1 GBP = 91.00 INR                       

BREAKING NEWS

പാര്‍ലമെന്റ് സ്‌ക്വയറില്‍ പ്രതിമ ഉണ്ടാക്കി ആദ്യം ആദരിച്ചു; ഇനി മഹാത്മാവിന്റെ മുഖം ചേര്‍ത്തു നാണയം ഉണ്ടാക്കും: ഗാന്ധിയുടെ അവസാന ബ്രിട്ടീഷ് സന്ദര്‍ശനത്തിന് ഓര്‍മ്മയ്ക്കായി രാഷ്ട്രപിതാവിന്റെ മുഖത്തോടെ പൗണ്ട് ഇറക്കുമെന്ന് പ്രഖ്യാപിച്ച് ചാന്‍സലര്‍ സാജിദ് ജാവേദ്

Britishmalayali
kz´wteJI³

ഹാത്മാഗാന്ധിയുടെ മുഖത്തോടെ പൗണ്ട് നാണയം ഇറക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് ചാന്‍സലര്‍ സാജിദ് ജാവേദ്. ഗാന്ധിജി നടത്തിയ യുകെ സന്ദര്‍ശനത്തിന്റെ 90-ാം വാര്‍ഷികം പ്രമാണിച്ച് ആദരവര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് ചാന്‍ലര്‍ വ്യക്തമാക്കിയിരിക്കുന്നത്. 1931ലായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി അവസാനമായി യുകെ സന്ദര്‍ശനം നടത്തിയത്.

ഇന്നലെ നടന്ന ജിജി2 ലീഡര്‍ഷിപ്പ് അവാര്‍ഡില്‍ വച്ചാണ് സാജിദ് ജാവിദ് ഈ പ്രഖ്യാപനം നടത്തിയത്. ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള ഏഷ്യന്‍ വംശജനായി ഈ മീറ്റിംഗില്‍ സാജിദ് ജാവേദിനെ തെരഞ്ഞെടുക്കുകയും ചെയ്തു. 'നിങ്ങള്‍ ചാന്‍സലറാകുമ്പോള്‍ നിങ്ങളും മാസ്റ്റര്‍ ഓഫ് മിന്റ് ആകുമെന്ന് സദസിനെ അഭിസംബോധന ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

''രാജ്യത്തിന്റെ നാണയങ്ങളുടെ ചുമതല വഹിക്കുന്നത് ഞാനല്ലെങ്കിലും മഹാത്മാഗാന്ധിയുടെ മുഖം വച്ചുകൊണ്ടുള്ള നാണയം പുറത്തിറക്കണമെന്ന അഭ്യര്‍ത്ഥന റോയല്‍ മിന്റ് ടീമിനെ അറിയിക്കുമെന്നും സാജിദ് ജാവേദ് വ്യക്തമാക്കി. 'അധികാരം സമ്പത്തില്‍ നിന്നോ ഉയര്‍ന്ന പദവിയില്‍ നിന്നോ വരുന്നതല്ലെന്ന് ഗാന്ധി ഞങ്ങളെ പഠിപ്പിച്ചു.' 'അദ്ദേഹം ജീവിച്ച മൂല്യങ്ങള്‍ എല്ലായ്പ്പോഴും ഓര്‍ക്കണം, വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങളുടെ മാതാപിതാക്കള്‍ ഇവിടെയെത്തിയപ്പോള്‍ അവര്‍ മൂല്യങ്ങളും കൈവിടാതെ പിന്തുടര്‍ന്നു.' എന്നും സാജിദ് ജാവേദ് വ്യക്തമാക്കി.

ബ്രിട്ടന്റെ രാഷ്ട്രീയ ചര്‍ച്ചയില്‍ ഗാന്ധിയില്‍ നിന്ന് പഠിക്കാനും സഹിഷ്ണുതയുടെയും വിനയത്തിന്റെയും ആവശ്യകതയെക്കുറിച്ച് പ്രതിഫലിപ്പിക്കാനും സാജിദ് ജാവേദിന്റെ പുതിയ പ്രഖ്യപനം അവസരമൊരുക്കുമെന്നാണ് കരുതുന്നത്. സാംസ്‌കാരിക സെക്രട്ടറി എന്ന നിലയില്‍ 2015ല്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിനും അദ്ദേഹം തുടക്കം കുറിച്ചിരുന്നു.

ഇപ്പോള്‍ ബ്രിട്ടനിലെമ്പാടുമായി അഞ്ചു ഗാന്ധി പ്രതിമകളാണ് സ്ഥാപിച്ചിട്ടുള്ളത്. മാഞ്ചസ്റ്ററിലാണ് ഏറ്റവും അവസാനമായി ഗാന്ധി പ്രതിമ സ്ഥാപിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വെങ്കല പ്രതിമയാണ് ഇവിടെ സ്ഥാപിച്ചത്. ലണ്ടനില്‍ രണ്ടും കാര്‍ഡിഫിലും ലെസ്റ്ററിലും ഒരോന്നു വീതവുമാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category