1 GBP = 92.90 INR                       

BREAKING NEWS

തുടര്‍ച്ചയായ 69-ാം ദിവസവും ജനജീവിതം സാധാരണ നിലയിലായില്ല; കടകള്‍ അടഞ്ഞുകിടന്നു; പൊതുഗതാഗതവും തടസ്സപ്പെട്ടു; സ്‌കൂളുകളിലും കോളേജുകളിലും കുട്ടികളെത്തുന്നുമില്ല;ഇനി നിയന്ത്രണങ്ങള്‍ പതിയേ മാറ്റും; നാളെ മുതല്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങളുടെ വിലക്ക് നീക്കം; രാഷ്ട്രീയക്കാരെ ഉടന്‍ മോചിപ്പിക്കുമെന്നും സൂചന; കശ്മീരില്‍ നിയന്ത്രണങ്ങള്‍ പതിയെ നീക്കി കേന്ദ്ര സര്‍ക്കാര്‍

Britishmalayali
kz´wteJI³

ശ്രീനഗര്‍: കശ്മീരിനെ ഇന്ത്യയോട് ചേര്‍ത്ത് നിര്‍ത്താന്‍ നിയന്ത്രണങ്ങളില്‍ ഇനി ഇളവുകളെത്തും. ഓഗസ്റ്റ് അഞ്ചിനാണ് കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം എടുത്തു കളഞ്ഞത്. ഇതിന് മുന്നോടിയായി നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതെല്ലാം വലിയ വിജയമായെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. വലിയ തോതില്‍ അക്രമം നടന്നില്ല. കശ്മീരിലെ തീവ്രവാദികളെ നിലയ്ക്ക് നിര്‍ത്താനുമായി. പ്രതിഷേധങ്ങള്‍ ഒറ്റപ്പെട്ടതു മാത്രമായി. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കുകയാണ്. അധികം വൈകാതെ കരുതല്‍ തടങ്കലിലുള്ള നേതാക്കളേയും വിട്ടയ്ക്കും. കശ്മീരില്‍ നാളെ 12 മണിക്ക് 40 ലക്ഷം മൊബൈല്‍ ഫോണുകള്‍ക്കു വീണ്ടും ജീവന്‍ വയ്ക്കും. 69 ദിവസമായി പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ ക്ലേശിച്ച കശ്മീര്‍ നിവാസികള്‍ക്ക് ഇത് ആശ്വാസമാകും.ആദ്യം പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനം മാത്രമാണ് ലഭ്യമാക്കുക. കശ്മീരിലെ 10 ജില്ലകളിലും ഇതു ബാധകമാണ്. ആകെയുള്ള 60 ലക്ഷം മൊബൈല്‍ ഫോണ്‍ വരിക്കാരില്‍ 40 ലക്ഷമാണ് പോസ്റ്റ് പെയ്ഡ് വരിക്കാര്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഓഗസ്റ്റ് 5ന് ടെലിഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിലക്കിയതായിരുന്നു. ഏതാനും ആഴ്ചകള്‍ക്കകം ലാന്‍ഡ് ഫോണ്‍ ബന്ധം പടിപടിയായി പുനഃസ്ഥാപിച്ചെങ്കിലും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് വിലക്ക് തുടര്‍ന്നു. 20 ലക്ഷം പ്രീപെയ്ഡ് വരിക്കാരാണ് വിലക്കിന്റെ പരിധിയില്‍ ഇനിയുള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താനും നടപടിയായി.

കുട്ടികളുടെ സുരക്ഷയിലുള്ള ആശങ്ക കാരണം അവരെ സ്‌കൂളിലയയ്ക്കാത്ത മാതാപിതാക്കള്‍ക്കും ബിസിനസ് നടത്താന്‍ കഴിയാതിരുന്ന വ്യാപാരികള്‍ക്കും കൂടുതല്‍ ആത്മവിശ്വസം പകര്‍ന്ന് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. ജമ്മു കശ്മീരിലെ 99% സ്ഥലങ്ങളിലെയും വിലക്കുകള്‍ പൂര്‍ണമായി നീക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. എട്ടോ പത്തോ പൊലീസ് സ്റ്റേഷനുകളില്‍ ഒഴികെ ഒരിടത്തും ആള്‍സഞ്ചാരത്തിനു വിലക്കില്ല. നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരുകയാണ്. വിലക്കുകള്‍ മൂലം ഭീകരാക്രമണങ്ങള്‍ തടയാന്‍ കഴിഞ്ഞെന്നും അതിനാല്‍ ഒരാളുടെ പോലും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നു.

