1 GBP =93.80 INR                       

BREAKING NEWS

ആദ്യ ഭര്‍ത്താവിന്റെ പോസ്റ്റ് മോര്‍ട്ടത്തില്‍ വിഷം കണ്ടെത്തിയിട്ടും പിടിക്കപ്പെട്ടില്ല; ആത്മവിശ്വാസം കൂടിയതോടെ 2014ല്‍ 3 മാസത്തെ ഇടവേളയില്‍ നടത്തിയതു രണ്ട് കൊലകള്‍; ആരേയും എപ്പോഴും തട്ടാനുള്ള പദ്ധതിയുമായി സയ്നൈയ്ഡ് കൊണ്ടു നടന്നത് ഹാന്‍ഡ് ബാഗിലും; താമരശ്ശേരിയിലെ അഭിഭാഷകനുമായുള്ള അടുപ്പവും സംശയ നിഴലില്‍; വ്യാജ ഒസ്യത്തില്‍ അഡ്വക്കേറ്റ് കുടുങ്ങിയേക്കും; ജോളിയുടെ ക്രൂരതകളിലെ പങ്കാളികളെ തേടി അന്വേഷണം

Britishmalayali
kz´wteJI³

കോഴിക്കോട്: അവസാന മൂന്ന് കൊലപാതകങ്ങള്‍ക്ക് ജോളിക്ക് കരുത്തായത് പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം. ആരേയും എപ്പോള്‍ വേണമെങ്കിലും കൊന്നു തള്ളാമെന്ന മനസ്സ് എത്തുന്നത് ഇതോടെയാണ്. ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടിയെന്ന് ജോളി ജോസഫ് പൊലീസിനോട് സമ്മതിച്ചു. പിന്നീടുള്ള ഓരോ കൊല നടത്താനും ഇതു ധൈര്യം നല്‍കി. ഇതോടെ കൊലപാതകങ്ങള്‍ക്കിടയിലെ കാലയളവ് കുറഞ്ഞുവന്നുവെന്നും ജോളി മൊഴി നല്‍കി. അതിനിടെ ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊന്നത് താന്‍ തന്നെയെന്ന് ജോളി സമ്മതിച്ചു. വെള്ളിയാഴ്ച ഇത് നിഷേധിച്ചിരുന്നു. ബാഗിലാണ് സയനൈഡ് സൂക്ഷിച്ചിരുന്നതെന്നും അന്വേഷണ സംഘത്തോട് പറഞ്ഞു.

ജോളിക്ക് ആരുടെയൊക്കെ പിന്തുണ കിട്ടിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒറ്റയ്ക്ക് ജോളി ഇ്ത്രയും പേരെ വകവരുത്തിയെന്നാണ് മൊഴി. എന്നാല്‍ അത് ആരെയൊക്കെയോ രക്ഷിക്കാനാണെന്ന് പൊലീസ് കരുതുന്നു. ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ പൂര്‍ണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പൊലീസിനോടു പറഞ്ഞു. ഷാജുവിന് പല മരണങ്ങളെ കുറിച്ചു അറിയാമായിരുന്നുവെന്ന് ജോളി പറയുന്നു. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. എന്നാല്‍ ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ ജോണ്‍സണിന്റെ പങ്കില്‍ അന്വേഷണം തുടരും. ജോണ്‍സണും ജോളിയും തമ്മിലെ ബന്ധത്തിന്റെ ആഴത്തെ കുറിച്ച് അന്വേഷിക്കുകയാണ് പൊലീസ് ഇപ്പോള്‍.

ഓരോ കൊലപാതകം നടത്തിയ രീതിയും ജോളി നിര്‍വികാരതയോടെ വിവരിച്ചു. ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത്. 2002ല്‍. കൊലയ്ക്ക് ഉപയോഗിച്ചത് കീടനാശിനി. രണ്ടാമത്തെ കൊലപാതകം 6 വര്‍ഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കിയാണ്. മൂന്നു വര്‍ഷത്തിനു ശേഷം 2011ല്‍ മൂന്നാമത്തെ കൊലപാതകം. ഭര്‍ത്താവ് റോയ് തോമസിനു സയനൈഡ് കലര്‍ത്തി നല്‍കിയത് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയില്‍ ആയിരുന്നു. റോയ് തോമസിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഇല്ലാതായതോടെ പൂര്‍ണധൈര്യമായി. 2014ല്‍ 3 മാസത്തെ ഇടവേളയില്‍ നടത്തിയതു 2 കൊലകളും. മഞ്ചാടിയില്‍ മാത്യുവിന് സയനൈഡ് കലര്‍ത്തി നല്‍കിയത് മദ്യത്തില്‍. ഷാജുവിന്റെ മകള്‍ ആല്‍ഫൈനിനു സയനൈഡ് പുരട്ടിയ ബ്രെഡ് ഇറച്ചിക്കറിയില്‍ മുക്കി നല്‍കി.

