1 GBP = 92.10 INR                       

BREAKING NEWS

വീട്ടിലെ സ്ഥിര സന്ദര്‍ശകന്റെ പ്രണയം അംഗീകരിക്കാതെ പതിനെട്ടുകാരി; മകളുടെ മനസ്സ് അറിഞ്ഞ് യുവാവിനെ വീട്ടില്‍ കയറ്റാതെ തിരിച്ചയച്ച് അമ്മയും; പ്രണയപ്പകയില്‍ നൂറാനെ വെട്ടി കൊലപ്പെടുത്തി കൃഷിയിടത്തില്‍ തള്ളി യുവാവ്; വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയേയും കൊന്ന് ഗ്രാമത്തിന് പുറത്ത് ഉപേക്ഷിച്ചു; അസംഗഢില്‍ കൊല്ലപ്പെട്ടത് പ്രവാസിയുടെ ഭാര്യയും മകളും; ശുഭം വിശ്വകര്‍മ്മ അറസ്റ്റില്‍

Britishmalayali
kz´wteJI³

ദുബായ്: പ്രവാസി ഇന്ത്യക്കാരന്റെ ഭാര്യയും കൗമാരക്കാരിയായ മകളും ഉത്തര്‍പ്രദേശിലെ അസംഗഢില്‍ കൊല്ലപ്പെട്ടത് പ്രണയ പകയില്‍. ദുബായില്‍ ജോലി ചെയ്യുന്ന നിസാറിന്റെ ഭാര്യ നൂറാന്‍ (40), മകള്‍ ഗസല (18) എന്നിവരാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ പ്രണയാഭ്യര്‍ഥന ഗസാല നിഷേധിച്ചതിലുള്ള വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പ്രതി അസംഗഢ് സ്വദേശി ശുഭം വിശ്വകര്‍മ (24)യെ പൊലീസ് അറസ്റ്റ് ചെയ്തു.


അസംഗഢിലെ കൃഷിതോട്ടത്തിലാണ് രണ്ടു മൃതദേഹങ്ങളും കാണപ്പെട്ടത്. നാട്ടുകാരനായ പ്രതിക്ക് ഗസലയോട് ഇഷ്ടമായിരുന്നു. ഇത് നിരസിച്ചതാണ് കൊലയിലേക്ക് എത്തിയത്. ഗസല അടക്കം അഞ്ചു മക്കളാണ് നിസാര്‍നൂറാന്‍ ദമ്പതികള്‍ക്കുള്ളത്. ഇവരുടെ വീട്ടിലെ സന്ദര്‍ശകനായിരുന്നു പ്രതി. ഇതിനിടെയായിരുന്നു പ്രണയം മൊട്ടിട്ടത്. ഇത് ഗസലയോട് പറയുകയും ചെയ്തു. ഇതോടെ ഗസല ഇയാളെ അകറ്റാനും തുടങ്ങി. ഇതോടെ പ്രശ്നം തുടങ്ങി.

ഇതിനിടെ രാത്രിയില്‍ ശുഭം തങ്ങളുടെ വീട്ടിലേയ്ക്ക് വരുന്നത് നൂറാന്‍ തടഞ്ഞു. മക്കളെ ഒരു മുറിയിലടച്ച ശേഷം പുറത്ത് കിടന്നുറങ്ങി. ഇതില്‍ പ്രകോപിതനായ പ്രതി നൂറാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൃഷിയിടത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോയി തള്ളുകയായിരുന്നു. തിരിച്ചു വന്ന ശേഷം അതിക്രമിച്ച് വീട്ടില്‍ കയറി ഗസലയെയും കൊലപ്പെടുത്തി. പിന്നീട് അവിടെ നിന്നു രക്ഷപ്പെട്ടു.

പിറ്റേദിവസം രാവിലെയാണ് നൂറാന്റെ മൃതദേഹം നാട്ടുകാര്‍. ഗസലയുടെ മൃതദേഹം തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നാണ് കണ്ടെടുത്തത്. സംഭവമറിഞ്ഞയുടന്‍ തന്നെ നിസാര്‍ നാട്ടിലെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category