1 GBP = 92.20 INR                       

BREAKING NEWS

വിരലില്‍ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുത്ത് സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തും; എന്നെ നേരത്തേ അറസ്റ്റു ചെയ്യാമായിരുന്നില്ലേ സര്‍... അങ്ങനെയെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു; പിടിക്കപ്പെടില്ലെന്നാണ് കരുതിയത്; കൊല്ലാനുള്ള പ്രവണത ഒരു ബാധ പോലെ പിന്തുടര്‍ന്നു; ആരോടെങ്കിലും വെറുപ്പു തോന്നിയാല്‍ കൊല്ലാനുള്ള ദേഷ്യമുണ്ടാകും; കാത്തിരുന്ന് അത് സാധിക്കും: കൂടത്തായിയിലെ ജോളിയുടെ തുറന്നു പറച്ചിലുകള്‍ ഞെട്ടിച്ചത് അന്വേഷണ സംഘത്തെ

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങള്‍ക്ക് പ്രധാന കാരണം സയ്നൈയ്ഡ് തന്നെ. അഞ്ച് പേര്‍ക്കാണ് സയനൈയ്ഡ് കലര്‍ത്തി നല്‍കി ജോളി വകവരുത്തിയത്. ചോദ്യം ചെയ്യലില്‍ ഇത് ജോളി സമ്മതിച്ചു. ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയ രീതിയും ജോളി പൊലീസിനോട് വിശദീകരിച്ചു. കൈവിരലില്‍ മുറിവില്ല എന്ന് ഉറപ്പാക്കിയ ശേഷം നഖംകൊണ്ട് പൊടിച്ചാണ് ഭക്ഷണത്തില്‍ കലര്‍ത്തിയിരുന്നത്. കൈയില്‍ മുറിവുണ്ടെങ്കില്‍ സയനൈഡ് സ്വന്തം ശരീരത്തില്‍ ബാധിക്കും എന്നതാണ് മുറിവുകളില്ല എന്ന് ഉറപ്പാക്കാന്‍ കാരണം. മാത്യുവാണ് സയനൈയ്ഡ് നല്‍കിയതെന്നു ജോളി പറഞ്ഞു.

റൂറല്‍ എസ്പി. കെ.ജി. സൈമണിന്റെ ചോദ്യംചെയ്യലിനിടെ കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതി ജോളി തിരിച്ചുചോദിച്ചു. നേരത്തേ അറസ്റ്റുചെയ്യപ്പെട്ടിരുന്നെങ്കില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കില്ലെന്ന് പറയാതെ പറയുകയായിരുന്നു ജോളി. തുടക്കത്തില്‍ തീര്‍ത്തും നിസ്സംഗമായിട്ടാണ് അവര്‍ ചോദ്യം ചെയ്യലിനോട് പ്രതികരിച്ചത്. എന്നാല്‍, പിന്നീടങ്ങോട്ട് തുറന്നുപറഞ്ഞു. ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് കരുതിയത്. കൊല്ലാനുള്ള പ്രവണത ഒരു ബാധപോലെ തന്നെ പിന്തുടര്‍ന്നു. ആരോടെങ്കിലും വെറുപ്പുതോന്നിയാല്‍ അവരെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും. കാത്തിരുന്ന് അത് സാധിക്കുകയും ചെയ്യും -ജോളി വെളിപ്പെടുത്തി.

