1 GBP = 94.00 INR                       

BREAKING NEWS

ജോളിപ്പേടിക്കു പിന്നാലെ കൂനില്‍മ്മേല്‍ കുരുവായി വയലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹവും; അടക്കാ തോട്ടത്തില്‍ ഒരാഴ്ച പഴക്കമുള്ള ജീര്‍ണ്ണിച്ച ശരീരം കണ്ടെത്തിയതിന്റെ ഞെട്ടല്‍ മാറാതെ എന്‍ ഐ ടി നിവാസികള്‍; അന്വേഷണത്തില്‍ കണ്ടെത്താനായത് ഷര്‍ട്ട് തയ്പ്പിച്ചത് മാവൂരില്‍ നിന്നെന്ന് മാത്രം; ജോളിയുടെ വിഹാര രംഗമായതുകൊണ്ട് ഏത് നിമിഷവും പൊലീസ് എത്തുമെന്ന് ഭയന്ന് പരിചയക്കാര്‍; സ്വസ്ഥത നഷ്ടപ്പെട്ട് എന്‍ഐടി നിവാസികള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടാത്തായി കൊലപാതക പരമ്പരയിലെ മഖ്യപ്രതി സയനൈഡ് ജോളിയുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്നു കോഴിക്കോട് ചാത്തമംഗലത്തിന് അടുത്തെ എന്‍ഐടിയും ( നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജി) പരിസര പ്രദേശവും. അതുകൊണ്ടുതന്നെ ജോളിയുമായി പരിചയമുള്ളവരില്‍ പലരെയും ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതിനിടയിലാണ് ഇന്നലെ കൂനില്‍മ്മേല്‍ കുരുവെന്നോണം എന്‍ഐടിക്കടുത്തെ പുള്ളാവാവൂരില്‍ വയലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇതോടെ നാട്ടുകാരുടെ സ്വസ്ഥത ഒന്നുകൂടി നഷ്ടപ്പെട്ടിരിക്കയാണ്. പൊലീസും മാധ്യമപ്പടയുമൊക്കെയായി ആകെ വലഞ്ഞിരിക്കയാണ് എന്‍ഐടി നിവാസികള്‍.

പുള്ളാവൂര്‍ കുഞ്ഞിപറമ്പത്ത് വേലായുധന്റെ ഉടമസ്ഥതയിലുള്ള വയലിലാണ് ശനിയാഴ്ച രാവിലെ 8 മണിയോടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ അടക്കപെറുക്കാനെത്തിയ സ്ഥലമുടമയാണ് മൃതദേഹം കണ്ടെത്. ഏകദേശം 40 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹത്തിന് ഒരാഴ്ച പഴക്കമുണ്ട്. ജില്ല ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജമാലുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പക്ഷേ കാര്യമായ തുമ്പൊന്നും ഇതുവെരെയും കിട്ടിയിട്ടില്ല. ഷര്‍ട്ട് തയ്പ്പിച്ചത് മാവൂരിലെ ഒരു കടയില്‍നിന്ന് മാത്രമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ മരണത്തിന് ജോളിക്കേസുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നെങ്കിലും പൊലീസ് അത് നിഷേധിക്കയാണ്.

ജോളി ബ്യൂട്ടി പാര്‍ലര്‍ നടത്തിയതും, ഇടക്ക് താമസിച്ചിരുന്ന വനിതാ സുഹൃത്തിന്റെ ഫളാറ്റുമൊക്കെ ഇവിടെയാണ്. അതിനാല്‍ പൊലീസും മാധ്യമങ്ങളും ഈ പ്രദേശത്ത് അരിച്ചുപെറുക്കയാണ്. പ്രമുഖ ചാനലുകളുടെ ലേഖകര്‍ ഇവിടെ മുറിയെടുത്ത് തമ്പടിക്കുന്ന സാഹചര്യം പോലുമുണ്ടായി. മാത്രമല്ല സമാതകളില്ലാത്ത ഭീതിയാണ് ജോളി ഇവിടെ ഉയര്‍ത്തിയത്. മുമ്പ് നടന്ന എല്ലാ അസ്വാഭാവിക മരണങ്ങളിലും ജോളിക്ക് പങ്കുണ്ടെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. ജോളിയുമായി വസ്തു ഇടപാട് ഉണ്ടായിരുന്ന ചേനോത്ത് സ്വദേശി രാമകൃഷ്ണന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പരാതിപ്പെട്ടുകഴിച്ചു. ജോളിയുടെ സുഹൃത്ത് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സന്റെ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചുവെന്നതും നാട്ടില്‍ വലിയ ഭീതിയാണ് ഉണ്ടാക്കിയത്. ഇതോടെ ജോളിയെ അറിയുന്നവര്‍പോലും ഇപ്പോള്‍ ഒരക്ഷരം മിണ്ടാത്ത അവസ്ഥയിലാണ്. ഇതോടെ മാധ്യമങ്ങളോട് ആരും പ്രതികരിക്കാതായി. ഇത് മറികടക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും ചോദ്യം ചെയ്യാനാണെന്നും പറഞ്ഞ്,

