1 GBP = 91.00 INR                       

BREAKING NEWS

ബ്രിട്ടനില്‍ താമസിക്കാന്‍ യോഗ്യത ഉള്ള യൂറോപ്യന്‍ പൗരന്മാര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റക്സ് എടുക്കാന്‍ ഒരു വര്‍ഷം കൂടി സാവകാശം; സെറ്റില്‍മെന്റ് ഉറപ്പാക്കത്തവരെ വിസയില്ലാത്തവരായി കരുതി നാട് കടത്തും

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ താമസിക്കാന്‍ യോഗ്യത ഉള്ള യൂറോപ്യന്‍ പൗരന്മാര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റക്സ് കാലാവധി തീരുന്നതിന് മുമ്പ് എടുത്തില്ലെങ്കില്‍ ബ്രക്സിറ്റിന് ശേഷം നാടുകടത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 2020 അവസാനം വരെ യുകെയില്‍ തുടരുന്നതിന് സ്ഥിരതാമസത്തിനായി അപേക്ഷിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. കാലവധിക്ക് മുമ്പ് പൗരന്മാര്‍ സെറ്റില്‍ഡ് സ്റ്റാറ്റക്സിന് അപേക്ഷിച്ചില്ലെങ്കില്‍ അവരെ വിസയില്ലാത്തവരായി കണക്കാക്കി നാട് കടത്താനാണ് തീരുമാനം.

എന്നാല്‍ കാലാവധി കഴിഞ്ഞതിന് ശേഷം ന്യായമായ കാരണങ്ങള്‍ കാണിക്കുന്നവര്‍ക്ക് യുകെയില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശത്തിനായി അപേക്ഷിക്കുന്നതിനുള്ള ഒരു വിപുലീകരണം നടത്തുമെന്നും ആഭ്യന്തര ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.ആഭ്യന്തരഭരണ കാര്യാലയം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് വരെ രണ്ട് ദശലക്ഷം ആളുകള്‍ ഇതുവരെ അപേക്ഷിച്ച് കഴിഞ്ഞു.

സെപ്റ്റംബര്‍ 30 വരെ 6-ല്‍ ഒന്ന് എന്ന കണക്കിന് യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരും ബന്ധുക്കളും സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷിച്ച കഴിഞ്ഞു. രണ്ട് ദശലക്ഷം യൂറോപ്യന്‍ യൂണിയന്‍ ജനതയാണ് ബ്രക്സിറ്റിനു ശേഷവും ബ്രിട്ടനില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 31 വരെ അപേക്ഷിക്കാമെങ്കിലും ഈ ഒക്ടോബര്‍ 31ന് ഒരു കരാര്‍ രഹിത ബ്രക്സിറ്റിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അപേക്ഷകള്‍ എത്തുന്നതായി കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ഇനിയും ലക്ഷക്കണക്കിന് യൂറോപ്യന്‍ പൗരന്മാര്‍ ഇതിലേക്ക് അപേക്ഷിക്കേണ്ടതായി ഉണ്ട്. അവര്‍ 2020 ഡിസംബറിന് മുമ്പ് അപേക്ഷിച്ചില്ലെങ്കില്‍ നാടുകടത്തല്‍ നേരിടേണ്ടി വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category