1 GBP = 92.10 INR                       

BREAKING NEWS

യാക്കോബായ വിശ്വാസിയുടെ മൃതദേഹം പള്ളിയില്‍ സംസ്‌ക്കരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; പ്രശ്‌നം വഷളായത് ഓര്‍ത്തഡോക്‌സ് വികാരി പൗരോഹിത്യ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അറിയിച്ചതോടെ; പരിഹാരം കാണാന്‍ സാധിക്കാതെ വന്നതോടെ സംസ്‌കരിച്ചത് യാക്കോബായ നിയന്ത്രണത്തിലുള്ള കുറുംപ്പുംപടി സെന്റ് മേരീസ് പള്ളിയില്‍

Britishmalayali
kz´wteJI³

കൊച്ചി: ആലുവ തൃക്കുന്നത്ത് യാക്കോബായ വിശ്വാസിയുടെ മൃതദേഹം പള്ളിയില്‍ സംസ്‌ക്കരിക്കുന്നതിനെ ചൊല്ലി ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം. പെരുമ്പാവൂരില്‍ താമസിക്കുന്ന ആലുവ സ്വദേശി തങ്കച്ചന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഇദ്ദേഹത്തിന്റെ മൃതദേഹം യാക്കോബായ വൈദികരുടെ നേതൃത്വത്തില്‍ അടക്കാനാവില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം നിലപാടെടുത്തതാണ് തര്‍ക്കത്തിന് കാരണമായത്. ഇതോടെ കുടുംബ കല്ലറയില്‍ അടക്കാന്‍ സാധിക്കാതെ വന്നു. തുടര്‍ന്ന് യാക്കോബായ നിയന്ത്രണത്തിലുള്ള കുറുംപ്പുംപടി സെന്റ് മേരീസ് പള്ളിയിലെ സെമിത്തേരിയില്‍ തങ്കച്ചന്റെ മൃതദേഹം സംസ്‌ക്കരിക്കുകയാണുണ്ടായത്.

ഓര്‍ത്തഡോക്‌സ് വിശ്വാസത്തില്‍ മാത്രമേ മൃതദേഹം സംസ്‌കരിക്കൂ എന്നും ഓര്‍ത്തഡോക്‌സ് വികാരി പൗരോഹിത്യ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുമെന്നും അറിയിച്ചതോടെ പ്രശ്‌നം വഷളാകുകയായിരുന്നു. ഇതോടെ വലിയ പൊലീസ് സന്നാഹം തന്നെ പള്ളിക്ക് മുന്‍പില്‍ തമ്പടിച്ചു. ഏറെ നേരം ചര്‍ച്ചയും വാദപ്രതിവാദങ്ങളും നടന്നെങ്കിലും നിലപാടില്‍ അയവു വരുത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം തയ്യാറായില്ല. മൃതദേഹം അടക്കം ചെയ്യുന്നതിന് അനുമതി നല്‍കണമെങ്കില്‍ 1934 ലെ ഭരണഘടന അംഗീകരിക്കുന്നതിനായി എഴുതി ഒപ്പിട്ട് നല്‍കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടതായി യാക്കോബായ വിഭാഗം ആരോപിച്ചു. ഏറെ നേരം ചര്‍ച്ച നടത്തിയിട്ടും ഫലം കാണാതായതോടെയാണ് യാക്കോബായ വിഭാഗം മൃതദേഹം കുറുപ്പംപടി പള്ളിയിലേക്ക് കൊണ്ട് പോയി. സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്്‌സ് സഭയ്ക്ക് അനുകൂലമായ രീതിയില്‍ വിധി വന്നതോടെ പല സ്ഥലത്തും ഇത്തരത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ഇത് കാരണം പൂര്‍വ്വികരുടെ കല്ലറയില്‍ തന്നെ അന്ത്യവിശ്രമം കൊള്ളാന്‍ പലര്‍ക്കും സാധിക്കുന്നില്ല.

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്‌സ് വൈദികന്റെയോ ഹൈക്കോടതിയുടെയോ അനുമതിയില്ലാതെ ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി സെമിത്തേരികളില്‍ മൃതദേഹം അടക്കാന്‍ പാടില്ല. നേരത്തേയും സഭാതര്‍ക്കത്തെ തുടര്‍ന്ന് ഇത്തരത്തില്‍ യാക്കോബായ വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ സംസ്‌കാരിക്കുന്നതിനെ ചൊല്ലി പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ കായംകുളത്തെ കാദീശാ പള്ളിയില്‍ 84-കാരിയായ മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹം സംസ്‌കാരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ടു. തുടര്‍ന്ന് ആറ് ദിവസത്തിന് ശേഷമാണ് മറിയാമ്മയുടെ മൃതദേഹം സംസ്‌കരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category