നാണക്കേടായി പെണ്‍വാണിഭ വാര്‍ത്ത
ഇതിനിടെ ജോളി പെണ്‍വാണിഭം നടത്തിയെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്‍ നാട്ടുകാര്‍ക്ക് വലിയ അമര്‍ഷമുണ്ട്. എന്‍ഐടിക്കുടത്ത് ഇങ്ങനെ ഒരു കേന്ദ്രം ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പക്ഷേ റിയല്‍ എസ്റ്റേറ്റ്, മാഫിയകളുമായി ജോളി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. എന്‍ ഐ ടി പരിസരത്തെ ബ്യൂട്ടീ പാര്‍ലര്‍ കേന്ദ്രീകരിച്ചാണ് വലിയ തട്ടിപ്പുകള്‍ അരങ്ങേറിയത്. ബ്യൂട്ടി പാര്‍ലറിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു ജോളി, ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖയും ഭര്‍ത്താവും ജോളിക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്തതായി അന്വേഷണ സംഘത്തിന് സംശയമുണ്ട്.

എന്‍ഐടിയിലെ പ്രൊഫസറാണ് താനെന്നാണ് ജോളി പലരുടെയും പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച പലരും ഇവരുടെ വലയില്‍ വീണിട്ടുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. സുലേഖയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചേനോത്ത് സ്വദേശി രാമകൃഷ്ണന്റെ മരണത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കൈകളുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് സംശിയക്കുന്നത്. ജോളി പിടിയിലായതോടെ പ്രദേശത്തെ പല രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സി പി എം ലോക്കല്‍ സെക്രട്ടറിക്ക് പിന്നാലെ കുന്ദമംഗലത്തെ ഒരു കോണ്‍ഗ്രസ് നേതാവും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയതായി സൂചനയുണ്ട്.

ഇതേ സമയം കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളിക്ക് കോഴിക്കോട് എന്‍ ഐ ടിയുമായി ഒരു ബന്ധവുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2000 മുതലുള്ളരേഖകള്‍ പരിശോധിച്ചതില്‍ താല്‍ക്കാലിക ജീവനക്കാരിയായി പോലും ജോളി ഇവിടെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് രജിസ്റ്റ്രാര്‍ ലഫ്റ്റനന്റ് കേണല്‍ കെ. പങ്കജാക്ഷന്‍ വ്യക്തമാക്കി. കാന്റീന്‍ ക്യാംപസിന് പുറത്താണ്. അവിടെ വന്നു പോകുന്നവര്‍ക്ക് എന്‍ ഐ ടിയുമായി ബന്ധമില്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാത്തമംഗലത്തെ എന്‍ ഐ ടിയില്‍ പ്രൊഫസറാണെന്ന് മറ്റുള്ളവരെ ജോളി തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്‍ ഐ ടിയുടെ തിരിച്ചറിയല്‍ കാര്‍ഡുമായി ഇവര്‍ എന്നും രാവിലെ പോകുമായിരുന്നുവെന്ന് ഭര്‍ത്താവുള്‍പ്പടെയുള്ളവര്‍ മൊഴി നല്‍കിയിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ ഐ ടി ഔദ്യോഗിക പ്രതികരണം നടത്തിയിരിക്കുന്നത്.

കോണ്‍ഗ്രസും ലീഗും ഒരുപോലെ പ്രതിക്കൂട്ടില്‍
ജോളി വധക്കേസിന്റെ അന്വേഷണം പുരോഗമിക്കവേ സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരുപോലെ നാണക്കേടാന ഉണ്ടായത്. ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പുവെച്ചതിനാണ് സി പി എം കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ മനോജിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്.

നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ ആളാണ് കെ മനോജ്. വളരെ കുറഞ്ഞ കാലം കൊണ്ട് പാര്‍ട്ടിയില്‍ സജീവമായി ഉയര്‍ന്നുപോയതാണ് അദ്ദേഹത്തിന്റെ ചരിത്രമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡ് സ്ത്രീ സംവരണം ആയതോടെ മനോജിന്റെ ഭാര്യയായിരുന്നു മത്സരിച്ചത്. ഇതോടെ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി.നാട്ടില്‍ ഗ്യാസ് ഏജന്‍സി നടത്തിയിരുന്ന മനോജ് ഇതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളില്‍ പെട്ടിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിരവധി ആളുകള്‍ മനോജിനെതിരെ ആക്ഷേപവുമായി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മനോജിന് വോട്ട് ചെയ്യില്ലെന്ന് നിരവധി സ്ത്രീകള്‍ പ്രഖ്യാപിക്കുന്ന അവസ്ഥ വരെ അന്നുണ്ടായി. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്ത് ഇദ്ദേഹം വളര്‍ന്നുവരികയായിരുന്നു.

