1 GBP = 97.50 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം - 23

Britishmalayali
രശ്മി പ്രകാശ്

ന്ത് ചെയ്യണമെന്ന് ഇസയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. വ്യക്തമായ ധാരണയോടെയാണ് ഫെലിക്‌സ് ഓരോ കാര്യങ്ങളും ചെയ്യുന്നത്.അഴിക്കാന്‍ കഴിയാത്ത നൂറു കുരുക്കുകള്‍ ശരീരത്തിലാകമാനം മുറുകിയിരിക്കുന്നതുപോലെ. ഒന്ന് ചലിക്കാന്‍ കഴിഞ്ഞാലല്ലേ രക്ഷപെടുന്ന കാര്യത്തെക്കുറിച്ചു ചിന്തിക്കാന്‍ കഴിയൂ. അയാളെ വിവാഹം കഴിക്കാന്‍ സമ്മതിക്കാതെ വരുമ്പോള്‍, ഒരുപക്ഷേ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം. അതോ ഒരിക്കലും പുറം ലോകം കാണാന്‍ കഴിയാതെ മരിക്കേണ്ടി വരുമോ? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കു നടുവില്‍ ഇസ പകച്ചിരുന്നു.

ഇസ, ആര്‍ യു ഓക്കേ? ഓക്കേ അല്ല എന്നറിയാമെങ്കിലും ലെക്‌സിക്ക് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.

ഞാന്‍ ഫെലിക്‌സിനോട് 'നോ' പറഞ്ഞാല്‍ എന്ത് സംഭവിക്കും? അയാള്‍ നമ്മളെ കൊല്ലുമോ?

എനിക്കറിയില്ല ഇസ. എന്റെ ശരീരം മുഴുവന്‍ സഹിക്കാന്‍ പറ്റാത്തത്ര വേദനയാണ്.അയാളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള ശക്തി എനിക്കില്ല.ഇടതുകൈ പറിഞ്ഞു പോകുന്നതുപോലുള്ള വേദന.കഴുത്ത് അനക്കാന്‍ പറ്റുന്നില്ല.

അപ്പോഴാണ് ഇസ,ലെക്‌സിയുടെ ശബ്ദം ശ്രദ്ധിച്ചത്. ഫെലിക്‌സ് കഴുത്തിന് ശക്തിയായ് പിടിച്ചതുകൊണ്ട് ശബ്ദം വല്ലാതെ ഇടറിയിരിക്കുന്നു. പാവം, ഞാന്‍ കാരണം ലെക്‌സിയെത്ര വേദന അനുഭവിച്ചു.

ഐ ആം റിയലി സോറി മൈ ഡിയര്‍.ഇസ,ലെക്‌സിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. കരച്ചിലിന്റെ ശബ്ദം കേട്ടാണ് ഫെലിക്‌സ് മുറിയിലേക്ക് വന്നത്.

എന്താണിവിടെ? കാര്യങ്ങളൊക്കെ ഇസയോട് പറഞ്ഞു മനസ്സിലാക്കിയില്ലേ? ഞാന്‍ പറഞ്ഞിട്ടുണ്ട്,പക്ഷേ ഇസയുടെ തീരുമാനമെന്തെന്ന് എനിക്കറിയില്ല.

ഫെലിക്‌സ് ചോദ്യരൂപേണ ഇസയെ നോക്കി. അല്പസമയത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.

എന്തൊക്കെ പറഞ്ഞാലും, ഇനി നിങ്ങള്‍ എന്നെ കൊല്ലുമെന്ന് പറഞ്ഞാല്‍ പോലും ഞാന്‍ സമ്മതിക്കില്ല എനിക്ക് നിങ്ങളെ കാണുക പോലും വേണ്ട. പതിഞ്ഞതെങ്കിലും ഉറച്ചതായിരുന്നു ഇസയുടെ മറുപടി.

ഹഹ....ആ മറുപടി എനിക്കിഷ്ടമായി. ഫെലിക്‌സ് ഭ്രാന്തനെപ്പോലെ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. നിനക്കെന്നെ കാണണ്ട അല്ലേ? 
കട്ടിലില്‍ ഇരുന്ന ഗൗണ്‍ ഫെലിക്‌സ് ശ്രദ്ധയോടെ കയ്യിലെടുത്തു.
ഇത് ഞാന്‍ ഇസയ്ക്കുവേണ്ടി അയര്‍ലണ്ടില്‍ നിന്ന് വാങ്ങിയതാണ്. വേണ്ടെങ്കില്‍ വേണ്ട.