''370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍, ജമ്മുകശ്മീരില്‍ സമാധാനം ഇല്ലാതാക്കാന്‍ രാജ്യത്തിനുപുറത്തുനിന്നുള്ള പിന്തുണയോടെ ഭീകരര്‍ നടത്തുന്ന ശ്രമങ്ങളെ തടയാനാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. മേഖലയിലെ സാധാരണജീവിതത്തെ തകിടംമറിക്കാന്‍ അതിര്‍ത്തിക്കപ്പുറത്തുനിന്ന് ശ്രമങ്ങളുണ്ടായിരുന്നു. രാജ്യവിരുദ്ധ ശക്തികളും അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ളവരും ഭീകരാക്രമണങ്ങള്‍ നടത്താനുള്ള സാധ്യതയുണ്ടെന്ന വിവരം ലഭിക്കുന്നുണ്ട്. ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കുക മാത്രമല്ല, കശ്മീര്‍ജനതയില്‍ ഭീതി സൃഷ്ടിക്കാനുമാണ് ഇത്തരം ആക്രമണങ്ങള്‍കൊണ്ട് അവര്‍ ലക്ഷ്യമിടുന്നത്. മേഖലയിലെ യുവാക്കളെ ഭീകരവാദത്തിലേക്കെത്തിക്കാന്‍ ലഷ്‌കറെ തൊയ്ബയും ജെയ്ഷെ മുഹമ്മദും ഹിസ്ബുള്‍ മുജാഹിദ്ദീനും പോലെയുള്ള നിരോധിത ഭീകരസംഘടനകള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.''- കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കംസല്‍ അറിയിച്ചു.

തടവിലാക്കപ്പെട്ട രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ളവരുടെ കേസുകള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ''അറസ്റ്റുണ്ടായിട്ടുണ്ടെങ്കില്‍ അവരെ മോചിപ്പിക്കുകയും ചെയ്യും. കേസുകള്‍ പരിശോധിച്ചുവരുകയാണ്''- അദ്ദേഹം പറഞ്ഞു. കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയനേതാക്കളെല്ലാം കരുതല്‍ തടങ്കലിലാണ്. മുന്മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ഓഗസ്റ്റ് നാലുമുതല്‍ അറസ്റ്റിലോ വീട്ടുതടങ്കലിലോ ആണ്. മറ്റൊരു മുന്മുഖ്യമന്ത്രിയും ശ്രീനഗറില്‍നിന്നുള്ള ലോക്‌സഭാ എംപി.യുമായ ഫാറൂഖ് അബ്ദുള്ളയെ പൊതുസുരക്ഷാനിയമപ്രകാരം അറസ്റ്റുചെയ്തിരുന്നു. നിയന്ത്രണങ്ങള്‍ തുടര്‍ച്ചയായ 69-ാം ദിവസവും കശ്മീരില്‍ ജനജീവിതത്തെ ബാധിച്ചു. കടകള്‍ അടഞ്ഞുകിടന്നു. പൊതുഗതാഗതവും തടസ്സപ്പെട്ടു. സ്‌കൂളുകളിലും കോളേജുകളിലും കുട്ടികളെത്തുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. വിനോദസഞ്ചാരികള്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് രണ്ടുദിവസം മുന്‍പ് നീക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ എത്തുന്നതോടെ എല്ലാം സാധാരണ നിലയിലാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷ.

അതിനിടെ കശ്മീരില്‍ ഇപ്പോള്‍ നടക്കുന്നത് ജനങ്ങളുടെ നിസ്സഹകരണ പ്രസ്ഥാനമാണെന്ന് സന്നദ്ധ പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍. വിഘടനവാദികളോ ഭീകരരോ ഒരുവിധത്തിലുള്ള ആഹ്വാനവും നല്‍കാതെയാണ് ജനങ്ങളുടെ നിസ്സഹകരണം നടക്കുന്നതെന്നും അന്‍ഹദ് അടക്കമുള്ള സന്നദ്ധസംഘടനകള്‍ നടത്തിയ പൗരത്വ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആറുദിവസം കശ്മീരിലും രണ്ടുദിവസം ജമ്മുവിലും നടത്തിയ അന്വേഷണത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സാമൂഹികപ്രവര്‍ത്തക ശബ്‌നം ഹാശ്മിയടക്കമുള്ളവര്‍ പറഞ്ഞു. എഴുത്തുകാരന്‍ അനിരുദ്ധ് കാല, പൊതുജനാരോഗ്യപ്രവര്‍ത്തകന്‍ ബ്രിനില്ലെ ഡിസൂസ, മാധ്യമപ്രവര്‍ത്തക രേവതി ലോല്‍, ശബ്‌നം ഹാശ്മി എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category