1 GBP =93.80 INR                       

BREAKING NEWS

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളക്ക് നാളെ ബോള്‍ട്ടനില്‍; സൗത്ത് ഈസ്റ്റ് കലാമേള സമാപന സമ്മേളനത്തില്‍ അതിഥിയായെത്തുന്നത് സിനിമാ താരവും നിര്‍മ്മാതാവുമായ ഉണ്ണി ശിവപാല്‍

Britishmalayali
kz´wteJI³

യുക്മയുടെ പ്രബല റീജിയനുകളില്‍ ഒന്നായ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ കലാമേള 2019 നാളെ ബോള്‍ട്ടനിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പാരീഷ് ഹാളില്‍ രാവിലെ 10 മണിക്ക് യുക്മ മുന്‍ നാഷണല്‍ പ്രസിഡന്റും സ്ഥാപക കമ്മിറ്റി അംഗവുമായ മാമ്മന്‍ ഫിലിപ്പ് മുഖ്യാതിഥി ആയി ഭദ്രദീപം തെളിയിച്ച് ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന മല്‍സരങ്ങള്‍ വൈകിട്ട് ഏഴു മണിക്ക് സമ്മാനദാനത്തോടെ സമാപിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

ദശാബ്ദിയുടെ നിറവില്‍ നടക്കുന്ന കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ദേശീയ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് രക്ഷാധികാരിയും റീജിയണല്‍ പ്രസിഡന്റ് അഡ്വ. ജാക്സണ്‍ തോമസ് ചെയര്‍മാനും റീജിയണില്‍ നിന്നുള്ള നാഷണല്‍ എക്സിക്യൂട്ടീവും ഹോസ്റ്റിങ് അസ്സോസിയേഷന്‍ ആയ ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രതിനിധിയുമായ കുര്യന്‍ ജോര്‍ജ് വൈസ് ചെയര്‍മാനും ആര്‍ട്സ് കോര്‍ഡിനേറ്റര്‍ രാജീവ് കണ്‍വീനറും ആയ കമ്മിറ്റിയില്‍ ഓഫീസ് കാര്യങ്ങളുടെ ചുമതല വഹിക്കുന്നത് ബിജു പീറ്റര്‍, ഷാരോണ്‍ ജോസഫ്, സിന്ധു ഉണ്ണി എന്നിവരും സ്റ്റേജ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് റീജിയണല്‍ സെക്രട്ടറി സുരേഷ് നായരും ജോയിന്റ് ട്രഷറര്‍ ജോബി സൈമണും ആയിരിക്കും.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി വൈസ് പ്രസിഡന്റ് കെ ഡി ഷാജിമോനും മുന്‍ പ്രസിഡന്റ് ഷിജോ വര്‍ഗ്ഗീസും അവാര്‍ഡ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് സുരേഷ് നായരും ബിജു പീറ്ററും ബിനു വര്‍ക്കിയും ആയിരിക്കും. സ്വാഗതസംഘം ചുമതല വഹിക്കുന്നത് റീജിയണല്‍ ജോയിന്റ് സെക്രട്ടറി പുഷ്പരാജും മുന്‍ റീജിയണല്‍ സെക്രട്ടറി തങ്കച്ചന്‍ ഏബ്രഹാമും ചേര്‍ന്ന് ആയിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മുതല്‍ പരാതികള്‍ക്ക് ഇടയില്ലാത്ത വിധം നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ആണ് റീജിയണല്‍ കലാമേളക്ക് തയ്യാറെടുത്തിരിക്കുന്നത്.

13 അംഗ സംഘടനകളും തങ്ങളുടെ പരമാവധി ആളുകളെ പങ്കെടുപ്പിച്ച് കടുത്ത മത്സരങ്ങള്‍ കാഴ്ച വയ്ക്കുന്നതിനുള്ള അവസാന തയ്യാറെടുപ്പിലാണ്. കേരളത്തിലെ കലാമേളകളുടെ അതേ വേഗവും താളവും ഈണവും വരികളും സംഗീതവും എല്ലാം സംയോജിക്കുന്നത് ബോള്‍ട്ടനിലെ നാല് വേദികളിലായിട്ടായിരിക്കും. രാവിലെ ഒന്‍പതു മണി മുതല്‍ മല്‍സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അസ്സോസിയേഷന്‍ പ്രതിനിധികളുമായി വന്ന് ചെസ്റ്റ് നമ്പര്‍ വാങ്ങാവുന്നതാണ്.

