1 GBP = 94.20 INR                       

BREAKING NEWS

ഇന്നും നാളെയും ഈസ്റ്റ്ഹാമില്‍ സ്വപ്നരാജ്യം; യുകെയിലെത്താന്‍ മോഹിച്ച യുവാവിന്റെ കഥ പറയുന്നത് ജഗദീഷും സുനില്‍ സുഖദയും മാമുക്കോയയും അടങ്ങുന്ന താരനിര

Britishmalayali
kz´wteJI³

കവന്‍ട്രി: യുകെ പോലൊരു രാജ്യത്തു  എങ്ങനെയും എത്തി ജീവിതം സുന്ദരമാക്കണം എന്നത് കേരളത്തില്‍ ജീവിക്കുന്ന യുവതീ യുവാക്കളില്‍ നല്ല പങ്കിനും ആഗ്രഹം ഉണ്ടാകും. പക്ഷെ ആ ആഗ്രഹം സാധിക്കുന്നത് നന്നേ ചെറിയൊരു പങ്കിനായിരിക്കും. അതിനേക്കാള്‍ കുറവായിരിക്കും ആ ആഗ്രഹ പൂര്‍ത്തീകരണത്തിനായി കഷ്ടപ്പെടുന്നവരുടെ എണ്ണം. അത്തരം കഷ്ടപ്പാട് സഹിക്കുന്ന ഒരു യുവാവിന്റെ കഥയാണ് സ്വപ്നരാജ്യം എന്ന സിനിമ, അഥവാ സംവിധായകന്‍ രഞ്ജി വിജയന്റെ ആത്മ കഥ സ്പര്‍ശമുള്ള സിനിമ.

സ്വപ്നരാജ്യം നാളെയും മറ്റന്നാളുമായി യുകെ മലയാളികള്‍ക്ക് വേണ്ടി ഈസ്റ്റ് ഹാം ബോളിയന്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ താരങ്ങളില്‍ ചിലരും സാന്നിധ്യം ആകും എന്നത് മറ്റൊരു വിശേഷം. യുകെ മലയാളികളില്‍ ചിലരും ഈ ചിത്രത്തില്‍ മികച്ച അഭിനയം സാധിച്ചെടുത്തിട്ടുണ്ട് . മലയാള സിനിമയില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ജഗദീഷ്, മാമുക്കോയ, സുനില്‍ സുഖദ എന്നിവരൊക്കെയാണ് പ്രധാന വേഷത്തില്‍ എത്തുന്നതും. ശനിയാഴ്ച ഏഴു മണിക്കും ഞായറാഴ്ച 5 മണിക്കുമാണ് സിനിമയുടെ പ്രദര്‍ശനം. 

പത്തു വര്ഷം മുന്‍പ് നടന്ന ഒരു കഥയാണ് ഇപ്പോള്‍ രഞ്ജിയുടെ സിനിമയായി പുറത്തു വന്നിരിക്കുന്നത്. ഒരു പ്രണയത്തകര്‍ച്ച കാമുകനെ തകര്‍ത്തു എറിയുന്നതാണ് സ്വപ്നരാജ്യത്തിന്റെ ഇതിവൃത്തം. തന്റെ നിരാശ നിറഞ്ഞ ജീവിതത്തില്‍ നിന്നും രക്ഷപെടാന്‍ കഥാനായകന്‍ പഠന ആവശ്യത്തിനായി ലണ്ടനില്‍ എത്തുകയാണ്. വീട് പണയം വച്ച് ലണ്ടനില്‍ എത്തിയ കൃഷ്ണന്‍കുട്ടി എന്ന നായകന്‍ നേരിടുന്ന അന്ത സംഘര്‍ഷങ്ങള്‍ സിനിമയില്‍ വേണ്ടുവോളമുണ്ട്. തുടര്‍ന്ന് കഥാനായകന്‍ വര്‍ഷ എന്ന പെണ്‍കുട്ടിയെ കണ്ടു മുട്ടുന്നതോടെ കഥയില്‍ വഴി പിരിച്ചല്‍ സംഭവിക്കുകയാണ്. ലണ്ടനിലെ സാധാരണ മലയാളികള്‍ നേരിടുന്ന അനുഭവ കഥകള്‍ യുകെയില്‍ ജീവിക്കുന്ന രഞ്ജിക്ക് ഒട്ടും അതിഭാവുകത്വം ഇല്ലാതെ സിനിമയില്‍ വരച്ചിടാന്‍ കഴിഞ്ഞിട്ടുണ്ട് .  

