1 GBP = 92.50 INR                       

BREAKING NEWS

40 കൊല്ലം കോണ്‍ഗ്രസ് ആസ്ഥാനത്ത് പണം എണ്ണി തിട്ടപ്പെടുത്തിയ വ്യക്തി; ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത് ഗുരുതര രോഗാവസ്ഥയില്‍ കിടപ്പിലായ 83കാരന്റെ വീട്ടില്‍; ഉദ്യോഗസ്ഥര്‍ മടങ്ങിയത് കിടക്കിയിലുള്ള മാത്യുവിനെ വിശദമായി ചോദ്യം ചെയ്തും; പ്രതികാര രാഷ്ട്രീയമെന്ന് ആരോപിച്ച് കോണ്‍ഗ്രസ്; കേന്ദ്ര ഏജന്‍സി പരിശോന നടത്തിയത് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്റെ വീട്ടില്‍; കൊച്ചിയിലെ മലയാളിയുടെ വീട്ടിലെ റെയ്ഡിന്റെ ലക്ഷ്യം അഹമ്മദ് പട്ടേല്‍ എന്ന് സൂചന

Britishmalayali
kz´wteJI³

കൊച്ചി: എറണാകുളത്ത് ചോറ്റാനിക്കരയ്ക്ക് അടുത്ത് ഇന്നലെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് കോണ്‍ഗ്രസിലെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന മലയാളിയുടെ വീട്ടില്‍. ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ഡല്‍ഹി ആസ്ഥാനത്തെ കാഷ്യറാണ് മാത്യു വര്‍ഗ്ഗീസ്. മുന്‍ കേന്ദ്രമന്ത്രി പി ചിദംബരവും കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറും ഉള്‍പ്പെട്ട കള്ളപ്പണക്കേസില്‍ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് മാത്യു വര്‍ഗ്ഗീസിന്റെ കൊച്ചിയിലെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

അമ്പതു വര്‍ഷത്തിലധികമായി ഡല്‍ഹി എഐസിസി ആസ്ഥാനത്ത് ഓഫീസില്‍ കാഷ്യറായിരുന്ന ഉദയംപേരൂര്‍ കുരീക്കാട് തുടിയന്‍ വീട്ടില്‍ മാത്യു വര്‍ഗീസ്. 83 വയസ്സുള്ള മാത്യു വര്‍ഗീസ് ഗുരുതര രോഗാവസ്ഥയില്‍ വീട്ടില്‍ കിടപ്പിലാണ്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കന്മാരുമായി അടുത്തബന്ധമുള്ള വ്യക്തിയാണ് മാത്യു വര്‍ഗീസ്. ഇത്തരമൊരു വ്യക്തിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കോണ്‍ഗ്രസിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് മാത്യുവര്‍ഗ്ഗീസിന് നന്നായി അറിയാം. ഇത് മനസ്സിലാക്കിയാണ് ആദായ നികുതി വകുപ്പ് റെയ്ഡിന് എത്തിയത്.

മാത്യു വര്‍ഗീസിന്റെ കണ്ടനാട്ടെ കുടുംബ വീട്ടില്‍ പാര്‍ട്ടിക്കു ലഭിച്ച പണത്തിന്റെ വിവരങ്ങള്‍ തേടിയാണ് പരിശോധനയെന്നു സൂചനയുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി നാട്ടിലെത്തിയതായിരുന്നു മാത്യുവും ഭാര്യയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും. ഇതിനിടെയാണ് റെയ്ഡ് നടന്നത്. ഇന്നലെ രാവിലെ 6ന് ആരംഭിച്ച റെയ്ഡ് രാത്രി 8.15 നു അവസാനിച്ചു. ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘമാണു നേതൃത്വം നല്‍കുന്നത്. മാത്യുവിനെ അവര്‍ ചോദ്യം ചെയ്തു. രാജീവ് ഗാന്ധിയുടെ കാലം മുതല്‍ എഐസിസി ആസ്ഥാനത്തെ പ്രധാനിയായിരുന്നു ഇദ്ദേഹം. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമായും വ്യക്തി ബന്ധം തുടര്‍ന്നു.

എഐസിസി ട്രഷറര്‍ അഹമ്മദ് പട്ടേലിന്റെ വിശ്വസ്തനായിരുന്നു ഈ മലയാളി. പട്ടേലിന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണു തേടുന്നത് എന്ന സൂചനയും ഉണ്ട്. പി.ചിദംബരം, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കാനും കൂടിയാണ് പരിശോധനയെന്നു കരുതുന്നു.അതിനിടെ മാത്യു വര്‍ഗീസിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്ത്. നേതാക്കള്‍ക്കു പിന്നാലെ കോണ്‍ഗ്രസിലെ ജീവനക്കാരെയും വേട്ടയാടുന്ന തരത്തിലേക്കു കേന്ദ്രസര്‍ക്കാര്‍ അധഃപതിച്ചതായി പാര്‍ട്ടി വക്താവ് ആനന്ദ് ശര്‍മ ആരോപിച്ചു.

എഐസിസിയിലെ മറ്റു ജീവനക്കാരുടെ വീടുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടന്നു. പാര്‍ട്ടിയുടെ കണക്കുകള്‍ നോക്കുന്ന ജീവനക്കാരന്റെ വീട്ടില്‍ പോലും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു പരിശോധന നടത്തുകയാണ്. ഈ വേട്ടയാടല്‍ അംഗീകരിക്കാനാവില്ല. പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജനാധിപത്യ രാജ്യത്തിനു യോജിച്ചതല്ല. യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്യുഐ പ്രവര്‍ത്തകര്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ വസതിയിലേക്കു പ്രകടനം നടത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category