1 GBP = 92.60 INR                       

BREAKING NEWS

സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി; നേട്ടം വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്ക്ക് എതിരെ; ലിസ്റ്റ് എ ക്രിക്കറ്റില്‍ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരം; സഞ്ജുവിന്റേത് അഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍; ദേശീയ സെലക്ടര്‍മാര്‍ക്ക് കണ്ണ് തുറക്കാന്‍ ഒരു പ്രകടനം കൂടി നടത്തി തിരുവനന്തപുരത്തുകാരന്‍

Britishmalayali
kz´wteJI³

ചെന്നൈ: വിജയ് ഹസാരെ ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി. ഗോവയ്ക്ക് എതിരായ മത്സരത്തില്‍ 125 പന്തില്‍ നിന്നാണ് താരം ഇരട്ട സെഞ്ച്വറി നേടിയത്. ഇന്ത്യയിലെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇത് രണ്ടാം തവണയാണ് ഒരു താരം ഇരട്ട സെഞ്ച്വറി നേടുന്നത്. 129 പന്തില്‍ 21 ഫോറും 10 സിക്സും അടക്കമുള്ളതാണ് താരത്തിന്റെ ഇന്നിങ്സ്. 212 റണ്‍സ് നേടിയ താരം ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റിലെ ഏറ്റവും വലിയ സ്‌കോറും സഞ്ജുവിന്റെ പേരിലായി. 2018ല്‍ ഉത്തരാഖണ്ഡ് താരം കരണ്‍ കൗശല്‍ (202) ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 66 പന്തില്‍ നിന്നായിരുന്നു സഞ്ജു സെഞ്ച്വറി തികച്ചത്. മൂന്നാം വിക്കറ്റില്‍ സച്ചിന്‍ ബേബി 127(135)ക്ക് ഒപ്പം 338 റണ്‍സ് കൂട്ടുകെട്ടും സഞ്ജു തീര്‍ത്തു. ഒന്‍പത് സിക്സറുകളുടെ സഹായത്തോടെയാണ് സഞ്ജു ഇരട്ട സെഞ്ച്വറി നേടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category