1 GBP = 92.50 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മൂന്നാമത് ദേശീയ ബൈബിള്‍ കലോത്സവം നവംബര്‍ 16ന്; ലിവര്‍പൂള്‍ സീറോ മലബാര്‍ സമൂഹം ആതിഥേയത്വം വഹിക്കും

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂന്നാമത് ദേശീയ ബൈബിള്‍ കലോത്സവം നവംബര്‍ പതിനാറിന് ലിവര്‍പൂളിലെ ഡി ലാ സല്ലേ അക്കാദമിയില്‍ നടക്കും. രൂപത ബൈബിള്‍ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന കലോത്സവത്തിന് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് ലിവര്‍പൂളിലെ സീറോ മലബാര്‍ സമൂഹമാണ്. ബൈബിള്‍ കലോത്സവത്തിന്റെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നതായി രൂപത വികാരി ജനറാള്‍ കൂടിയായ ലിവര്‍പൂള്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് പള്ളി വികാരി ഫാ: ജിനോ അരീക്കാട്ട് എം. സി. ബി. എസ് അറിയിച്ചു.

രാവിലെ 8.30 മുതല്‍ ഹാളില്‍ പ്രഭാത ഭക്ഷണം ലഭ്യമായി തുടങ്ങും. യുകെയുടെ വിവിധ റീജിയനുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായി എത്തുന്നവര്‍ മാറ്റുരയ്ക്കുന്ന നാഷണല്‍ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്ന മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കും വേണ്ട എല്ലാ സൗകര്യങ്ങളും തടസം കൂടാതെ ക്രമീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘടക സമിതി രാവിലെ ഒമ്പതുമണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.

കലോത്സവത്തിന് എത്തുന്നവര്‍ക്ക് വിവിധ കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിന് വിവിധ കമ്മറ്റികളുടെ ചുമതല വഹിക്കുന്ന താഴെ പേര് പറയുന്ന ആളുകളെ ബന്ധപ്പെടാവുന്നതാണ്.
സ്ഥലത്തെ സൗകര്യങ്ങളെ കുറിച്ച് അറിയുവാന്‍ ബന്ധപ്പെടുക
റോമില്‍സ് മാത്യു - 07919988064, ടോം തോമസ് - 07577249750
ഗതാഗതം, പാര്‍ക്കിംഗ് എന്നിവയെകുറിച്ച് അറിയുവാന്‍ ബന്ധപ്പെടുക
ജോയി കല്ലുങ്കല്‍ - 07342969520, ആന്റണി മടുക്കക്കുഴി - 07960200409
ഭക്ഷണം സംബന്ധിച്ച കാര്യങ്ങള്‍ക്കായി ബന്ധപ്പെടുക
പോള്‍ മംഗലശ്ശേരില്‍ -  07828286574, മാനുവല്‍ സിപി - 07533 574226
താമസസൗകര്യം സംബന്ധിച്ച കാര്യങ്ങള്‍ക്കായി ബന്ധപ്പെടുക
ജോര്‍ജ് ജോസഫ് - 07843426103, ജോയ് വേലുകുന്നേല്‍ - 07737 009780

 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category