1 GBP = 91.30 INR                       

BREAKING NEWS

എത്ര വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു, എത്ര ചെലവ്, നേട്ടങ്ങള്‍ എന്തൊക്കെ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം ഇവിടെ ലഭ്യമല്ലെന്ന് മറുപടി; യൂറോപ്യന്‍ രാജ്യങ്ങളില്‍ പോയപ്പോള്‍ എത്ര ധാരണാപത്രം ഒപ്പിട്ടു എന്ന ചോദ്യത്തിനും ഉത്തരം അറിയില്ല; മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലേയും നാം മുന്നോട്ട് എന്ന പരിപാടിയുടേയും ചെലവിനെ കുറിച്ചും ചോദിച്ചപ്പോഴും തര്‍ക്കുത്തരം; വലിയ വായില്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്ന പിണറായിയുടെ ഓഫീസില്‍ വിവരാവകാശ നിയമത്തിനു പുല്ലുവില

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം പിണറായി വിജയന് ഏറ്റവും അധികം വെല്ലുവിളി സൃഷ്ടിക്കുന്നത് വിവരാവകാശനിയമമാണോ? വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ക്ക് എന്തായാലും ഈ രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടി നല്‍കുന്നത്. മുഖ്യമന്ത്രി എത്ര വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു, എത്ര ചെലവ്, നേട്ടങ്ങള്‍ എന്തൊക്കെ എന്ന് വിവരാവാകാശ നിയമ പ്രകാരം ചോദ്യങ്ങള്‍ ഉതിര്‍ത്തപ്പോള്‍ ഉത്തരം ഇവിടെ ലഭ്യമല്ലെന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയത്. കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകനായ കെ.ഗോവിന്ദന്‍ നമ്പൂതിരിയുടെ അപേക്ഷയിലാണു മുഖ്യമന്ത്രിയുടെ ഓഫിസ് ഇത്തരത്തില്‍ മറുപടി നല്‍കിയത്.

എന്നാല്‍ സോഷ്യല്‍ മീഡിയാ ചെലവുകള്‍ക്ക് ഈ വര്‍ഷം ഒരു കോടി പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനായി മാറ്റി വച്ചിട്ടുള്ളത്. ഇതില്‍ നാല് മാസത്തേക്കുള്ള 28 ലക്ഷം രൂപ സിഡിറ്റിന് അനുവദിച്ചിട്ടുമുണ്ട്. ഈ കണക്കുകള്‍ ഉണ്ടെന്നിരിക്കെയാണ് കള്ളക്കളി. വിവരാവാകാശ നിയമത്തെ മാനിക്കാനും മാന്യമായ മറുപടി നല്‍കാനും ബാധ്യതയുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ചോദ്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്നത്. പ്രധാനമന്ത്രി മോദി എത്ര വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നും അതിനെത്ര ചെലവ് വന്നു എന്നുമുള്ള മറുപടികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ നല്‍കുമ്പോഴാണ് കേരളത്തിലെ മുഖ്യമന്ത്രി വിവരാവകാശത്തോട് മുഖം തിരിക്കുന്നത്.

മുഖം തിരിക്കുക മാത്രമല്ല ധിക്കാരപരമായ മറുപടികളുമാണ് ചോദ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതും. പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലെന്നു മാത്രമല്ല, മറ്റു വകുപ്പുകളില്‍ പോയി ചോദിക്കാനുമാണു മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കുന്നത്. 26 ചോദ്യങ്ങളില്‍ ഒന്നിനു മാത്രമാണ് പേരിനു മറുപടി നല്‍കിയിരിക്കുന്നത്. ഈ സര്‍ക്കാര്‍ വന്ന ശേഷം കഴിഞ്ഞ ഓഗസ്റ്റ് 19 വരെ 237386 അപേക്ഷകള്‍ സെല്ലില്‍ ലഭിച്ചു. 122014 അപേക്ഷകള്‍ തീര്‍പ്പാക്കി. വിവരാവകാശ നിയമ പ്രകാരം 26 ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ ഏക മറുപടി ഇതാണ്.

മുഖ്യമന്ത്രി എത്ര വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന കണക്കുകള്‍ ഓഫീസില്‍ ലഭ്യമാണ്. പക്ഷെ ലഭ്യമല്ല എന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്നത്. ഒന്നാമത്തെ ചോദ്യത്തിനൊപ്പമുള്ള ഉപ ചോദ്യത്തിനെ പേടിച്ചാണ് ഈ മറുപടി എന്നതും വ്യക്തമാണ്. മുഖ്യമന്ത്രി എത്ര വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു, എത്ര ചെലവ്, നേട്ടങ്ങള്‍ എന്തൊക്കെ എന്ന ഈ ചോദ്യത്തിലെ എത്ര ചെലവ്, നേട്ടങ്ങള്‍ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രകോപിപ്പിച്ചത്. അതുകൊണ്ട് തന്നെ മറുപടി ലഭ്യമാക്കിയുമില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയപ്പോള്‍ എത്ര ധാരണാപത്രം ഒപ്പിട്ടു എന്ന ചോദ്യത്തിനു അറിയില്ല, ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ ചോദിക്കൂ എന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളും അറിയിപ്പുകളുമായി നിറഞ്ഞു നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമില്‍ എത്ര ജീവനക്കാരുണ്ട്, ചെലവ് എത്ര ചോദ്യത്തിനും മറുപടി നല്‍കിയില്ല. ഈ ചോദ്യത്തിനു ഉത്തരം ലഭിക്കണമെങ്കില്‍ പിആര്‍ഡിയില്‍ ചോദിക്കൂ എന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നത്.

