1 GBP = 94.00 INR                       

BREAKING NEWS

ജോണ്‍സണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ല്‍ മക്കളെ നീന്തല്‍ പഠിപ്പിക്കാന്‍ പോയി ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാന്‍ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോള്‍ ജോണ്‍സണിന്റെ കള്ളക്കളികള്‍ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോള്‍ ജോളിക്ക് ചര്‍ച്ചകള്‍ക്ക് കൂട്ടുവന്നത് തഹസില്‍ദാര്‍ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരില്‍ ബന്ധം തുടര്‍ന്ന് ജോളിയും ജോണ്‍സണും; കൂടത്തായിയില്‍ അവിഹിതങ്ങളുടെ ചുരുള്‍ അഴിയുമ്പോള്‍

Britishmalayali
kz´wteJI³

കോഴിക്കോട് : കൂടത്തായിയിലെ ജോളി ജോസഫും കോയമ്പത്തൂരില്‍ ജോലി ചെയ്തിരുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരനായ സുഹൃത്ത് ജോണ്‍സനുമായുള്ള അടുപ്പം പൊലീസ് സ്റ്റേഷനിലെ പരാതിയും ആയിരുന്നുവെന്ന് സൂചന. കോയമ്പത്തൂകില്‍ ജോളി സ്ഥിരമായി എത്തിയിരുന്നത് ജോണ്‍സണെ കാണാനാണെന്നു പൊലീസ് കണ്ടെത്തി. ജോളിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നു ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പൊലീസിനു മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചവരില്‍ ഒരാള്‍ ജോണ്‍സണ്‍ ആണെന്നു കണ്ടെത്തിയതോടെയാണു പൊലീസ് ഇയാളെ ചോദ്യം ചെയ്തത്.

നിലവിലെ ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ജോളി, സുഹൃത്ത് ജോണ്‍സന്റെ ഭാര്യയെ അപായപ്പെടുത്താനും ശ്രമം നടത്തിയതായി ചോദ്യം ചെയ്യലില്‍ പൊലീസിന് വ്യക്തമായി. ജോണ്‍സനെ വിവാഹം കഴിക്കുകയായിരുന്നു ലക്ഷ്യം. അദ്ധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തിയാല്‍ ആശ്രിതയെന്ന നിലയില്‍ ജോലി ലഭിക്കുമെന്നും കണക്കുകൂട്ടി. ജോണ്‍സണെ വളരെ നേരത്തെ തന്നെ ജോളിക്ക് അറിയാമായിരുന്നു. ആദ്യ ഭര്‍ത്താവ് റോയി തോമസ് ഉള്ളപ്പോഴേ പരിചയമുണ്ടായിരുന്നു. 2015ല്‍ ജോളി മക്കളെ നീന്തല്‍ പഠിപ്പിക്കാന്‍ പോകുമ്പോഴാണ് ജോണ്‍സണിന്റെ ഭാര്യയെ ജോളി പരിചയപ്പെട്ടത്. യാത്രകള്‍ക്കും ഷോപ്പിങ്ങിനും സിനിമയ്ക്കും കുടുംബസമേതം പോയിട്ടുണ്ട്. അതിനിടെ ജോളിയുമായുള്ള ജോണ്‍സന്റെ ബന്ധം അതിരുവിട്ടു. ഇതറിഞ്ഞ ജോണ്‍സന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പള്ളിയില്‍ നടത്തിയ ചര്‍ച്ചയില്‍ ഇടപെട്ട പൊലീസ് താക്കീത് ചെയ്തു. ജോണ്‍സണ് കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റമായതോടെ ബന്ധം കൂടുതല്‍ ദൃഢമായി.

ജോണ്‍സണിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ ജോളിക്ക് കൂട്ടുവന്നതാകട്ടെ അന്നത്തെ താമരശ്ശേരി ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയായിരുന്നു. ജോളിയുടെ അറസ്റ്റിനുപിന്നാലെ ജോണ്‍സണ്‍ ജയശ്രീയെ ഫോണില്‍ വിളിച്ചതായും രേഖയുണ്ട്. ജോണ്‍സനെ അന്വേഷണസംഘം നേരത്തേ ചോദ്യം ചെയ്തിരുന്നു. രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊന്ന് ജോണ്‍സനെ സ്വന്തമാക്കാന്‍ ജോളി തീരുമാനിച്ചത് പൊലീസ് കേസാകുന്നതിന് മുമ്പാണ്. ഇരു കുടുംബങ്ങളും ഒന്നിച്ച് യാത്ര പോയപ്പോഴാണ് വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയതെന്ന് ജോളി പൊലീസിന് മൊഴി നല്‍കി. അത് കഴിക്കാതിരുന്നതിനാല്‍ ലക്ഷ്യം കണ്ടില്ല. എന്നാല്‍, ഇത്തരം ശ്രമം നടന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നാണ് ജോണ്‍സന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. ജോളി പലപ്പോഴും കോയമ്പത്തൂരിലേക്ക് യാത്രകള്‍ നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഓണാവധിക്ക് കട്ടപ്പനയിലെ വീട്ടിലേക്കെന്നുപറഞ്ഞ് പോയത് കോയമ്പത്തൂരിലേക്കാണ്. ഇക്കാര്യം ഫോണ്‍ രേഖകളിലും തെളിഞ്ഞു. കോയമ്പത്തൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കും.

