1 GBP = 92.10 INR                       

BREAKING NEWS

ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം; പരാജയപ്പെട്ടത് രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവയോട്; റഫറിയുടെ തീരുമാനത്തിനെതിരെ അപ്പീലുമായി ഇന്ത്യ

Britishmalayali
kz´wteJI³

സൈബീരിയ: ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് വെങ്കലം. 51 കിലോ ഫ്ളൈ വെയിറ്റ് വിഭാഗത്തില്‍ രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവയോടാണ് മേരികോം പരാജയപ്പെട്ടത്. എന്നാല്‍ റഫറിയുടെ തീരുമാനത്തില്‍ അപ്പീലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ. സെമിഫൈനലില്‍ ഏഴാം സ്വര്‍ണം ലക്ഷ്യമിട്ടാണ് താരം ഇറങ്ങിയത്.

എങ്കിലും ചരിത്രനേട്ടവുമായാണ് മേരി മടങ്ങുന്നത്. ക്യൂബയുടെ ഇതിഹാസ താരം ഫെലിക്സ് സാവോന്റെ റെക്കോര്‍ഡാണ് മേരി മറി കടന്നിരിക്കുന്നത്. 6 സ്വര്‍ണം, ഒരു വെള്ളിയാണ് സാവോന്റെ പേരിലുള്ളത്. മേരിക്ക് ആറ് സ്വര്‍ണവും ഒരു വെള്ളവും ഒരു വെങ്കലവുമുണ്ട്.

പങ്കെടുത്ത ഏഴു ലോക ചാമ്പ്യന്‍ഷിപ്പുകളിലും ഓരോ മെഡല്‍ നേടിയ മറ്റൊരു താരവും ഇല്ല. 2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയാണ് മേരി ഇന്ത്യയുടെ അഭിമാന താരമായത്. ഒപ്പം സൗത്തുകൊറിയയിലെ ഇഞ്ചിയോണില്‍ 2014 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടുകയും 2018 ലെ കോമണ്‍ വെല്‍ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category