1 GBP = 92.50 INR                       

BREAKING NEWS

ബൈക്ക് മോഷണം ആരോപിച്ചു യുവാവിനെ തല്ലിക്കൊന്നത് തമിഴ്നാട്-കേരള അതിര്‍ത്തിയില്‍; ദാരുണാന്ത്യം ബോഡിമെട്ട് സ്വദേശി ബാബുവിന്; യുവാവ് മോഷണക്കേസുകളില്‍ പ്രതിയായിരുന്നുവെന്ന് പൊലീസ്; ചലനമറ്റ ബാബുവിനെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് നാട്ടുകാര്‍ രക്ഷപ്പെട്ടു; റോഡില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചത് അതുവഴി എത്തിയ ഓട്ടോഡ്രൈവര്‍

Britishmalayali
kz´wteJI³

രാജാക്കാട്: തമിഴ്നാട്-കേരള അതിര്‍ത്തിയില്‍ ബൈക്ക് മോഷണം ആരോപിച്ചു പിടികൂടിയ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. യുവാവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കിയെന്നാണ് വിവരം. ബോഡിമെട്ട് സ്വദേശി ബാബു (പൂപ്പാറ ബാബു-45)വാണു ദാരുണമായി മരിച്ചത്.

ബാബു മോഷണക്കേസുകളില്‍ പ്രതിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇടുക്കി, തേനി സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകളുണ്ട്. ബാബു എത്തുമെന്ന രഹസ്യവിവരം ലഭിച്ച നാട്ടുകാര്‍ പുലര്‍ച്ചെ മൂന്നിന് പിടികൂടുകയായിരുന്നു. പിന്നാലെ ബാബുവിന് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ആന്തരിക അവയവങ്ങള്‍ക്ക് ടക്കം ക്ഷതമേറ്റാണ് യുവാവ് മരിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണു പിടികൂടിയതെന്നു പൊലീസ് പറയുന്നു. കൂട്ടംചേര്‍ന്നെത്തിയ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. ചലനമറ്റ ബാബുവിനെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് നാട്ടുകാര്‍ രക്ഷപ്പെട്ടു. റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇയാളെ അതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് ബോഡിമെട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. ബോഡിനായ്ക്കന്നൂര്‍ ഡിവൈ.എസ്പി. ഈശ്വരന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. ഓട്ടോറിക്ഷ മോഷ്ടിച്ചതിനും വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിനും ബാബുവിന്റെ പേരില്‍ കേസുണ്ടെന്നു പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category