1 GBP = 91.30 INR                       

BREAKING NEWS

സാക്സഫോണില്‍ കമ്പം തോന്നിയത് ചെറുപ്പത്തില്‍ മൈസൂര്‍ കൊട്ടാരത്തില്‍ ബാന്‍ഡ് മേളം കണ്ടപ്പോള്‍; സംഗീതത്തിലേക്ക് കൈ പിടിച്ച് നടത്തിയത് നാഗസ്വര കലാകാരനായ അച്ഛന്‍; പാശ്ചാത്യ വാദ്യോപകരണമായ സാക്സഫോണിനെ കര്‍ണാടക സംഗീതത്തിന് പരിചയപ്പെടുത്തി; സംഗീതപ്രേമികള്‍ മണിക്കൂറുകള്‍ ആസ്വദിച്ച ആ നാദം നിലച്ചു; സാക്സാഫോണ്‍ ചക്രവര്‍ത്തി കദ്രി ഗോപാല്‍നാഥ് വിടപറയുമ്പോള്‍

Britishmalayali
kz´wteJI³

മംഗളൂരു: സാക്‌സഫോണ്‍ സംഗീതത്തിന്റെ ചക്രവര്‍ത്തി കദ്രി ഗോപാല്‍നാഥ് അന്തരിച്ചു(69). ഇന്ന് പുലര്‍ച്ചെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സാക്സോഫോണ്‍ എന്ന പാശ്ചാത്യ സംഗീതോപകരണമായ സാക്സോഫോണിന് കര്‍ണ്ണാടക സംഗീതവും അനായാസമായി വഴങ്ങുമെന്ന് തെളിയിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു അദ്ദേഹം. ബാന്‍ഡ് മേളങ്ങളില്‍ കാണപ്പെട്ടിരുന്ന സാക്സഫോണിനെ കദ്രി ഗോപിനാഥ് ഈ ഉപകരണം ഉപയോഗിച്ചത് ക്ലാസിക്കല്‍ സംഗീത പരിപാടികളിലായിരുന്നു.

1950ല്‍ കര്‍ണ്ണാടകയിലെ കദ്രി എന്ന ദക്ഷിണകന്നട ജില്ലയിലാണ് ജനനം. നാദസ്വര വിദ്വാനായ പിതാവ് താനിയപ്പയില്‍ നിന്നാണ് സംഗീതം അഭ്യസിച്ചത്. ചെറുപ്പത്തില്‍ മൈസൂര്‍ കൊട്ടാരത്തിലെ ബാന്‍ഡ് സംഘം സാക്സോഫോണ്‍ വായിക്കുന്നത് കണ്ട് ആവേശം കയറിയാണ് ആ സംഗീതോപകരണം അഭ്യസിക്കാന്‍ തീരുമാനിച്ചത്. 1977ല്‍ മദ്രാസില്‍ നിന്നാണു സാക്സാഫോണിലെ ആ മാന്ത്രികത തുടങ്ങിയത്. ലോകത്തിലെ പ്രശസ്തമായ രാജ്യാന്തര സംഗീതോല്‍സവങ്ങളിലും കദ്രി ഗോപാല്‍നാഥിന്റെ സാക്‌സ് മുഴങ്ങിയിട്ടുണ്ട്. ബിബിസിയുടെ പ്രൊമനേഡ് കച്ചേരിയില്‍ ക്ഷണം കിട്ടിയ ആദ്യത്തെ കര്‍ണാടക സംഗീതജ്ഞന്‍. ബെര്‍ലിനിലെയും പ്രേഗിലെയും ജാസ് ഫെസ്റ്റിവലുകളില്‍ അവസരം എന്നിങ്ങനെ നിരവധി 2004ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ബെംഗളൂരു സര്‍വകലാശാല ഓണററി ഡോക്ടറേറ്റും നല്‍കി.

സാക്‌സോഫോണ്‍ ചക്രവര്‍ത്തി, സാക്‌സോഫോണ്‍ സമ്രാട്ട്, ഗാനകലാശ്രീ, നാദോപാസന ബ്രഹ്മ, സംഗീതവൈദ്യരത്ന, നാദകലാനിധി, കലൈമാമണി.... കദ്രി ഗോപാല്‍നാഥിന്റെ ബഹുമതികളുടെ നിര നീളുന്നു. കാഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്ഥാന വിദ്വാന്‍ പദവിയുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category