1 GBP = 92.10 INR                       

BREAKING NEWS

ഐഎല്‍ടിഎസില്‍ സ്‌കോര്‍ നേടിയാല്‍ 20 പോയിന്റ്; മികച്ച സ്‌കോറെങ്കില്‍ 10 പോയിന്റും; നഴ്‌സിനും ഡോക്ടര്‍ക്കും ടെക്കിക്കും കൂടുതല്‍ പോയിന്റ്; ലണ്ടന് പുറത്താണ് താമസമെങ്കില്‍ അഡീഷണല്‍ പോയിന്റ്; ഹോം സെക്രട്ടറി നാളെ അവതരിപ്പിക്കുന്നത് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്ന ഇമിഗ്രേഷന്‍ ബില്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടനിലേക്ക് പോകാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ ലണ്ടന് പുറത്ത് താമസിക്കാന്‍ സമ്മതിച്ചാല്‍ അവര്‍ക്ക് മുന്‍ഗണന നല്‍കുന്‍  തീരുമാനം. ബ്രിട്ടന്റെ ഇമിഗ്രേഷന്‍ ബില്ലിന്റെ ഭാഗമായ ഈ നയം നാളെ രാജ്ഞി നടത്തുന്ന പ്രസംഗത്തിനിടയില്‍ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദഗദ്ധരായ തൊഴിലാളികളെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനാണ് ഈ നയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു പുതിയ പോയിന്റ് അധിഷ്ഠിത സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇനി കാര്യങ്ങള്‍ തീരുമാനിക്കുക. വിദ്യാഭ്യാസം, ശമ്പള നിലവാരം, പ്രത്യേക കഴിവുകള്‍ സൗത്ത് ഈസ്റ്റില്‍ നിന്ന് മാറിനില്‍ക്കാനുള്ള സന്നദ്ധത എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയാല്‍ ആളുകള്‍ക്ക് യുകെയില്‍ താമസിക്കാനും ജോലിചെയ്യാനും അനുവാദമുണ്ട്.

ബ്രെക്സിറ്റിനു ശേഷമുള്ള ആഭ്യന്തര അജണ്ട തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന 22 ബില്ലുകളില്‍ ഒന്നാണ് ഈ പുതിയ ബില്‍. ഇത് പ്രകാരം ഐഎല്‍ടിഎസ് പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന കുടിയേറ്റക്കാര്‍ക്ക് 20 പോയിന്റും മികച്ച സ്‌കോറെങ്കില്‍ പത്ത് പോയിന്റും ലഭിക്കും. ഇത്തരത്തിലുള്ള പോയിന്റ് സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയത് ഓസ്‌ട്രേലിയയാണ്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ തുടങ്ങിയവര്‍ക്കും കൂടുതല്‍ പോയിന്റ് നല്‍കും. എന്നാല്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ താഴ്ന്ന വരുമാനമുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന സ്‌കോര്‍ നല്‍കിക്കൊണ്ട് ഈ പദ്ധതി രാജ്യമെമ്പാടും വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന ബില്ലാണ് നാളെ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. ഈ പുതിയ കുടിയേറ്റ സമ്പ്രദായം കുടിയേറ്റക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലായിരിക്കുമെന്ന് അവര്‍ പറയുന്നു. പുതിയ സംവിധാനം നടപ്പിലാക്കാന്‍ സഹായിക്കുന്നതിനായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബ്രിട്ടനിലേക്ക് വരുന്നുണ്ട്. ആളുകളുടെ സ്വതന്ത്ര മുന്നേറ്റം ഒരിക്കല്‍ കൂടി അവസാനിപ്പിക്കുമെന്ന് പ്രീതി പട്ടേല്‍ പറഞ്ഞതോടെ അവരെ പാര്‍ട്ടി അംഗങ്ങള്‍ പ്രശംസിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category