ജോളി ജോസഫ് തന്നെ ചതിച്ചതാണെന്നാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മനോജിന്റെ വാദം. ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയാണ് ഒപ്പിടാന്‍ വിളിച്ചെതെന്ന് തനിക്ക് അറിയില്ലായിരുന്നു. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ടാണ് 2006 ല്‍ ജോളിയെ പരിചയപ്പെടുന്നത്. പിന്നീട് ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതുവരെ ബന്ധം തുടര്‍ന്നു. അവര്‍ വ്യാജ ഒസ്യത്തുണ്ടാക്കിയാണ് ഒപ്പിടാന്‍ വിളിച്ചെന്ന് തനിക്ക് അറിയില്ലായിരുന്നു. എന്‍ ഐ ടി അദ്ധ്യാപികയെന്ന് പറഞ്ഞാണ് അവര്‍ തന്നെ പരിചയപ്പെട്ടത്. ആദ്യ ഭര്‍ത്താവ് റോയിക്കും മക്കള്‍ക്കുമൊപ്പം സ്ഥലം നോക്കാന്‍ എന്‍ ഐ ടിക്ക് അടുത്ത് വന്നപ്പോഴാണ് അവരെ ആദ്യമായി പരിചയപ്പെടുന്നതെന്നും ഇവരുമായി മറ്റ് ബന്ധങ്ങളൊന്നും തനിക്ക് ഇല്ലന്നുമാണ് മനോജിന്റെ വാദം.

എന്നാല്‍ ഈ വാദങ്ങളെ തള്ളിക്കളയുകയാണ് നാട്ടുകാര്‍ പലരും. ഒസ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ജോളിയുമായി മനോജിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. അല്ലാതെ കൂടത്തായിയുള്ള ജോളി ഇത്തരം കാര്യങ്ങള്‍ക്ക് കട്ടാങ്ങലിലുള്ള ഒരാളുമായി ബന്ധപ്പെടില്ല. ഇരുവരെയും പലയിടത്തും ഒരുമിച്ച് കണ്ടതായുള്ള കാര്യങ്ങളും ഇപ്പോള്‍ നാട്ടുകാര്‍ പലരും വെളിപ്പെടുത്തുന്നുണ്ട്. സംഭവത്തില്‍ സത്യമുള്ളതുകൊണ്ടാണ് പാര്‍ട്ടി വളരെ പെട്ടന്ന് തന്നെ മനോജിനെതിരെ നടപടി സ്വീകരിച്ചതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നു. പാര്‍ട്ടി നടപടി വരുമ്പോള്‍ മനോജ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ടൂറില്‍ പങ്കെടുത്ത് ആലപ്പുഴയിലായിരുന്നു. സാമ്പത്തിക ഇടപാടുകളിലെ കൃത്യതയില്ലായ്മ തന്നെയാണ് മനോജിനെതിരെ എല്ലാവരും ഉയര്‍ത്തുന്ന ആരോപണം. പിരിവ് കൊടുത്തില്ലെങ്കില്‍ ഭീഷണിപ്പെടുത്തുന്ന സ്വഭാവം ഉള്‍പ്പെടെ ഇയാള്‍ക്കുണ്ടായിരുന്നതായും പലരും പറയുന്നു.

അതുപോലെ തന്നെ ജോളി ബന്ധത്തിന്റെ പേരില്‍ മുസ്ലിം ലീഗും കുടുങ്ങിയിരിക്കയാണ്. പിടിയിലാവുന്നതിന് ദിവസങ്ങള്‍ മുമ്പുവരെ ജോളി മുസ്ലിംലീഗ് ശാഖാ പ്രസിഡന്റ് ഇമ്പിച്ചി മൊയ്തീനെ വിളിച്ചതായി ഫോണ്‍ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.. സഹായം തേടിയാണ് വിളിച്ചതെന്ന് മൊയ്തീന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. പിടിയിലാകുമെന്നറിഞ്ഞ ജോളി, ലീഗ് നേതാവിനെ നിരന്തരം വിളിക്കുകയും നേരിട്ടു കാണുകയും ചെയ്തിരുന്നു. അഭിഭാഷകനെ ഏര്‍പ്പാടാക്കി നല്‍കണമെന്നായിരുന്നു ആവശ്യം. അഭിഭാഷകനെ ഏര്‍പ്പാടാക്കിയെങ്കിലും മറ്റൊരാളെ കണ്ടുപിടിച്ചതായി ജോളി പറഞ്ഞുവെന്നാണ് ഇമ്പിച്ചി മൊയ്തീന്റെ മൊഴി.ജോളിയില്‍ നിന്ന് അമ്പതിനായിരം രൂപ വാങ്ങിയിരുന്നു. ജോളി കൈക്കലാക്കിയ കുടുംബ സ്വത്തിന്റെ നികുതി അടയ്ക്കാന്‍ ശ്രമിച്ചതായും എന്നാല്‍ അതിനല്ല പണം വാങ്ങിയതെന്നും മൊഴിയിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category