1 GBP = 92.10 INR                       

BREAKING NEWS

സൗത്താഫ്രിക്കയ്ക്കെതിരെ ഇരട്ടസെഞ്ച്വറി കുറിച്ച് വിരാട് കോലി; അജിങ്ക്യ റഹാനയ്ക്കും അര്‍ധ സെഞ്ച്വറി; പൂണെ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

Britishmalayali
kz´wteJI³

പൂണെ: ഇന്ത്യ സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ ശക്തമായ നിലയില്‍. ഇരട്ട സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോലി 202 (ബാറ്റിങ്) യുടെ മകവില്‍ രണ്ടാം ദിവസംശക്തമായ നിലയിലാണ് ഇന്ത്യ. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 495-4 എന്ന നിലയിലാണ് ഇന്ത്യ. ചായ സമയത്ത് കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 25*(59) റണ്‍സ് നേടി രവീന്ദ്ര ജഡേജയാണ് കോലിക്ക് കൂട്ട്. ഉപനായകന്‍ അജിങ്ക്യ റഹാനെ 59(168) മാത്രമാണ് ഇന്ന് പുറത്തായത്. കോലിക്കൊപ്പം സെഞ്ചുറി ട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമായിരുന്നു കേശവ് മഹാരാജിന്റെ പന്തില്‍ രഹാനെയുടെ മടക്കം. ഇരുപത്തിയാറാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. 173 പന്തില്‍ നിന്നായിരുന്നു സെഞ്ചുറിനേട്ടം. 16 ബൗണ്ടറി അടങ്ങുന്നതായിരുന്നു സെഞ്ചുറി.

ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ്മ, ചെതേശ്വര്‍ പുജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്നലെ നഷ്ടമായത്. കാഗിസോ റബാഡയാണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്. കേശവ് മഹാരാജിനാണ് ഇന്ന് ലഭിച്ച വിക്കറ്റ്. സെഞ്ച്വറി നേടിയ ഒപ്പണര്‍ മായങ്ക് അഗര്‍വാള്‍ 108(195), അര്‍ധസെഞ്ച്വറികള്‍ നേടിയ ചെതേശ്വര്‍ പുജാര 58(112) , രോഹിത് ശര്‍മ്മ 14(25) എന്നിവരാണ് ഇന്നലെ പുറത്തായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category