ആവശ്യപ്പെട്ടാല്‍ ബോദ്ധ്യപ്പെടുത്താന്‍ മല്‍സരാര്‍ത്ഥികള്‍ ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ കരുതണമെന്നും സംഘാടകര്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. മത്സരാര്‍ത്ഥികളുടെയും കാണികളുടെയും സൗകര്യാര്‍ത്ഥം മിതമായ നിരക്കില്‍ ലഭിക്കുന്ന ഭക്ഷണശാല ഉണ്ടായിരിക്കുന്നതാണ്.

വേദിയുടെ വിലാസം
ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പാരീഷ് ഹാള്‍, 275 പ്ളോഡര്‍ ലെയിന്‍, ബോള്‍ട്ടന്‍, BL4 0BR
 
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് മാറ്റുകൂട്ടി മലയാള സിനിമാതാരവും ചലച്ചിത്ര നിര്‍മ്മാതാവുമായ ഉണ്ണി ശിവപാല്‍ സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയാകും. പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് നാളെ ശനിയാഴ്ച്ച തുടക്കം കുറിയ്ക്കുമ്പോള്‍ ആദ്യ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്ന രണ്ട് റീജിയണുകളിലൊന്നാണ് സൗത്ത് ഈസ്റ്റ്. 

ഫോര്‍ ദി പീപ്പില്‍ എന്ന ഹിറ്റ് സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ ഉണ്ണി ശിവപാല്‍ നിരവധി സിനിമകളില്‍ അഭിനേതാവായും അതിലേറെ മലയാള സിനിമ നിര്‍മ്മാണ-വിതരണ രംഗത്തെ പ്രശസ്തമായ ക്ലാപ്പ് ബോര്‍ഡ് സിനിമാസ്, ഫ്രീഡ് റിലീസ്  എന്നീ കമ്പനികളുടെ ഉടമ എന്ന നിലയിലും സജീവമാണ്. സമൂഹം, ഭാരതീയം, അമ്മക്കിളിക്കൂട്, അറേബ്യ, നിറം, ക്വട്ടേഷന്‍, റെയ്ന്‍ റെയ്ന്‍ കം എഗേന്‍, ഫിംഗര്‍പ്രിന്റ്, നവംബര്‍ റെയിന്‍, സൂര്യ കിരീടം, കല്‍ക്കട്ടാ ന്യൂസ്, മകള്‍ക്ക്, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, കേരള കഫേ, ദ്രോണ 2010, സിനിമ കമ്പനി, ഹൈഡ് ആന്‍ഡ് സീക്ക്, ഗുഡ് ഐഡിയ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളും ചെയ്തിട്ടുണ്ട്. കൂടാതെ ടെലിവിഷന്‍ രംഗത്ത് നിരവധി പരിപാടികളുടെ അവതാരകനായും വിവിധ ചാനലുകളിലെ ശ്രദ്ധേയങ്ങളായ സീരിയലുകളില്‍ പ്രധാന റോളുകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 

യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ് റീജിയണിലെ കലാമേള ഉദ്ഘാടനം ചെയ്യാനെത്തുന്നത് അങ്കമാലിയുടെ പ്രിയങ്കരനായ ജനപ്രതിനിധി ശ്രീ റോജി. എം.ജോണ്‍ എം.എല്‍.എയാണ്. സമാപനസമ്മേളനത്തിന്  സിനിമാതാരമായ ശ്രീ ഉണ്ണി ശിവപാല്‍ കൂടിയെത്തുന്നതോടെ പത്താമത് റീജിയണല്‍ കലാമേള ജനപങ്കാളിത്തം കൂടാതെ താരസാന്നിധ്യം കൊണ്ടും ശ്രദ്ധേയമാകും. യുക്മയുടെ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ ചരിത്രത്തിനിടയില്‍ ഇതുവരെ നടന്നിട്ടുള്ള എല്ലാ റീജണല്‍ കലാമേളകളേക്കാള്‍ മികവുറ്റ കലാമേളയാക്കുവാന്‍ സംഘാടകസമിതി തീവ്രശ്രമത്തിലാണ്. 2010ല്‍ യുക്മ കലാമേള ആരംഭിച്ചപ്പോള്‍ ബ്രിസ്റ്റോളില്‍ നടന്ന ദേശീയ കലാമേളയ്ക്ക്  മുന്നോടിയായി നടന്ന റീജണല്‍ കലാമേളകള്‍ക്ക് തുടക്കമിട്ടത് സംയുക്ത സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തില്‍ റെഡ്ഡിങിലാണ്. പത്താം വര്‍ഷത്തില്‍ വീണ്ടും റീജണല്‍ കലാമേള റെഡ്ഡിങിലെത്തുമ്പോള്‍ അതിനെ ഒരു വന്‍വിജയമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് റീജണല്‍ പ്രസിഡന്റ് ആന്റണി എബ്രാഹത്തിന്റെ നേതൃത്വത്തിലുള്ള റീജണല്‍ കമ്മറ്റിയും ദേശീയ നേതൃത്വവും. 

