1 GBP = 92.10 INR                       

BREAKING NEWS

ഈ തിങ്കളാഴ്ച മുതല്‍ അടുത്ത തിങ്കളാഴ്ച വരെ മലയാളി നഴ്‌സുമാര്‍ ഐസ്‌ലാന്റില്‍ നിന്നും മാത്രം ഷോപ്പിംഗ് നടത്തുക; എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് എല്ലാ സാധനങ്ങള്‍ക്കും 20 ശതമാനം ഡിസ്‌കൗണ്ട്

Britishmalayali
kz´wteJI³

എന്‍എച്ച്എസ് അടക്കമുള്ള എമര്‍ജന്‍സി സര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്ലാ സാധനങ്ങള്‍ക്കും 20 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഐസ്‌ലാന്റ് സൂപ്പര്‍മാര്‍ക്കറ്റുകള്‍. എന്‍എച്ച്എസ്, പൊലീസ്, ഫയര്‍ സര്‍വ്വീസ്, ആംബുലന്‍സ്, കോസ്റ്റ് ഗാര്‍ഡ്, ആര്‍എന്‍എല്‍ഐ, ആര്‍മ്ഡ് ഫോഴ്‌സസ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഡിസ്‌കൗണ്ട് ലഭിക്കുക. അവരുടെ മഹത്തായ സേവനത്തിന് നന്ദി പറയുക എന്ന ലക്ഷ്യമാണ് ഇത്തരമൊരു ഡിസ്‌കൗണ്ടിന പിന്നിലുള്ളതെന്ന് ഐസ്‌ലാന്റ് സൂപ്പര്‍മാര്‍ക്കറ്റ് വ്യക്തമാക്കുന്നു.

സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ ഡിസ്‌കൗണ്ട് ലഭ്യമാക്കുവാന്‍ ഒഫീഷ്യല്‍ ഐഡി കാര്‍ഡോ, ബ്ലൂ ലൈറ്റ് കാര്‍ഡോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കാണിക്കേണ്ടതാണ്. ഈമാസം 14ന് ആരംഭിക്കുന്ന ഓഫര്‍ അടുത്ത തിങ്കളാഴ്ച വരെയാണ് ഉണ്ടാവുക.  ഭക്ഷ്യവസ്തുക്കള്‍ക്കാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

ഈ ഓഫറുകള്‍ കൂടാതെ, നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളില്‍, ഒരു പൗണ്ടിന് ലഭിക്കുന്ന 15 ചിക്കന്‍ ഗൂജണ്‍സ്, 10 വലിയ മുട്ടകള്‍, ഹെയ്ന്‍സ് കെച്ചപ്പ്, ബീഫ് ലാസഞ്ച് തുടങ്ങിയവ 80 പെന്‍സിനും ലഭിക്കുന്നതാണ്. യുകെയിലെമ്പാടുമുള്ള 900ലധികം ഐസ്ലാന്റ് സ്റ്റോറുകളിലാണ് ഡിസ്‌കൗണ്ട് ലഭിക്കുക. 

എല്ലാവരേയും പോലെ, എന്‍എച്ച്എസും സായുധസേനയും അടക്കമുള്ള അടിയന്തിര സേവനങ്ങള്‍ ഓരോ ദിവസവും ചെയ്യുന്ന അത്ഭുതകരമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് വളരെയധികം മനസിലാക്കുന്നുവെന്ന് ഐസ്ലാന്‍ഡിന്റെ സ്ഥാപകനായ സര്‍ മാല്‍ക്കം വാക്കര്‍ പറഞ്ഞു: ''മറ്റു ജോലികളേക്കാള്‍ അവരുടെ ജോലി കൂടുതല്‍ കഠിനമാണ്. നമുക്ക് അവര്‍ എന്നും നല്‍കുന്നത് മികച്ച സേവനമാണ്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുവാനും ആരോഗ്യം പരിപാലിക്കുവാനും അവര്‍ ജോലി ചെയ്യുമ്പോള്‍ നമ്മള്‍ അവരോട് നന്ദി പറയേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category