നാം മുന്നോട്ട് എന്ന പരിപാടിയുടെ ചെലവ് എത്ര എന്ന ചോദ്യത്തിനും വിരല്‍ ചൂണ്ടുന്നത് പിആര്‍ഡിയിലേക്ക് തന്നെ. ഈ ചെലവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ മനസില്ലെന്ന മറുപടിയാണ് ഈ ഉത്തരത്തില്‍ അടങ്ങിയിരിക്കുന്നതും. തുടര്‍ന്നുള്ള സര്‍ക്കാരിനു തലവേദനയുണ്ടാക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഇതേ മറുപടി തന്നെയാണ് നല്‍കുന്നത്. മുഖ്യമന്ത്രിക്ക് എത്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ട്, അവരുടെ 3 വര്‍ഷത്തെ ചെലവ് എത്ര എന്ന ചോദ്യത്തിനു പൊതുഭരണ വകുപ്പില്‍ ചോദിക്കൂ എന്ന് മറുപടി. മുഖ്യമന്ത്രിയുടെ ഉപദേശകര്‍ എത്ര വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, നേട്ടം എന്താണ് എന്ന ചോദ്യത്തിനു പൊതുഭരണ വകുപ്പില്‍ ചോദിക്കൂ എന്ന് മറുപടി നല്‍കുന്നു. മുഖ്യമന്ത്രിക്ക് എത്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ട്, അവരുടെ 3 വര്‍ഷത്തെ ചെലവ് എത്ര ചോദ്യത്തിനും ഉത്തരം പൊതുഭരണ വകുപ്പില്‍ ചോദിക്കൂ എന്ന് മറുപടിയാണ് ലഭ്യമാക്കുന്നത്. ഇനി ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും ഇതേ രീതിയിലാണ് മറുപടി. വി എസ്.അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ എത്ര റിപ്പോര്‍ട്ടുകള്‍ ലഭിച്ചു, എന്തു നടപടിയെടുത്തു എന്ന ചോദ്യത്തിനു കമ്മിഷനിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറോടു ചോദിക്കാനാണു മറുപടി നല്‍കുന്നത്.

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട എത്ര പേര്‍ക്ക് 10,000 രൂപ വീതം നല്‍കി, എത്ര പേര്‍ക്കു ചികിത്സാ ധനസഹായം നല്‍കി എന്ന ചോദ്യത്തിനു റവന്യൂ വകുപ്പില്‍ അപേക്ഷിക്കൂ, പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്ര തുക നല്‍കി, കേന്ദ്രത്തില്‍ നിന്ന് എന്തു സഹായം ലഭിച്ചു എന്ന ചോദ്യത്തിനു ധനകാര്യ വകുപ്പിനോടു ചോദിക്കൂ എന്ന് മറുപടി നല്‍കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരിട്ട് ഉത്തരവാദിത്തമുള്ള റീബില്‍ഡ് കേരളക്ക് എത്ര ചെലവായി, എത്ര ജീവനക്കാര്‍, ശമ്പളം എത്ര ചോദ്യത്തിനു റീബില്‍ഡ് കേരള ഓഫിസില്‍ ചോദിക്കൂ എന്നും മറുപടി നല്‍കുന്നു. ഏറ്റവും ഒടുവില്‍ ശബരിമല വിമാനത്താവള സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ എന്തു നടപടിയായി എന്ന ചോദ്യത്തിനു ഗതാഗതവകുപ്പില്‍ ചോദിക്കൂ എന്നും മറുപടി നല്‍കുന്നു. ഡിജിപിയെ നീക്കം ചെയ്തതിന്റെ കാരണം ചോദിച്ചതിന്, അതു വിശദീകരണം തേടുന്നതിനു തുല്യമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിക്കു പുറത്താണന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്.

വിവരാവകാശ നിയമ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ അവിടെ ഇല്ലെങ്കില്‍ അതു ലഭിക്കുന്ന ഓഫിസിനു ചോദ്യം കൈമാറി അക്കാര്യം അപേക്ഷകനെ അറിയിക്കണം. ഇതാണ് വിവരാവകാശ നിയമം പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അത് ചെയ്തില്ലാ എന്ന് മാത്രമല്ല ഉത്തരം വേണമെങ്കില്‍ അതു കിട്ടുന്ന ഓഫിസില്‍ വേറെ അപേക്ഷ നല്‍കണമെന്നുള്ള ധിക്കാരപരമായ മറുപടിയാണ് പകരം നല്‍കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നു സംസ്ഥാന സര്‍ക്കാരിന് എത്ര പരാതികള്‍ കൈമാറിയെന്ന ചോദ്യത്തിനു മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ചോദിക്കണമെന്നായിരുന്നു മറുപടി.

പരാതി പരിഹാര സെല്ലില്‍ എത്ര ജീവനക്കാര്‍ ഉണ്ടെന്നു ചോദിച്ചപ്പോള്‍ പൊതുഭരണ വകുപ്പില്‍ ചോദിക്കാനും മറുപടി നല്‍കി. ഇങ്ങിനെ ജീവിതത്തില്‍ ഒരിക്കലും മറുപടി ലഭിക്കാത്ത രീതിയിലുള്ള പ്രതികരണങ്ങള്‍ ആണ് മുഖ്യമന്ത്രിയുടെ ഓഫീസ് ലഭ്യമാക്കുന്നത്. എന്തായാലും വിവരാവാകാശ നിയമത്തെ അവഹേളിക്കുന്ന മറുപടികള്‍ ചൂണ്ടിക്കാട്ടി അപേക്ഷകന്‍ അപ്പീല്‍ അധികാരിക്കു പരാതി നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category