പറഞ്ഞു തീര്‍ന്ന കൂടെ അയാള്‍ കൈ വീശി ലെക്‌സിയെ അടിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത ആ അടിയില്‍ ലെക്‌സി നില തെറ്റി താഴെ വീണു. താഴെ വീണ ലെക്‌സിയുടെ ഇടത്തെ കൈപ്പത്തിയില്‍ ഷൂ ഇട്ട കാലുകൊണ്ടയാള്‍ ചവിട്ടി ഞെരിച്ചു. വേദന സഹിക്കാനാവാതെ ലെക്‌സി അലറികരഞ്ഞു. 

ഇനിയും ഉപദ്രവിച്ചാല്‍ ആ പാവം മരിച്ചു പോകും,പ്ലീസ് ലീവ് ഹേര്‍. ഇസ ഫെലിക്‌സിന്റെ കാലില്‍ പിടിച്ചു കരഞ്ഞു.

ഇസാ...എന്താ ഇത്, നീ എന്റെ കാലില്‍ പിടിക്കുകയോ, നോ ....എഴുന്നേല്‍ക്കൂ. ഫെലിക്‌സ് ഇസയെ പിടിച്ചെഴുന്നേല്‍പ്പിച്ചു.നിങ്ങള്‍  പറയുന്നതെന്തും ഞാന്‍ അനുസരിച്ചോളാം,ലെക്‌സിയെ ഇനി ഉപദ്രവിക്കരുത്.

ഇത് നേരത്തേയങ്ങു പറഞ്ഞാല്‍പ്പോരായിരുന്നോ?  പോട്ടെ,സാരമില്ല. ഈ ഗൗണ്‍ ഇട്ടു വരൂ.ഞാന്‍ പുറത്തു നില്‍ക്കാം.

ഫെലിക്‌സ് പുറത്തേക്കിറങ്ങി  വാതില്‍ ചാരി. എല്ലാ വാതിലുകളും യാതൊരു പഴുതുകളും ഇല്ലാതെ അടഞ്ഞുപോയതായി ഇസയ്ക് തോന്നി  ജീവിതത്തിന്റെ വസന്തത്തില്‍ വേനല്‍ പെയ്തിറങ്ങുന്നത് നോക്കി അവള്‍ നിസ്സംഗയായി  നിന്നു. താന്‍  കാരണം ഒരു തെറ്റും ചെയ്യാത്ത ലെക്‌സി അനുഭവിക്കുന്ന വേദനകള്‍ ഇനിയും കണ്ടുനില്‍ക്കാന്‍ കഴിയില്ല.എന്തോ തീരുമാനിച്ചു ഉറച്ചതുപോലെ ഇസ ഗൗണ്‍ ഇടാനായി കൈയിലെടുത്തു .

കാല്‍ മുട്ടിനു മുകളില്‍ മുഖം ചേര്‍ത്ത് വിങ്ങിവിങ്ങി കരയുന്ന ലെക്‌സിയെ താങ്ങി എഴുനേല്‍പ്പിച്ചു കട്ടിലിലേയ്ക് ഇരുത്തി. ലെക്‌സി .....ഇനി നിന്നെ ആരും ഉപദ്രവിക്കില്ല അയാള്‍ക്ക് എന്നെയാണ് വേണ്ടത് ഫെലിക്‌സ് പറയുന്നത് ഞാന്‍ അനുസരിച്ചില്ലെങ്കില്‍ അയാള്‍ ഇനിയും നിന്നെ ഉപദ്രവിക്കും.

എനിക്ക് വേണ്ടി നീ ,നിന്റെ ജീവിതം എറിഞ്ഞുടയ്ക്കരുത്. ഒരു വിവാഹം എന്ന് പറയുന്നത് അതിന്റെ എല്ലാ പരിശുദ്ധിയോടും കൂടി വേണം നടക്കാന്‍ എന്ന് നീ എപ്പോഴും പറയാറുള്ളതല്ലേ?ഈ മുറിയില്‍ നിന്ന് പുറത്തു കടക്കാന്‍ പോലും നമുക്ക് കഴിയുന്നില്ല ,പിന്നെ എങ്ങനെ രക്ഷപെടും.

ഇസ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഗൗണ്‍ ഇട്ടു. അപ്പോഴേക്കും ഫെലിക്‌സ് വാതില്‍ തുറന്ന് അകത്തേക്ക് വന്നു.

ഇസയെ നോക്കിയ അയാളുടെ കണ്ണുകള്‍ വല്ലാത്തൊരു ഭാവത്തില്‍ തിളങ്ങി.മൊബൈല്‍ ഫോണില്‍ ഏതോ ഒരു മലയാളക്രിസ്തീയ ഭക്തിഗാനം അയാള്‍ തിരഞ്ഞെടുത്തു. യാതൊരു ചലനവുമില്ലാതെ മരവിച്ചു നില്‍ക്കുന്ന ഇസയുടെ വിരലില്‍ ഫെലിക്‌സ് മോതിരമണിയിച്ചു. 
 (തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam