1 GBP = 92.60 INR                       

BREAKING NEWS

യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരിക്ക് ജന്മനാട്ടില്‍ വന്‍ വരവേല്‍പ്; സ്വീകരിക്കാനെത്തിയത് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍; ഹസ്സയുടെ മക്കളടക്കം ബഹിരാകാശ യാത്രികരുടെ വേഷമണിഞ്ഞെത്തിയത് നൂറ് കണക്കിന് കുട്ടികള്‍

Britishmalayali
kz´wteJI³

ദുബായ്: യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരിക്ക് വന്‍ വരവേല്‍പ്. അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ വിഐപി വിമാനത്താവളമായ അല്‍ ബത്തിനിലാണ് അദ്ദേഹം വന്നിറങ്ങിയത്. യുഎഇ ഉപസര്‍വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. ബഹിരാകാശ യാത്രയില്‍ ഒപ്പം കരുതിയിരുന്ന യുഎഇയുടെ പട്ടുപതാക ഷെയ്ഖ് മുഹമ്മദിന് ഹസ്സ അല്‍ മന്‍സൂരി സമ്മാനിക്കുകയും ചെയ്തു. ഹസ്സയുടെ മക്കളടക്കം നൂറു കണക്കിനു കുട്ടികളും ബഹിരാകാശ യാത്രികരുടെ വേഷമണിഞ്ഞ് സ്വീകരിക്കാനെത്തിയിരുന്നു. ഹസ്സ വന്നിറങ്ങിയ ഉടന്‍ ആകാശത്ത് വിമാനങ്ങള്‍ വര്‍ണങ്ങള്‍ കൊണ്ട് യുഎഇ പതാക നിര്‍മ്മിച്ചു. ഹസ്സ അല്‍ മന്‍സൂറിയുടെയും പകരക്കാരനായി നിശ്ചയിച്ചിരുന്ന അല്‍ നയാദിയുടെയും ബഹിരാകാശ യാത്രാ വേഷത്തിലുള്ള കൂറ്റന്‍ ചിത്രങ്ങളും വിമാനത്താവളത്തില്‍ സ്ഥാപിച്ചിരുന്നു.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചിത്രവും യുഎഇ ബഹിരാകാശ ദൗത്യലോഗോയും വച്ചിരുന്നു. ബഹിരാകാശ ദൗത്യം എന്ന ഷെയ്ഖ് സായിദിന്റെ സ്വപ്നം സഫലമായതിനെ പ്രതിനിധീകരിച്ചാണിത് സ്ഥാപിച്ചിരുന്നത്. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ വിജയകരമായ യാത്രയ്ക്കു ശേഷം നാട്ടില്‍ മടങ്ങിയെത്തിയെന്നും ഇതിന് റഷ്യക്കാരനായ ദിമിത്രി റോഗോസിനു പ്രത്യേക നന്ദി അര്‍പ്പിക്കുന്നെന്നും എംബിആര്‍എസി ചെയര്‍മാന്‍ ഹമദ് അല്‍ മന്‍സൂരി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) എട്ട് ദിവസത്തെ ചരിത്രപരമായ ദൗത്യം അവസാനിപ്പിച്ചാണ് ഹസ്സ അല്‍മന്‍സൂരി ഭൂമിയില്‍ തിരിച്ചെത്തിയത്. റഷ്യന്‍ കമാന്‍ഡര്‍ അലക്‌സി ഓവ്ചിനിന്‍, അമേരിക്കന്‍ ബഹിരാകാശയാത്രികന്‍ നിക്ക് ഹേഗ് എന്നിവരാണ് ഹസ്സന്റെ കൂടെയുണ്ടായിരുന്നത്.

അറബ് രാജ്യത്തുനിന്നുള്ള മൂന്നാമത്തെ ബഹിരാകാശ യാത്രികനാണ് മന്‍സൂരി. സൗദി അറേബ്യയുടെ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ അബ്ദല്‍അസീസ് അല്‍ സൗദാണ് അറബ് ലോകത്തുനിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് കുതിച്ചയാള്‍. 1985-ല്‍ അമേരിക്കന്‍ ദൗത്യത്തിനൊപ്പമായിരുന്നു സുല്‍ത്താന്റെ യാത്ര. സിറിയയില്‍നിന്നുള്ള മുഹമ്മദ് ഫാരിസ് സോവിയറ്റ് ദൗത്യത്തിനൊപ്പം 1987-ലും യാത്ര ചെയ്തു. മൂന്നുപതിറ്റാണ്ടിനു ശേഷമാണ് അറബ് ലോകത്തുനിന്ന് മറ്റൊരു ബഹിരാകാശ യാത്രികനുണ്ടാവുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category