1 GBP = 92.10 INR                       

BREAKING NEWS

ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത് ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാത്തതും നിശാപാര്‍ട്ടികളില്‍ മദ്യപിക്കാത്തതും കാരണം; ആവശ്യപ്പെട്ട രീതിയില്‍ വസ്ത്രം ധരിക്കാത്തിനെ തുടര്‍ന്ന് മര്‍ദ്ദനവും; ഹാജരാകാന്‍ നോട്ടീസ് അയച്ച് വനിതാകമ്മിഷന്‍

Britishmalayali
kz´wteJI³

പട്ന: ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാത്തതും നിശാപാര്‍ട്ടികളില്‍ മദ്യപിക്കാത്തതും കാരണം ഭര്‍ത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ബിഹാറുകാരിയായ നൂറി ഫാത്തിമയാണ് സംസ്ഥാന വനിതാ കമ്മിഷന് ഇത് സംബന്ധിച്ച് പരാതി നല്കിയത്. 2015-ലായിരുന്നു നൂറി ഫാത്തിമയുടെയും ഇമ്രാന്‍ മുസ്തഫയുടെയും വിവാഹം. പിന്നീട് ഇവര്‍ ഡല്‍ഹിയിലേക്കു താമസംമാറി. നഗരത്തിലെ പെണ്‍കുട്ടികളെപോലെ പെരുമാറാനും അതേ രീതിയില്‍ വസ്ത്രങ്ങള്‍ ധരിക്കാനും ഭര്‍ത്താവ് നിരന്തരം ആവശ്യപ്പെട്ടതായി പറയുന്നു. എന്നാല്‍ ഇതില്‍ നൂറി ഫാത്തിമയ്ക്ക് താല്‍പര്യമില്ലാത്തതാണ് മുത്തലാഖ് ചൊല്ലാനുള്ള കാരണമായി വിലയിരുത്തുന്നത്. ഇതും പറഞ്ഞ് തന്നെ ഇമ്രാന്‍ മര്‍ദിക്കാറുണ്ടായിരുന്നെന്ന് നൂറി പറയുന്നു.

ദിവസങ്ങള്‍ക്കുമുന്‍പ് ഇമ്രാന്‍ വീട്ടിലെത്തി മുത്തലാഖ് ചൊല്ലിയെന്നും പരാതിയിലുണ്ട്. കമ്മിഷനു മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇമ്രാന് നോട്ടീസ് അയച്ചെന്ന് വനിതാകമ്മിഷന്‍ അധ്യക്ഷ ദില്‍മാനി മിശ്ര പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് നിലവില്‍വന്ന മുത്തലാഖ് നിയമപ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മൂന്നുവര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category