ഒരു വര്‍ഷത്തിനു ശേഷം ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിക്കാനുള്ള ശ്രമം തുടങ്ങി. രണ്ടു ശ്രമങ്ങള്‍ പരാജയപ്പെട്ടു. 2016ല്‍ നടത്തിയ മൂന്നാം ശ്രമത്തില്‍ സിലി മരിച്ചു. സയനൈഡ് നല്‍കിയത് വെള്ളത്തില്‍ കലക്കിയും ഗുളികയില്‍ പുരട്ടിയും. ഷാജുവിനെ വിവാഹം ചെയ്യാനായിരുന്നു ഇത്. ഭാവിയില്‍ ഷാജുവിനെ വകവരുത്തി സര്‍ക്കാര്‍ ജോലിയില്‍ കയറുകയായിരുന്നു ലക്ഷ്യം. ആശ്രിത നിയമനത്തിലൂടെ ജോലി നേടി ഉറ്റ സുഹൃത്ത് ജോണ്‍സണെ വിവാഹം കഴിക്കാനായിരുന്നു പദ്ധതി. ജോണ്‍സണിന്റെ ഭാര്യയേയും ജോളി കൊല്ലാന്‍ പദ്ധതി ഇട്ടിരുന്നു. അതിനിടെ കൂടത്തായി കൊലപാതകങ്ങളില്‍ മൃതദേഹാവശിഷ്ട പരിശോധനയ്ക്കായി കല്ലറ തുറക്കുന്നത് തടയാന്‍ ജോളി ജോസഫ് ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍. കല്ലറ തുറന്നാല്‍ ദോഷമുണ്ടാകുമെന്നാണ് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിച്ചത്. പള്ളി അധികൃതരെ കണ്ട് തീരുമാനം മാറ്റാനും നീക്കം നടത്തിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് മനസ്സിലായപ്പോള്‍ പതിയെ പിന്മാറി.

ജോളിയുമായി വര്‍ഷങ്ങളായി അടുപ്പമുണ്ടായിരുന്ന അഭിഭാഷകനും സംശയനിഴലില്‍. ഇയാള്‍ക്കൊപ്പം ജോളി നടത്തിയ തമിഴ്നാട് യാത്രകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. താമരശ്ശേരി മേഖലയില്‍ താമസിക്കുന്ന ഇയാള്‍ റോയി തോമസിന്റെ മരണശേഷം പതിവായി ജോളിയെ കാണാന്‍ വീട്ടിലെത്താറുണ്ടായിരുന്നു. ചില ബന്ധുക്കള്‍ വിലക്കിയതോടെയാണ് ഈ സന്ദര്‍ശനം നിലച്ചത്. കൊലപാതകവുമായി ഇയാള്‍ക്കു ബന്ധമുണ്ടോയെന്നും വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ അന്വേഷണസംഘം അടുത്തദിവസം ചോദ്യം ചെയ്യും. ജോളിയുടെ സുഹൃത്ത് ജോണ്‍സണെ പൊലീസ് 6 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണൊപ്പം ജോളി പലവട്ടം കോയമ്പത്തൂരിലും ബെംഗളുരൂവിലും പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു യാത്ര റോയ് തോമസ് മരിച്ച് ആഴ്ചകള്‍ക്കുള്ളിലായിരുന്നു.

ഷാജുവിന്റെ ആദ്യഭാര്യയിലെ മകള്‍ അല്‍ഫൈന്റെ മരണവുമായി ബന്ധപ്പെട്ടു നിലനിന്ന അവ്യക്തത നീങ്ങിയതും അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്. അല്‍ഫൈനെ ബ്രെഡില്‍ സയനൈഡ് പുരട്ടി കൊലപ്പെടുത്തിയതാണെന്നു ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ വെളിപ്പെടുത്തി. ബ്രെഡ് നല്‍കിയത് ഷാജുവിന്റെ സഹോദരിയായിരുന്നു. അല്‍ഫൈനു കഴിക്കാന്‍ എടുത്തുവെച്ച ബ്രെഡില്‍ വളരെ തന്ത്രപരമായാണു ജോളി സയനൈഡ് പുരട്ടിയത്. ഈ സമയം ഷാജുവിന്റെ സഹോദരിയെ ഇവിടെനിന്നു മാറ്റുകയും ചെയ്തു. ഇതൊന്നുമറിയാതെ സഹോദരി ബ്രെഡ് അല്‍ഫൈനു നല്‍കി. ചോദ്യംചെയ്യല്‍ വേളയില്‍ അല്‍ഫൈനു താന്‍ സയനൈഡ് പുരട്ടിയ ഭക്ഷണം നല്‍കിയില്ലെന്നാണ് ജോളി ആദ്യം പറഞ്ഞത്. തെളിവെടുപ്പ് വേളയിലും ഇക്കാര്യം ആവര്‍ത്തിച്ചു. ഷാജുവിന്റെ സഹോദരിയാണ് അന്നു ഭക്ഷണം നല്‍കിയതെന്നും പറഞ്ഞു. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും സംശയമുന സഹോദരിയിലേക്കു തിരിക്കാനുമാണെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