കേരളത്തിന് പുറത്ത് സംസ്ഥാന സ്‌ക്കൂള്‍ യുവജനോത്സവത്തിന്റെ മാതൃകയില്‍ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ കലാമാമാങ്കമാണ് യുക്മ ദേശീയ കലാമേള. നവംബര്‍ 2ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന പത്താമത് ദേശീയ കലാമേളയുടെ മുന്നോടിയായി ഇതിനോടകം തന്നെ ആറ് റീജണുകളില്‍ കലാമേള പ്രഖ്യാപിച്ച് കഴിഞ്ഞു. സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, മിഡ്‌ലാന്റ്‌സ്, നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക്‌ഷെയര്‍, എന്നീ റീജണുകളിലാണ് ഇതിനോടകം തന്നെ കലാമേള പ്രഖ്യാപിച്ചിട്ടുള്ളത്. സ്‌ക്കോട്ട്‌ലാന്റ്, നോര്‍ത്ത് ഈസ്റ്റ് എന്നീ റീജണുകളിലെ കലാമേള ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്.  വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നീ റീജണുകളില്‍ നിന്നുള്ളവര്‍ക്കും ദേശീയ കലാമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഇത്തവണ ദേശീയ കമ്മറ്റി ഒരുക്കുവാന്‍ ശ്രമിക്കുന്നുണ്ട്. പത്താമത് ദേശീയ കലാമേളയില്‍ യുക്മയുടെ പത്ത് റീജണുകളില്‍ നിന്നുമുള്ള കലാകാരന്മാരെ പങ്കെടുപ്പിക്കുകയെന്നുള്ള ലക്ഷ്യമിട്ടാണ് ദേശീയ ഭരണസമിതി മുന്നോട്ട് നീങ്ങുന്നതെന്ന് സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് അറിയിച്ചു. 

സൗത്ത് ഈസ്റ്റ് റീജിയണില്‍ കലാമേളയുടെ ഉദ്ഘാടന/സമാപന സമ്മേളനങ്ങളില്‍ 'കലാമേള 2019' ജനറല്‍ കണ്‍വീനര്‍ സാജന്‍ സത്യന്‍, യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, ലിറ്റി ജിജോ, സെലിന്‍ സജീവ്, ടിറ്റോ തോമസ്, മുന്‍ ദേശീയ പ്രസിഡന്റുമാരായ മാമ്മന്‍ ഫിലിപ്പ്, വിജി കെപി, യുക്മ പി.ആര്‍.ഒ സജീഷ് ടോം, സുജു ജോസഫ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും.  

യു.കെ നിവാസികളായ മലയാളികളുടെ ഇടയില്‍, വളര്‍ന്നു വരുന്ന പുതിയ തലമുറയിലെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും  തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും മറ്റുള്ളവരുമായി മാറ്റുരക്കാനുമുള്ള ഒരു അസുലഭ വേദിയായി മാറിയിരിക്കയാണ് റീജിയണല്‍ കലാമേള. മുന്‍ ദേശീയ ട്രഷറര്‍ ഷാജി തോമസിന്റെ നേതൃത്വത്തില്‍ മുന്‍ നേതാക്കളും വരുണ്‍ ജോണിന്റെ നേതൃത്വത്തില്‍ റീജണല്‍ ഭാരവാഹികളും റീജിയണല്‍ കലാമേള വന്‍വിജയമാക്കുന്നതിനായി സജീവമായി പ്രവര്‍ത്തിച്ച് വരുന്നു. സൗത്ത് ഈസ്റ്റ് റീജിയണിലെ എല്ലാ അസോസിയേഷനുകളും തന്നെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു.  വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍  നാളെ ശനിയാഴ്ച്ച റെഡ്ഡിങില്‍ വച്ച് നടത്തപ്പെടുമ്പോള്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ആന്റണി എബ്രാഹം അറിയിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category