1 GBP = 92.20 INR                       

BREAKING NEWS

അവസാന പാദത്തില്‍ കണ്ണഞ്ചിപ്പി ക്കുന്ന ഷോട്ടുകളും ലോങ്ങ് റിലേകളും; പ്രസ്റ്റണിലെ കന്നിപൂരം പൊടിപൂ രമാക്കി വിജയിച്ചത് കെവിന്‍ ആന്റ് ഷഹബാസ് കേംബ്രിഡ്ജ് ടീം

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

ലയാളി അസോസിയേഷന്‍ പ്രസ്റ്റണിന്റെ പതിനാറാം വാര്‍ഷികത്തിന്റെ ഭാഗമായി ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് 2019 'പൂരം - 2019' സംഘടിപ്പിച്ചു. അത്യന്തം കാണികളെ ആവേശ പുളകിതരാക്കി കൊണ്ട് 32 ടീമുകള്‍ അണിനിരന്ന മത്സരത്തിന് സംഘടനാ മികവ് ഏവരുടേയും പ്രശംസയ്ക്കു പാത്രമായി. ഫ്രീ ഫുഡ് (ബിരിയാണി), ഡ്രിങ്സ്, സ്നാക്സ്, ഫ്രീ കാര്‍ പാര്‍ക്കിംങ്ങ് തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളോടും വളരെ ചിട്ടയോടും കൂടി ക്രമീകരിക്കപ്പെട്ട മത്സരം മലയാളി അസോസിയേഷന്‍ പ്രസ്റ്റന്റെ പ്രശസ്തി വീണ്ടും വാനോളം ഉയര്‍ത്തുന്നതായിരുന്നു.

മാപ്പ് പ്രസിഡന്റ് ബിജു ജോസഫ് ആലിലക്കുഴി സ്വാഗതം പറഞ്ഞു കൊണ്ട് നിര്‍ദ്ദിഷ്ട ക്രമത്തോടെ ആരംഭിച്ച മത്സരങ്ങള്‍ എല്ലാം തന്നെ വളരെ ആവേശ ജനകമായിരുന്നു. അവസാന പാദ മത്സരങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകളും ലോങ്ങ് റിലേകളും കാണികള്‍ക്ക് ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു. മത്സരങ്ങളില്‍ കെവിന്‍ ആന്റ് ഷഹബാസ് കേംബ്രിഡ്ജ് വിജയ കിരീടം ചൂടി. വളരെ കടുത്ത മത്സരം കാഴ്ച വെച്ചു കൊണ്ട തന്നെ ജിനി ആന്റ് ജോമേഷ് നോര്‍ത്താംപ്ടണ്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. ബിനറ്റ് - വിനോയി മൂന്നാസ്ഥാനവും, ആഷ്ലിന്‍ ആരുണ്‍ നാലാം സ്ഥാനവും വളരെ ഗംഭീര മത്സരങ്ങള്‍ കാഴ്ചവെച്ചു കൊണ്ട് നേടിയെടുത്തു.

മത്സരങ്ങള്‍ക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ സമ്മാനര്‍ഹരായവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളും 1st prize (Priyan Peter & Biju Joseph) 2nd Prize (Shine George & Joy Jacob), 3rd prize Binu Somaraj & Shiju Joseph, 4th prize Jomon Augutsine & Biju Chacko)  വിതരണം ചെയ്തു. ജോജോ വര്‍ഗീസ് നന്ദിയര്‍പ്പിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category