വീട്ടിലെ ഭക്ഷണ മുറിയില്‍വച്ചാണ് തനിക്ക് എം എസ് മാത്യു സയനൈഡ് കൈമാറിയതെന്ന് ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു. ഭര്‍തൃമാതാവ് അന്നമ്മക്ക് കീടനാശിനിയാണ് ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി നല്‍കിയത്. അന്നമ്മയ്ക്കായി അടുക്കളയില്‍ തയ്യാറാക്കിവച്ച സൂപ്പില്‍ വിഷം കലര്‍ത്തി. തുടര്‍ന്ന് ഭക്ഷണ മുറിയില്‍വച്ചാണ് വിഷം കലര്‍ന്ന സൂപ്പ് അന്നമ്മ കുടിക്കുന്നതും അല്‍പ്പസമയത്തിനു ശേഷം മരിച്ചുവീഴുന്നതും. അടുത്തത് ഭര്‍തൃപിതാവ് ടോം തോമസിന്റെ ഊഴമായിരുന്നു. അപ്പോഴക്കേും സയ്നൈയ്ഡിലേക്ക് ചിന്ത എത്തി. അന്നമ്മയ്ക്ക് അന്ത്യത്താഴമൊരുക്കിയ ഇതേ ഭക്ഷണ മുറിയില്‍ വച്ചു തന്നെയായിരുന്നു ടോം തോമസിനും ഭക്ഷണം നല്‍കിയത്. അദ്ദേഹത്തിന്റെ ഇഷ്ടഭക്ഷണമായ കപ്പപ്പുഴുക്കിലായിരുന്നു ജോളി വിഷം ചേര്‍ത്തത്. ഭക്ഷണം കഴിച്ച ടോം തോമസ് വൈകാതെ കുഴഞ്ഞുവീണ് മരിച്ചു. ഭര്‍ത്താവ് റോയ് തോമസിന്റെ അത്താഴത്തില്‍ സയനൈഡ് കലര്‍ത്തിയതിനും ഭക്ഷണ മുറി തന്നെ സാക്ഷിയായി. അത്താഴം കഴിച്ചശേഷമാണ് റോയ് തോമസ് വീട്ടിനുള്ളിലെ ശുചിമുറിയില്‍ മരിച്ചത്.

റോയിയുടെ അമ്മാവന്‍ മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ കലര്‍ത്തിയാണ് സയനൈഡ് നല്‍കിയത്. അദ്ദേഹത്തോടൊപ്പം താന്‍ ഇടയ്ക്ക് മദ്യപിക്കാറുണ്ടായിരുന്നെന്നും ജോളി തെളിവെടുപ്പിനിടെ സമ്മതിച്ചു. റോയി തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച അമ്മാവന്‍ മച്ചാടിയില്‍ മാത്യുവിനെ കൊലപ്പെടുത്താന്‍ ജോളി പലതവണ അവസരം പാര്‍ത്തു. ഒടുവില്‍ മാത്യുവിന്റെ വീട്ടില്‍ ആരും ഇല്ലാതിരുന്ന ദിവസം അവിടെയെത്തി കാര്യം സാധിക്കുകയായിരുന്നു. മദ്യപിക്കുന്ന സമയത്ത് കഴിക്കാന്‍വെച്ച ഭക്ഷണത്തിലാണ് സയനൈഡ് കലര്‍ത്തിയത്. മദ്യത്തിലും കലര്‍ത്തിയതായി സംശയമുണ്ട്.

ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജു ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ രണ്ടുതവണ സഹായിച്ചെന്നും ജോളി പറയുന്നു. മരുന്നിലാണ് സയനൈഡ് ചേര്‍ത്ത് നല്‍കിയത്. പിന്നീട് താമരശ്ശേരിയിലെ ഡെന്റല്‍ ക്ലിനിക്കില്‍ വച്ച് മരുന്നില്‍ ചേര്‍ത്ത് സയനൈഡ് നല്‍കിയപ്പോഴാണ് സിലി കൊല്ലപ്പെട്ടത്. മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആല്‍ഫൈനിനു ഭക്ഷണം നല്‍കിയതെന്നു പറഞ്ഞ ജോളി, ആല്‍ഫൈനിനു ജോളി ഇറച്ചിക്കറിയില്‍ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പൊലീസ് ചൂണ്ടിക്കാട്ടിയതോടെ കുറ്റം സമ്മതിച്ചു. സിലിയുടെ മരണത്തില്‍ താമരശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ജോളി, എം. എസ്. മാത്യു എന്നിവരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. രണ്ടു തവണയായി കൂടത്തായിയിലെ വീട്ടില്‍ മാത്യു സയനൈഡ് എത്തിക്കുകയായിരുന്നെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്.

