
ഇന്ത്യ ഒരിക്കല്‍കൂടി യൂണിഫോം സിവില്‍ കോഡിനെ കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചിരിക്കുന്നു. ഇതിന് മുന്‍പ് ഈ വിഷയത്തില്‍ ഉണ്ടായിരുന്ന ചര്‍ച്ച മുഴുവന്‍ മോദി സര്‍ക്കാര്‍ യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കിയേക്കും എന്നതിനെ ചൊല്ലിയായിരുന്നെങ്കില്‍ ഇന്നാരംഭിച്ച ചര്‍ച്ച മോദി ഗവണ്മെന്റ് ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നത് ഡിസംബറില്‍ അതായത് മൂന്ന് മാസം കൂടി കഴിയുമ്പോള്‍ ഇത് നടപ്പിലാക്കും എന്നാണ് സൂചനകള്‍. ഡിസംബര്‍ മാസത്തോടെ യൂണിഫോം സിവില്‍ കോഡ് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ എത്തുമെന്നും ഫെബ്രുവരിയോടെ നിയമമായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാഭാവികമായും കേരളം പോലൊരു സമൂഹത്തില്‍ ഇത് വലിയ ചര്‍ച്ചയാകും എന്ന് ഉറപ്പാണ്.
എന്തിനാണ് യൂണിഫോം സിവില്‍ കോഡിനെ കുറിച്ച് മലയാളികളില്‍ ചിലരെങ്കിലും ഇങ്ങനെ വ്യാകുലപ്പെടുന്നത് എന്നത് ചര്‍ച്ചയാകണം. വാസ്തവത്തില്‍ രാജ്യത്തെ എല്ലാ വിഭാഗത്തിലെ പൗരന്മാരും ഒരേ നിയമത്തന് കീഴില്‍ വരുമ്പോള്‍ രാജ്യസ്നേഹമുള്ളവര്‍ എന്തിനാണ് ഭയപ്പെടുന്നത്. സിവില്‍ നിയമങ്ങള്‍, അതായത് വിവാഹം, വിവാഹമോചനം , സ്വത്ത് തുടങ്ങിയ കാര്യങ്ങളില്‍ നിയമം ഒന്നാവുക എന്നതാണ് യൂണിഫോം സിവില്‍ കോഡിന്റെ ലക്ഷ്യം. അത് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്കുന്ന ആര്‍ട്ടിക്കിള്‍ 25ലെ മത സ്വാതന്ത്രയത്തിലെ മത സ്വാതന്ത്ര്യത്തിന് എതിരാകുമോ എന്നതാണ് പലരുടേയും ഭയം. വാസ്തവത്തില്‍ ആര്‍ട്ടിക്കിള്‍ 25 എന്ന മതസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ഒരു പരിധി വരെ ഇടപെടാന്‍ ഭരണകൂടത്തെ ഭരണഘടന അനുവദിച്ചിട്ടുണ്ട്.
ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യത്തിന്റെ ഒരുമയ്ക്കും ഐക്യത്തിനും വേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അവകാശം ഭരണകൂടങ്ങള്‍ക്ക് ഉണ്ട്. മാത്രമല്ല ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 44 പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് മൊത്തതില്‍ ഒരു നിയമം വേണം എന്നുമാണ്. സുപ്രീം കോടതി നിരവധി തവണ ഇതിന്റെ ആവശ്യകതയെ കുറിച്ച് എടുത്ത പറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പ്രമാധമായ ഒരു കേസില്‍ അഭിപ്രായം പറയുമ്പോള്‍ എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഒരു യൂണിഫോം സിവില്‍ കോഡിനെ കുറിച്ച് ആലോചിക്കാത്തത് എന്ന് ചോദിക്കുകയും കേന്ദ്ര സര്‍ക്കാരിനോട് ഇതിന് രു നിയമം നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് ഇത് ചര്‍ച്ചയാകുന്നതും ഇതിന്റെ കരട് രേഖ പൂര്‍ത്തിയാകുന്നതും.
ആ കരട് രേഖയിലെ വിശദംശങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും തുല്യ നീതിയും തുല്യ അവകാശവും നിയമവും ബാധകമാകുന്നതിനുള്ള ചര്‍ച്ചകളാണ് തുടങ്ങിയിരിക്കുന്നത്. മുഹമ്മദ് അഹ്മദ് ഖാന് vs ഷബാനു കേസ് അറിയാത്ത ഒരു ഇന്ത്യക്കാരനും ഉണ്ടായിരിക്കില്ല. ഒരു മുസ്ലിം സ്ത്രീ തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി സുപ്രീം കോടതി വരെ പോയി വിജയിച്ച വീരഗാഥയാണ് അത്. ഇന്ത്യയിലെ ലിംഗ നീതിയിലെ സുപ്രധാനമായ ഒരു വിധി. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam