1 GBP = 91.30 INR                       

BREAKING NEWS

വിടി ബല്‍റാം എംഎല്‍എയും ഡോ. അഗസ്റ്റസ് മോറിസും സജീവന്‍ അന്തിക്കാടും ഉടന്‍ യുകെയില്‍ എത്തും; സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി സംഘാടകര്‍

Britishmalayali
ടോമി തോമസ്

സ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വി ടി ബലറാം എംഎല്‍എ ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡും സജീവന്‍ അന്തിക്കാട് ഫ്രീതോട് എംപവര്‍മെന്റ് അവാര്‍ഡും സ്വീകരിക്കാന്‍ എത്തുന്നു. അഴിമതിരഹിതവും സത്യസന്ധരുമായി പൊതുപ്രവര്‍ത്തനം നടത്തുന്ന സ്വതന്ത്ര ചിന്തകരായ നിയമസഭാ സാമാജികരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പ്രഥമ അവാര്‍ഡിന് അര്‍ഹനായത് വി ടി ബലറാം എംഎല്‍എ ആണ്. ലോകമെമ്പാടുമുള്ള സ്വതന്ത്ര ചിന്തകരുടെ പ്രധാന ഗ്രുപ്പായ എസ്സെന്‍സ് ഗ്ലോബല്‍ എന്ന സംഘടന സ്ഥാപിക്കുന്നതിനായി നടത്തിയ പരിശ്രമങ്ങളും സ്വതന്ത്ര ചിന്തകരുടെ ആശയങ്ങള്‍ സിനിമയിലൂടെ പ്രചരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുമാണ് സജീവന്‍ അന്തിക്കാടിന് ഫ്രീതോട്ട് എംപവര്‍മെന്റ് അവാര്‍ഡ് നേടിക്കൊടുത്തത്.

ഈ മാസം 19ന് ശനിയാഴ്ച ഉച്ചകഴിഞ് നാലുമണിക്ക് ലണ്ടന്‍ ഈസ്റ്റ്ഹാമിലെ ട്രിനിറ്റി ഹാളില്‍ വച്ച് നടക്കുന്ന എസ്സെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് ന്യൂഹാം എം പി സ്റ്റീഫന്‍ ടിംസ് ആണ് വി ടി ബലറാമിനും സജീവന്‍ അന്തിക്കാടിനും അവാര്‍ഡുകള്‍ നല്‍കുന്നത്. ബ്രാഡ്‌ലി സ്റ്റോക്ക്, ബ്രിസ്റ്റോള്‍ മേയര്‍ ടോം ആദിത്യ, മുന്‍ ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഹരിദാസ് തെക്കേമുറി എന്നിവരും പങ്കെടുക്കും.

വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാക്ഷണം നടത്തുന്നത് നീണ്ട വര്‍ഷകാലം ആരോഗ്യ വകുപ്പില്‍ സേവനം അനുഷ്ഠിക്കുകയും ഇപ്പോള്‍ കൊല്ലം, നീണ്ടകര ആസ്പത്രിയില്‍ ജില്ലാ കാന്‍സര്‍ കെയര്‍ സെന്റര്‍ മെഡിക്കല്‍ ഓഫിസറായി ജോലി ചെയ്യുന്ന സ്വതന്ത്ര ചിന്തകനായ ഡോ. അഗസ്റ്റസ് മോറിസ് ആണ്. ഹോമിയോപ്പതി പോലെയുള്ള ബദല്‍ ചികിത്സാരീതികളെക്കുറിച്ചുള്ള ടി വി സംവാദങ്ങളും, 'റോഡിലെ കരി' 'പീഢകേളി','അരി ഒരു ഇന്ത്യന്‍ പ്രണയകഥ' മുതലായ എസ്സെന്‍സ് പ്രഭാഷണങ്ങളും വളരെയധികം ജന ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.

മനോരമ, ആരോഗ്യമാസിക ഉള്‍പ്പെടെയുള്ള മാഗസിനുകളില്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, കാന്‍സര്‍, തുടങ്ങി നിരവധി ലേഖനങ്ങളും അഗസ്റ്റസ് മോറിസിന്റേതായി വന്നിട്ടുണ്ട്. അധികാരത്തിന്റെ ഇടനാഴികളില്‍ സാധാരണക്കാരന് പ്രവേശനമില്ല. അവിടം ധനാഢ്യന്മാരുടെ, പൂച്ചസന്യാസികളുടെ, ദല്ലാള്‍മാരുടെ കൂത്തരങ്ങാണ്. ആള്‍ദൈവങ്ങളോ കപട സന്യാസിമാരോ ഭരണകൂടങ്ങളില്‍ പിടിമുറുക്കിയാല്‍ എന്ത്  സംഭവിക്കും? ''റാ..റാ..  റാസ്പുട്ടിന്‍, സഹോ റീലോഡഡ്'' എന്ന സമകാലികവും എല്ലാവര്‍ക്കും താല്‍പ്പര്യവുമുള്ള വിഷയത്തിലാണ് ഡോ. മോറീസ് പ്രഭാഷണം നടത്തുന്നത്.

ആര്യ ദ്രാവിഡ ചേരി തിരിവുകള്‍ ഇല്ല മനുഷ്യന്‍ എല്ലാവരും ഒരു സമൂഹ മാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. കേരളത്തില്‍ പിന്തുടര്‍ന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതേപടി പിന്തുടരാന്‍ ശ്രമിക്കുന്ന മലയാളികളില്‍ ശാസ്ത്രബോധവും മാനവികതയും സ്വതന്ത്ര ചിന്തയും വളര്‍ത്താന്‍ രൂപീകരിച്ച എസ്സെന്‍സ് ഗ്ലോബല്‍ യുകെ സോഷ്യല്‍ മീഡിയായില്‍ ശക്തമായ സാന്നിത്യം അറിയിച്ചു കഴിഞ്ഞു. സ്വതന്ത്രചിന്തയും ശാസ്ത്രബോധവും പ്രോത്സാഹിപ്പിക്കുന്നതിനായി എസ്സെന്‍സ് ഇറക്കുന്ന ഈ മാഗസിന്‍ വായിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും essenseglobaluk.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രോഗ്രാമിന്റെ വിജയത്തിനായി ഡോ. കൃഷ്ണ നായര്‍, ജോബി ജോസഫ്, റോബിന്‍ തോമസ്, സിജോ പുല്ലാപ്പള്ളി, ബിനോയി ജോസഫ്, ഡെയ്സണ്‍ ഡിക്സണ്‍, റ്റോമി തോമസ് എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റിക്കും രൂപം കൊടുത്തിട്ടുണ്ട്.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category