1 GBP = 94.00 INR                       

BREAKING NEWS

പ്രീമിയര്‍ ഷോയ്ക്ക് വമ്പന്‍ ജനത്തിരക്ക്; ഇന്നു മുതല്‍ യുകെയിലെ പത്തു ടൗണുകളില്‍ പൊറിഞ്ചു മറിയം ജോസ് എത്തും

Britishmalayali
kz´wteJI³

പ്രീമിയര്‍ ഷോകള്‍ക്കു ലഭിച്ച ഗംഭീര സ്വീകരണത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് പൊറിഞ്ചു മറിയം ജോസ് ഇന്ന് മുതല്‍ കൂടുതല്‍ തീയേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇറങ്ങിയ ഈ ജോഷി ചിത്രം ക്യാമറയ്ക്ക് മുന്നിലും പിന്നിലും മലയാള സിനിമയിലെ പുതുനിരയെ അണിനിരത്തിയുള്ളതാണ്. പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദും എത്തിയ ചിത്രം കേരളക്കരയില്‍ തീര്‍ത്ത അതേ ആവേശവുമായി ഇന്ന് മുതല്‍ യുകെയിലെ കൂടുതല്‍ തീയേറ്ററുകളിലേക്ക് എത്തുകയാണ്.

ബിര്‍മിങാം ബ്രോഡ് സ്ട്രീറ്റ്, ബോള്‍ഡണ്‍ ടൈന്‍ ആന്റ് വെയര്‍, കാര്‍ഡിഫ്, എഡിന്‍ബര്‍ഗ്, ഗ്ലോസ്റ്റര്‍, ലണ്ടന്‍-ഇല്‍ഫോര്‍ഡ്, ലണ്ടന്‍-ഫെല്‍ത്താം, ലണ്ടന്‍-വെംബ്ലി, മില്‍ട്ടണ്‍ കെയിന്‍സ്, സ്റ്റോക്ക് ഓണ്‍ ട്രെന്റ് എന്നിവിടങ്ങളിലെ സിനിവേള്‍ഡ് സിനിമാസ് തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സും പിജെ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളില്‍ ഇടംനേടിയ ജോജു ജോര്‍ജ്ജ് ആരാധകര്‍ക്ക് ആവേശം പകരുവാന്‍ യുകെയിലെത്തിയിരുന്നു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Bobby - 07507 632 339 Or Prajeesh - 07595 466 978
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷമാണ് സംവിധായകന്‍ ജോഷി അണിയിച്ചൊരുക്കിയ സിനിമായാണ് 'പൊറിഞ്ചു മറിയം ജോസ്' എന്ന ഫുള്‍ ടൈം എന്റര്‍ടൈന്‍മെന്റ് ഷോ. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പൊറിഞ്ചു, മറിയം, ജോസ് എന്നീ മൂന്നു പേരുടെ സൗഹൃദത്തിന്റെ കഥയാണിത്. അതിനൊപ്പം മൊയ്തീന്‍- കാഞ്ചനമാല പ്രണയം പോലെ പൊറിഞ്ചുവും മറിയവും തമ്മിലുള്ള മനോഹര പ്രണയവും ഉണ്ട്. പൊറിഞ്ചുവായി ജോജുജോര്‍ജും മറിയമായി നൈല ഉഷയും ജോസായി ചെമ്പന്‍ വിനോദും ആണ് എത്തുന്നത്. 

കഥ നടക്കുന്നത് തൃശൂരിന്റെ പശ്ചാത്തലത്തിലാണ്. ആലപ്പാട്ട് വര്‍ഗീസ് എന്ന പ്രമാണിയുടെ മകള്‍ മറിയവും അടിസ്ഥാന വര്‍ഗമായ പൊറിഞ്ചുവും തമ്മിലുള്ള സൗഹൃദം സ്‌കൂള്‍ക്കാലത്ത് തുടങ്ങിയതാണ്. ഇടയ്ക്ക് അത് പ്രണയമാവുന്നു. എല്ലാറ്റിനും സാക്ഷിയായി ഉറ്റ സുഹൃത്ത് ജോസും. സിനിമ 1965ല്‍ തുടങ്ങി 1985ല്‍ എത്തുമ്പോള്‍ പൊറിഞ്ചു വളര്‍ന്ന് വലുതാവുന്നത് നാട്ടുകാര്‍ ആരാധിക്കുന്ന പ്രതിനായകനായാണ്. പത്തുപേര്‍ വന്നാലും ഒറ്റയ്ക്കുനിന്ന് പോരടിക്കുന്നവന്‍. നാട്ടിലെ കുട്ടികളൊക്കെ വളരുന്നത് പൊറിഞ്ചുവിന്റെ വീര കഥകള്‍ കേട്ടാണ്.

അച്ഛന്റെ വേര്‍പാടിന് ശേഷം പലിശയ്ക്ക് പണം കൊടുക്കല്‍ ഏറ്റെടുത്ത് നടത്തുന്ന മറിയം ആലപ്പാട്ട് മറിയമായിട്ടുണ്ട്. പുത്തന്‍പള്ളി എന്ന വീട്ടുപേര് പേരിനൊപ്പം ചേര്‍ത്ത് നാട്ടുകാര്‍ വിളിക്കുന്ന ജോസ് ജീവിതത്തെ ഗൗരവത്തിലെടുക്കാത്തയാളും അത്യാവശ്യം അടിപിടികള്‍ക്കൊന്നും മടിയില്ലാത്ത ആളുമാണ്. ഇറച്ചിവെട്ടാണ് പൊറിഞ്ചുവിന്റെ തൊഴില്‍.

ജോസിനെപ്പോലെ തന്നെ വിശ്വസിക്കുന്നവര്‍ക്കൊപ്പം ഉയിരുകൊടുത്ത് നില്‍ക്കാന്‍ മടിയില്ലാത്ത പൊറിഞ്ചു നാട്ടിലെ മിക്കവാറും സാധാരണക്കാര്‍ക്ക് അതുകൊണ്ടുതന്നെ വേണ്ടപ്പെട്ടവനാണ്. എന്നാല്‍ മറിയത്തോടുള്ള പ്രണയമാണ് അയാളുടെ ജീവിതത്തെ ഏത് ഘട്ടത്തിലും നിറമുള്ളതാക്കി നിലനിര്‍ത്തിപ്പോരുന്നത്. തുടര്‍ന്നുള്ള സംഭവ വികാസങ്ങളിലൂടെ ചിത്രം മുമ്പോട്ടു നീങ്ങുന്നു.

വിജയരാഘവന്‍, നന്ദു, രാഹുല്‍ മാധവ്, ശ്വാസിക, പാര്‍വതി ടി, സലിം കുമാര്‍, കലാഭവന്‍ നിയാസ്, സുധി കോപ്പ, ഐ.എം വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരനിര. റെജിമോന്‍ കപ്പപറമ്പില്‍, ബാദുഷ എന്‍.എം, സുരാജ് പി.എസ്സ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രചന അഭിലാഷ് എന്‍ ചന്ദ്രനും സംഗീതം ജേക്‌സ് ബിജോയിയും ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചാപ്പള്ളിയും നിര്‍വ്വഹിച്ചിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category