1 GBP = 92.50 INR                       

BREAKING NEWS

അഭിനയ ചക്രവര്‍ത്തിനി ശ്രീദേവിക്ക് യുക്മയുടെ പ്രണാമം; പത്താമത് യുക്മ ദേശീയ കലാമേള 'ശ്രീദേവി നഗറി'ല്‍

Britishmalayali
സജീഷ് ടോം

ഭിനയ ചക്രവര്‍ത്തിനി ശ്രീദേവി സ്മൃതികളിലേക്ക് മറഞ്ഞിട്ട് ഒരു വര്‍ഷം കഴിയുന്നു. അഭിനയ പ്രതിഭയുടെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് 2019 യുക്മ ദേശീയ കലാമേള നഗറിന് 'ശ്രീദേവി നഗര്‍' എന്ന് യുക്മ ദേശീയ കമ്മറ്റി നാമകരണം ചെയ്യുകയാണ്.

മുന്‍ വര്‍ഷങ്ങളിലേതു പോലെതന്നെ യുകെ മലയാളി പൊതു സമൂഹത്തില്‍ നിന്നും ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങളില്‍നിന്നും കലാമേള നഗറിന് പേര് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. നിരവധി ആളുകള്‍ ഈവര്‍ഷം നഗര്‍ നാമകരണ മത്സരത്തില്‍ പങ്കെടുത്തു. ആകെ ആറു പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. അതില്‍ ശ്രീദേവിയുടെ പേര് തന്നെ ഇരുപതോളം ആളുകളാണ് നിര്‍ദ്ദേശിച്ചത്.

ശ്രീദേവിയുടെ പേര് നാമനിര്‍ദ്ദേശം ചെയ്തവരില്‍നിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് ജോമി തറവട്ടത്തില്‍ ആണ്. ലണ്ടനിലെ നോര്‍ത്ത് മിഡില്‍സക്‌സ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സ് ആയി ജോലിചെയ്യുന്ന ജോമി, എഡ്മണ്ടന്‍ മലയാളി അസോസിയേഷന്‍ അംഗമാണ്. യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സെലിന സജീവിനെ തെരഞ്ഞെടുത്തയച്ച എഡ്മണ്ടന്‍ മലയാളി അസോസിയേഷന് ഇരട്ടിമധുരമാകുന്നു ജോമിക്ക് ലഭിച്ച ഈ അംഗീകാരം. ദേശീയ കലാമേള വേദിയില്‍ വച്ച് വിജയിയെ ആദരിക്കുന്നതാണ്.

മലയാള സാഹിത്യ- സാംസ്‌ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും നാമങ്ങളിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ യുക്മ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. യുകെയുടെ 'വ്യവസായ നഗരം' എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിലാണ് പത്താമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. നവംബര്‍ രണ്ടിനു ശനിയാഴ്ച പാര്‍സ് വുഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 'ശ്രീദേവി നഗറി'ല്‍ നടക്കുന്ന ദേശീയ മേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ദേശീയ കലാമേള ജനറല്‍ കണ്‍വീനര്‍ സാജന്‍ സത്യന്‍ എന്നിവര്‍ അറിയിച്ചു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ആതിഥേയത്വത്തിലാണ് 2019 ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുന്നത്. 
 

കലാമേള നഗറിന്റെ വിലാസം

Parrs Wood High School, Wilmslow Road, Manchester, M20 5PG

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category