1 GBP = 92.60 INR                       

BREAKING NEWS

നാളെ നടക്കുന്ന രാഞ്ജിയുടെ പ്രസംഗത്തില്‍ പ്രധാന വിഷയം ബ്രക്‌സിറ്റ് മുന്നൊരുക്കം തന്നെ; ബ്രക്‌സിറ്റിന് ശേഷമുള്ള യുകെ എങ്ങനെയെന്നും പദ്ധതികളും നാളെ അറിയാം

Britishmalayali
kz´wteJI³

ബ്രക്സിറ്റ് സംബന്ധിച്ചുള്ള ആശങ്കകളും പുതിയ കരാറുകളെ സംബന്ധിച്ചുമുള്ള തീരുമാനങ്ങള്‍ ഇപ്പോഴും അവ്യക്തമായി നിലനില്‍ക്കവേ എലിസബത്ത് രാജ്ഞിയുടെ കോമണ്‍സിലെ നാളെ നടക്കുന്ന നിര്‍ണായക പ്രസംഗത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. രാഞ്ജിയുടെ പ്രസംഗത്തില്‍ പ്രധാനമായും 
ബ്രക്സിറ്റിന് ശേഷമുള്ള യുകെ എങ്ങനെ എന്നും പദ്ധതികള്‍ എപ്രകാരം ആയിരിക്കുമെന്നും വ്യക്തമാക്കുന്നതരത്തിലുള്ള പ്രസംഗം ആയിരുക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് യുകെയിലുള്ള സ്വതന്ത്ര സഞ്ചാരം അവസാനിപ്പിക്കുമെന്നും ബ്രെക്സിറ്റിന് ശേഷം മരുന്നുകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് സംവിധാനം സ്വീകരിക്കുമെന്നും ഈ പ്രസംഗത്തില്‍ വെളിപ്പെടുത്തുന്നതായിരിക്കും ഒരു ഇടക്കാല തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പദ്ധതികളും ഇതില്‍ ഉണ്ടാവും. പാര്‍ലമെന്റ് സസ്പെന്റ് ചെയ്ത നടപടി സുപ്രീംകോടതി റദ്ദാക്കിയശേഷമുള്ള രാജ്ഞിയുടെ പ്രസംഗം ആണ് നാളെ നടക്കാന്‍ പോകുന്നത്.

എന്നാല്‍ യുകെ- യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഇപ്പോഴും ഡീലിന് അടുത്തെത്തിയിട്ടില്ല എന്നതാണ് വസ്തുത. ബ്രക്സിറ്റ് കരാറിന് ആണ് മുന്‍ഗണനയെന്ന് മന്ത്രിമാര്‍ പറയുന്നു, ഇത് പാര്‍ലമെന്റിലൂടെ വേഗം പാസാക്കാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ധാരണയിലെത്തിയാലും ഇല്ലെങ്കിലും ഒക്ടോബര്‍ 31-ന് ബ്രക്സിറ്റ് നടക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറയുന്നത്. ആ സമയപരിധിക്ക് മുമ്പായി ഏതെങ്കിലും കരാര്‍ അംഗീകരിക്കാനുള്ള അവസാന അവസരമായി അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിലെ കൂടിക്കാഴ്ച മാറും.

നിലവില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തീരുമാനിച്ചത് പ്രകാരം യുകെ ഒക്ടോബര്‍ 31നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്‍മാരുടെ നിര്‍ണായകമായ സമ്മിറ്റ് അടുത്ത വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് നടക്കുന്നത്. ഒക്ടോബര്‍ 31ന് മുമ്പ് ഒരു ഡീലിലെത്തുന്നതിനുള്ള അവസാന അവസരമായിട്ടാണ് ഈ സമ്മിറ്റിനെ പരിഗണിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category