കസ്റ്റഡിയില്‍ക്കിട്ടി രണ്ടാംദിവസംതന്നെ കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട 90 ശതമാനം വിവരങ്ങളും ജോളി പൊലീസിനോട് തുറന്നുപറഞ്ഞു. ആറുപേരെയും കൊലപ്പെടുത്തിയത് താന്‍തന്നെയാണെന്ന് ജോളി ആവര്‍ത്തിച്ചു. എങ്ങനെയെന്നും വിശദമാക്കി. കൊലകള്‍ ജോളിയുടെ മാത്രം ആസൂത്രണമായിരുന്നോ അതോ മാത്യുവിന് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്. മാത്യു ഒരിക്കല്‍ മാത്രമാണ് പ്രജികുമാറില്‍നിന്ന് സയനൈഡ് വാങ്ങിയതെന്നാണ് പൊലീസിന് കിട്ടിയ വിവരം. വേറെ എവിടെനിന്നാണ് സയനൈഡ് കിട്ടിയതെന്നത് മാത്യുവില്‍നിന്ന് അറിയാനുണ്ട്. ഇതില്‍ വ്യക്തതവന്നാല്‍ കൂടുതല്‍ പ്രതികള്‍ കേസിലുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

''എന്നെ നേരത്തേ അറസ്റ്റുചെയ്യാമായിരുന്നില്ലേ സര്‍... അങ്ങനെയെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു...'' റൂറല്‍ എസ്പി. കെ.ജി. സൈമണിന്റെ ചോദ്യംചെയ്യലിനിടെ കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതി ജോളി തിരിച്ചുചോദിച്ചു. നേരത്തേ അറസ്റ്റുചെയ്യപ്പെട്ടിരുന്നെങ്കില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കില്ലെന്ന് പറയാതെ പറയുകയായിരുന്നു ജോളി. തുടക്കത്തില്‍ തീര്‍ത്തും നിസ്സംഗമായിട്ടാണ് അവര്‍ ചോദ്യംചെയ്യലിനോട് പ്രതികരിച്ചത്. എന്നാല്‍, പിന്നീടങ്ങോട്ട് തുറന്നുപറഞ്ഞു. ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് കരുതിയത്. കൊല്ലാനുള്ള പ്രവണത ഒരു ബാധപോലെ തന്നെ പിന്തുടര്‍ന്നു. ആരോടെങ്കിലും വെറുപ്പുതോന്നിയാല്‍ അവരെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും. കാത്തിരുന്ന് അത് സാധിക്കുകയും ചെയ്യും -ജോളി വെളിപ്പെടുത്തി.

സയനൈഡ് എത്തിച്ചുനല്‍കിയ മാത്യുവിന് ചില കൊലപാതകങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ഉണ്ടായിരുന്നതായി ജോളി മൊഴിനല്‍കി. രണ്ടുതവണയാണ് ജോളിക്ക് സയനൈഡ് നല്‍കിയത്. ഒരു ടിന്നില്‍ സൂക്ഷിച്ചുവെച്ച് വേണ്ടസമയത്ത് ഉപയോഗിക്കും. 'നീ എന്താണ് ഇതുകൊണ്ട് ചെയ്യുന്നതെന്ന്' ഒരിക്കല്‍ മാത്യു ചോദിച്ചു. കുടുംബത്തിലെ പലരും മരിക്കുന്ന ഘട്ടത്തില്‍ ഇതെല്ലാം ജോളിയുടെ പണിയാണെന്ന് മാത്യുവിന് അറിയാമായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category