഉറപ്പാണ്. രാഹുല്‍ ഗാന്ധിയെ അദ്ദേഹത്തിന്റെ പണിക്ക് വിടുക. കോണ്‍ഗ്രസ് പോലെ ഒരു വലിയ പാര്‍ട്ടിയെ നയിക്കാനുള്ള തന്റേടമോ ധീരതയോ രാഹുല്‍ ഗാന്ധിക്ക് ലവലേശം ഇല്ല. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category