1 GBP = 91.00 INR                       

BREAKING NEWS

ഐറിഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതീക്ഷ; അതിര്‍ത്തി ചര്‍ച്ചയ്ക്ക് പുരോഗതി; അപ്രതീക്ഷിത നേട്ടം പൗണ്ട് വിലയും ഉയര്‍ത്തി: ബ്രക്‌സിറ്റിനു ദിവസങ്ങള്‍ ശേഷിക്കവേ വീണ്ടും പ്രതീക്ഷ

Britishmalayali
kz´wteJI³

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഐറിസ് പ്രധാനമന്ത്രി ലിയോ വരദ്കറും തമ്മില്‍ മെഴ്‌സിസൈഡില്‍ വച്ചു നടത്തിയ കൂടിക്കാഴ്ച ബോറിസ് ജോണ്‍സണിന് പ്രതീക്ഷ നല്‍കുന്നതാണ്. ബ്രക്‌സിറ്റ് വിഷയത്തില്‍ അനിശ്ചിതത്വം തുടരുന്ന വേളയില്‍ മുന്നോട്ടുള്ള യാത്രയ്ക്ക് ശുഭ സൂചന നല്‍കുന്നതായിരുന്നു ഇന്നലെ ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ ഐറിഷ് അതിര്‍ത്തി സംബന്ധിച്ച ചര്‍ച്ചയില്‍ നിര്‍ണായക പുരോഗതിയാണ് ഉണ്ടായതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ഒക്ടോബര്‍ അവസാനത്തോടെ ബ്രക്‌സിറ്റ് ഡീല്‍ നടത്താകാനുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് വരദ്കര്‍ വ്യക്തമാക്കി. 90 മിനിറ്റിലധികം ഇരു നേതാക്കളും ഉദ്യോഗസ്ഥരില്ലാതെയാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചകളെല്ലാം തന്നെ വളരെ പോസിറ്റീവായിരുന്നുവെന്നും, ബോറിസ് ജോണ്‍സണ്‍ ബ്രക്‌സിറ്റ് ഡീലിനായി പരിശ്രമിക്കുന്നുണ്ടെന്ന് തനിക്ക് വ്യക്തമായതായും വരദ്കര്‍ പറഞ്ഞു.

ബോറിസും വരദ്കറും തമ്മില്‍ നടത്തിയ ചര്‍ച്ചില്‍ വ്യക്തമായ മുന്നേറ്റം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍, ബ്രക്സിറ്റ് സെക്രട്ടറി സ്റ്റീഫന്‍ ബാര്‍ക്ലേ ഇന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കല്‍ ബാര്‍നിയറുമായി ബ്രേക്ക്ഫാസ്റ്റ് ചര്‍ച്ച നടത്തുവാന്‍ ബ്രസ്സല്‍സിലേക്ക് പോയിട്ടുണ്ട്. ഈ കൂടിക്കാഴ്ച നന്നായി നടന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന ചൂടേറിയ ചര്‍ച്ചകളിലേക്കുള്ള 'ടണല്‍' എന്ന് വിളിക്കപ്പെടുമെന്ന് ഇരുപക്ഷവും പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും, ഐറിഷ് അതിര്‍ത്തി സംബന്ധിച്ച തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിലേക്ക് എത്തുന്നതിന് ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ ബ്രിട്ടീഷ്, ഐറിഷ് സര്‍ക്കാരുകള്‍ കടുത്ത നിലപാടായിരുന്നു സ്വീകരിച്ചത്. കാബിനറ്റ് അംഗങ്ങളെപ്പോലും ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല. കസ്റ്റംസ് ചെക്കിംഗുകളുമായി ബന്ധപ്പെട്ട വിവാദ വിഷയത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണ് നടന്നിരിക്കുന്നതെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ കാബിനറ്റ് വൃത്തം ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ നടത്തിയ ചര്‍ച്ച വിജയകരമാണെങ്കിലും ഈ കരാറിനെ കുറിച്ചുള്ള വരും കാല ചര്‍ച്ചകള്‍ തകരാന്‍ സാധ്യതയുണ്ടെന്നും വരദ്കര്‍ മുന്നറിയിപ്പ് നല്‍കുന്നു. കപ്പിനും ചുണ്ടിനും ഇടയിലൂടെയാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിനിടയിലുള്ള നിരവധി കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തില്ലെന്നും വരദ്കര്‍ പറഞ്ഞുവെക്കുന്നു. മെര്‍സീസൈഡിലെ തോണ്‍ടണ്‍ മാനറില്‍ നടന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരായ, മുഖ്യ ഉപദേശകന്‍ ഡൊമിനിക് കമ്മിംഗ്‌സ്, കാബിനറ്റ് സെക്രട്ടറി സര്‍ മാര്‍ക്ക് സെഡ്വില്‍ എന്നിവരടക്കമാണ് പങ്കെടുത്തത്. 

അതേസമയം, ചര്‍ച്ചയിലുണ്ടായ അപ്രതീക്ഷിത നേട്ടം പൗണ്ട് വിലയും ഉയര്‍ത്തിയിരിക്കുകയാണ്. ബ്രക്‌സിറ്റിന് ഇനി ഇരുപതു ദിവസങ്ങള്‍ മാത്രം ശേഷിക്കവേ പൗണ്ട് വിലയില്‍ ഉണ്ടായ മാറ്റം വിപണിയ്ക്കും കരുത്തു പകര്‍ന്നിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category