ഓണക്കാലത്ത് രണ്ടു ദിവസം ജോളി കോയമ്പത്തൂരില്‍ താമസിച്ചു. ജോണ്‍സനൊപ്പം ജോളി ബെംഗളൂരുവില്‍ പോയിരുന്നതായും പൊലീസ് കണ്ടെത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലൂടെയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഈ വര്‍ഷത്തെ ഓണാവധിക്കാലത്തായിരുന്നു ജോളിയുടെ കോയമ്പത്തൂര്‍ സന്ദര്‍ശനം. ഓണക്കാലത്തു ജോളി വീട്ടിലില്ലായിരുന്നുവെന്നു മകന്‍ റോമോ പൊലീസിനു മൊഴി നല്‍കിയിരുന്നു. കടപ്പനയിലെ വീട്ടിലേക്കു പോകുന്നെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, രണ്ടു ദിവസം കട്ടപ്പനയിലെ വീട്ടില്‍ കഴിഞ്ഞ ജോളി അവിടെ നിന്നു കോയമ്പത്തൂരിലേക്കു പോയെന്നു പൊലീസ് കണ്ടെത്തി. ജോളിയുടെ കോയമ്പത്തൂര്‍, ബെംഗളൂരു യാത്രകള്‍ക്കു കൊലപാതകവുമായി ബന്ധമുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.

ഷാജുവും ജോളിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഷാജുവിനെ ഇല്ലായ്മ ചെയ്ത് ജോണ്‍സനെ വിവാഹം കഴിക്കാന്‍ ആയിരുന്നു ജോളിയുടെ ശ്രമം. ഇതിനായി ജോണ്‍സന്റെ ഭാര്യയെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായും ജോളി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തില്‍ പങ്കോ അതിനെക്കുറിച്ച് അറിവോ ഉണ്ടായിരുന്നില്ലെന്നാണ് ജോണ്‍സണ്‍ നേരത്തെ പൊലീസിനെ അറിയിച്ചത്. ആറ് മണിക്കൂറില്‍ അധികമെടുത്താണ് ജോണ്‍സന്റെ മൊഴി രേഖപ്പെടുത്തിയത്. ജോളിയുമായി ജോണ്‍സണ്‍ ഫോണില്‍ ദീര്‍ഘ സംഭാഷണം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ജോളി തന്റെയും സിലിയുടെയും മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നുവെന്ന് ഷാജുമൊഴി നല്‍കിയിട്ടുണ്ട്. അതു കൊണ്ടാണ് മകനെ കൂടത്തായിയിലെ വീട്ടില്‍ നിര്‍ത്താതിരുന്നത്. ജോളിയെ പേടിച്ച് താമരശേരിയിലെ സ്‌കൂളില്‍ നിന്നും മകനെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ഷാജു മൊഴി നല്‍കിയിട്ടുണ്ട്.

അതിനിടെ ജോളിയുടെ ആദ്യ ഭര്‍ത്താവ് ഷാജുവില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള ശ്രമത്തിലാണ് പൊലീസ്. വെള്ളിയാഴ്ച പുലിക്കയത്തെ ഷാജുവിന്റെ വീട്ടില്‍ ജോളിയുമായി തെളിവെടുപ്പിന് എത്തിയതിനു പിന്നാലെ ഷാജുവിനെയും പിതാവ് സഖറിയാസിനെയും ചോദ്യം ചെയ്തിരുന്നു. ജോളിയെ താമരശ്ശേരിയിലെ ദന്താശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍. ഷാജുവിനോട് സ്ഥലംവിടരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആദ്യഭാര്യ സിലിയുടെ കൊലപാതകം ഷാജുവിന്റെ അറിവോടെയാണെന്ന ജോളിയുടെ മൊഴിയില്‍ കൂടുതല്‍ തെളിവ് കിട്ടിയാല്‍ അറസ്റ്റുണ്ടാകും. പൊന്നാമറ്റം വീട്ടിലെ റേഷന്‍ കാര്‍ഡും മറ്റ് രേഖകളും കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയപ്പോള്‍ അന്വേഷണസംഘം ഇക്കാര്യം ജോളിയോട് ചോദിച്ചിരുന്നു.

റേഷന്‍ കാര്‍ഡ് പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ കൈവശമാണുള്ളത്. ആധാര്‍ കാര്‍ഡും ഐ.ഡി കാര്‍ഡും കിട്ടിയിട്ടില്ല. ജോളിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കട്ടപ്പനയിലെ വീട്ടിലാണെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