1 GBP = 92.50 INR                       

BREAKING NEWS

കലോത്സവ ദിവസം കടലില്‍ കുളിക്കാന്‍ പോയത് എട്ട് വിദ്യാര്‍ത്ഥികള്‍; മുതലപ്പൊഴിയില്‍ കാണാതായ ദേവനാരായണന്റേയും ഹരിചന്ദിന്റേയും മൃതദേഹം കിട്ടിയത് പാപനാശം ബീച്ചില്‍ നിന്ന്; മരിച്ചത് കടയ്ക്കാവൂര്‍ എസ് പി ബി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. വര്‍ക്കല പാപനാശത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടത്തിയത്. വക്കം സ്വദേശികളായ ദേവനാരായണന്‍ ഹരിചന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട ഗോകുല്‍ എന്ന കുട്ടിയെ കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. കലോത്സവമായതിനാല്‍ സ്‌കൂളില്‍ ക്ലാസില്ലായിരുന്നു. തുടര്‍ന്ന് എട്ട് വിദ്യാര്‍ത്ഥികളാണ് ബീച്ചിലെത്തിയത്. ഇതില്‍ മൂന്നുപേര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയ ഗോകുലിനെ ചിറയന്‍കീഴ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് വിട്ടയക്കുകയും ചെയ്തിരുന്നു. കടയ്ക്കാവൂര്‍ എസ് പി ബി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category