ശനിയാഴ്ച പകല്‍ നടന്ന ചോദ്യംചെയ്യലില്‍ അല്‍ഫൈന്റെ ഭക്ഷണത്തില്‍ സയനൈഡ് പുരട്ടിയത് താന്‍ തന്നെയാണെന്നു ജോളി സമ്മതിച്ചു. ഈ വീട്ടിലേക്കു വരുമ്പോള്‍ സയനൈഡിന്റെ കുപ്പി ബാഗില്‍ കരുതിയിരുന്നു. ഇങ്ങനെ പല സ്ഥലങ്ങളില്‍ പോകുമ്പോഴും സയനൈഡ് ഒപ്പം കരുതി. ചില വധശ്രമങ്ങള്‍ നടത്തിയത് ഇങ്ങനെയാണെന്നും പൊലീസിനു വിവരം ലഭിച്ചു. ഷാജുവുമൊത്തുള്ള ജീവിതത്തിന് അല്‍ഫൈന്‍ തടസ്സമാകുമെന്നതിനാലാണ് ഈ കൃത്യം ചെയ്തതെന്നാണു മൊഴി. മറ്റുള്ള കൊലപാതകങ്ങളും അതിന്റെ രീതിയും എളുപ്പത്തില്‍ സമ്മതിച്ച ജോളി അല്‍ഫൈന്റെ മരണത്തില്‍മാത്രം പരസ്പരവിരുദ്ധമായ മൊഴികളാണു നല്‍കിയത്. ചെറിയ കുട്ടിയെ കൊലപ്പെടുത്തിയത് സമ്മതിക്കാനുള്ള വിമുഖതയാണ് ഇതിനുപിന്നിലെന്നു പൊലീസ് സംശയിക്കുന്നു.

കൂടത്തായി പൊന്നാമറ്റം ടോം തോമസിനെ വധിക്കുംമുമ്പ് ജോളി പണം തട്ടിയെടുത്തതായി സംശയം ഉയരുന്നുണ്ച്. ടോം തോമസിന്റെ പേരിലുണ്ടായിരുന്ന ഭൂമി വിറ്റപ്പോള്‍ ലഭിച്ച പണവും ജോളിക്കാണ് നല്‍കിയത്. 2005ലാണ് ടോം തോമസ് സ്ഥലം വിറ്റത്. ഇതുവഴി ലഭിച്ച 16 ലക്ഷം രൂപ ജോളിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. മകന്‍ റോയ് തോമസിന് പണം വിനിയോഗിക്കുന്നതില്‍ സൂക്ഷ്മതയില്ലെന്ന് പറഞ്ഞാണ് ജോളി പണം തന്റെ അക്കൗണ്ടിലേക്കാക്കിയത്.

ഈ പണം കേസിലെ രണ്ടാംപ്രതി മാത്യുവുമായി ചേര്‍ന്ന് പലര്‍ക്കും പലിശയ്ക്ക് നല്‍കിയിരുന്നതായി പൊലീസ് കസ്റ്റഡിയിലുള്ള ജോളി മൊഴി നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ എഇഒ ആയി വിരമിച്ച ടോം തോമസിന്റെ ശമ്പളം, സര്‍വീസില്‍നിന്ന് പിരിഞ്ഞപ്പോള്‍ കിട്ടിയ തുക, പെന്‍ഷന്‍ എന്നിവയൊന്നും മരണശേഷം അക്കൗണ്ടില്‍ ഇല്ലായിരുന്നു. ആകെ 18,000 രൂപയാണ് മരണശേഷം ബാങ്കിലുണ്ടായിരുന്നതെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. ടോം തോമസിന്റെ മകള്‍ റെഞ്ചിക്ക് നല്‍കാനായി അഞ്ച് ലക്ഷം രൂപയും 65 പവന്‍ സ്വര്‍ണവും മാറ്റിവച്ചിരുന്നു. ഇതില്‍ ഒരുഭാഗം സ്വര്‍ണം കാണാതായതും പൊന്നാമറ്റം കുടുംബത്തില്‍ ചര്‍ച്ചയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