ഈ സിനിമയുടെ കുറെ ഭാഗങ്ങള്‍ രഞ്ജി യുകെയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹോളിവുഡ് നിര്‍മ്മാണ രംഗത്ത് പരിചയമുള്ള ഡ്ര്യൂവ് സെവെല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കാന്‍ എത്തിയതും ദൃശ്യത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൈ തരാന്‍ തയാറായപ്പോഴും സ്വപ്നരാജ്യം രാജ്യാതിര്‍ത്തികള്‍ കടന്ന കൂട്ടായ്മയില്‍ പിറന്ന ചിത്രം എന്ന ഖ്യാതി കൂടി നേടാന്‍ ഇടയാക്കിയിരിക്കുകയാണ്. ലോക പ്രശസ്ത സംഗീതകാരന്‍ ഹരിഹരന്‍ പാടിയ പാട്ടു കൂടിയാകുമ്പോള്‍ സ്വപ്നരാജ്യം ഒരു നവാഗത സംവിധായക സിനിമ എന്ന തലത്തിനും അപ്പുറത്തേക്ക് വളരുകയാണ്. യെന്തിരന്‍, ഇംഗ്ലീഷ് എന്നി സിനിമകള്‍ക്ക് വേണ്ടി ശബ്ദം ചെയ്ത അരുണ്‍ രാമവര്‍മ്മയാണ് സ്വപ്നരാജ്യത്തിന്റെ ശബ്ദ നിയന്ത്രണം നിര്‍വഹിച്ചത്. സൗണ്ട് മിക്‌സിങ് കൈകാര്യം ചെയ്തത് ദൃശ്യം ചെയ്ത അനൂപ് തിലക് ആണ്. 

ഈ സിനിമ ഇപ്പോള്‍ യുകെയില്‍ എത്തുന്നു എന്നതാണ് പുതിയ വിശേഷം. സിനിമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു കേരളത്തില്‍ ആയിരുന്ന അണിയറക്കാര്‍ മുഴുവന്‍ വീണ്ടും യുകെയില്‍ മടങ്ങി എത്തിയിട്ടുണ്ട്. സിനിമ പുറത്തിറങ്ങിയത് അറിഞ്ഞു കാണാന്‍ ഉള്ള ആഗ്രഹം പ്രകടിപ്പിച്ച സുഹൃത്തുക്കള്‍ക്കും മറ്റുമായി ഈ ചിത്രം രണ്ടു ദിവസങ്ങളില്‍ പ്രത്യേക പ്രദര്‍ശനം നടത്താന്‍ ഒരുങ്ങുകയാണ്.

ഈസ്റ്റ് ഹാം ബോളിയന്‍ തിയറ്ററില്‍  മാസം 12, 13 തിയ്യതികളിലാണ് റിലീസിംഗ് പ്രദര്‍ശനം. ചെറിയ ടീമിനെ വച്ച് തുടങ്ങിയെങ്കിലും ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് തുടക്കക്കാരനായ രഞ്ജി സ്വപ്നരാജ്യത്തെ യാഥാര്‍ഥ്യമാക്കി എടുത്തത്. അഞ്ചു വര്ഷം മുന്‍പ് തുടങ്ങിയ പ്രയത്നമാണ് സിനിമയുടെ ടോട്ടാലിറ്റി ആയി മാറിയിരിക്കുന്നത്. അക്കരപ്പച്ച എന്ന പേരില്‍ ഒരു സിനിമ ആയിരുന്നു രെഞ്ജിയുടെയും കൂട്ടാളികളുടെയും മനസ്സില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category