1 GBP = 92.10 INR                       

BREAKING NEWS

തൃശൂര്‍ പൂരത്തിന്റെ തലയെടുപ്പായ ഗജരാജന്‍; പാറമേക്കാവ് ക്ഷേത്രത്തില്‍ ആദ്യമായി നടക്കിരുത്തിയ ആന; തൃശ്ശൂരില്‍ നിന്ന് ഏഷ്യാഡിന് പോയ ചുരുക്കം ആനകളില്‍ ഒന്ന്; വെടിക്കെട്ടിനെ ഭയമില്ലെന്ന പ്രത്യകത നല്‍കിയത് ലക്ഷോപലക്ഷം ആരാധകരെ; പൊതുവെ ശാന്ത ശീലനായ ഗജരാജനെ വിളിക്കുന്നത് 'ഭക്തരുടെ ആനയെന്ന്; തൃശ്ശൂരിന്റെ ഹൃദയതുടിപ്പായ പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞത് ആനപ്രേമികളെ കണ്ണീരിലാഴ്ത്തി; തലയെടുപ്പിന്റെ പര്യായമായ ഗജരാജന്റെ വിയോഗത്തില്‍ നിരാശരായി പൂരപ്രേമികളും

Britishmalayali
kz´wteJI³

തൃശൂര്‍: പാറമേക്കാവ് ക്ഷേത്രത്തില്‍ ആദ്യമായി നടക്കിരുത്തിയ പാറമേക്കാവ് ദേവസ്വത്തിന്റെ ആന രാജേന്ദ്രന്‍ ചെരിഞ്ഞു. പ്രായാധിക്യത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ചെരിഞ്ഞത്. 50 വര്‍ഷത്തിലധികം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പാറമേക്കാവ് രാജേന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. ആനപ്രേമികളുടെയും പൂര പ്രമേകളുടെയും ആരാധന പാത്രമായിരുന്നു രാജേന്ദ്രന്‍ പൊതുവെ ശാന്തശീലനായ രാജേന്ദ്രന് വെടിക്കെട്ടുകളില്‍ തെല്ലും ഭയം ഇല്ലെന്ന പ്രത്യേകത നേടിക്കൊടുത്തത് ലക്ഷകണക്കിന് ആരാധകരെയാണ്. സാക്ഷാല്‍ ഗുരുവായൂര്‍ കേശവനോട് ഉള്ള അസാമാന്യ രൂപസാദൃശ്യവും , പ്രത്യേകിച്ച് കേശവന്റെതു പോലെ തന്നെ ഉള്ള ചെവികളും 16 നഖക്കാരന്‍, എന്ന ലക്ഷണ പിശകിനെ അതിജീവിക്കുന്നു .

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിനു പാറമേക്കാവിന്റെ പന്തലില്‍ നിന്നിരുന്നതു രാജേന്ദ്രനാണ്. തൃശൂരില്‍ എത്തമ്പോള്‍ 12 വയസ്സായിരുന്നു പ്രായം. ആ കണക്കിനു 70 വയസ്സിനു മുകളില്‍ ഉണ്ട് രാജേന്ദ്രന്. തൃശ്ശൂര്‍ നഗരത്തില്‍ ആദ്യം എത്തിയ ആനകളിലൊന്നായിരുന്നു രാജേന്ദ്രന്‍.കൂടാതെ തൃശൂരില്‍ നിന്ന് ഏഷ്യാഡിന് പോയ ആനകളില്‍ ഒന്നാണ് രാജേന്ദ്രന്‍. ഊരകം ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്കും ഇവന്‍ നിറസാന്നിദ്ധ്യമായിരുന്നു. ആറാട്ടുപുഴ പൂരത്തിനു പത്തുവര്‍ഷത്തോളമെങ്കിലും ശാസ്താവിന്റെ തിടമ്പേറ്റിയിട്ടുണ്ട്. പാറമേക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായ വേണാട്ട് പരമേശ്വരന്‍ നമ്പൂതിരി ഭക്തരില്‍നിന്നും പണം പിരിച്ചെടുത്താണ് പാറമേക്കാവ് രാജേന്ദ്രനെ വാങ്ങിയത്.

ഇതിനാല്‍ പൂര്‍ണ്ണമായും ഭക്തരുടെ സ്വന്തം ആനയാണ് രാജേന്ദ്രന്‍. അന്നു അവനുവേണ്ടി പിരിച്ചെടുത്തത് 4800 രൂപയായിരുന്നു. നിലമ്പൂര്‍ കാടുകളാണ് ജന്മദേശം.രാജേന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുത്തതിന്റെ അമ്ബതാം വാര്‍ഷികം തട്ടകം ആഘോഷിച്ചിരുന്നു. 1955ല്‍ പാലക്കാടില്‍ നിന്നാണ് രാജേന്ദ്രനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. അന്ന് പന്ത്രണ്ട് വയസ്സായിരുന്നു രാജേന്ദ്രന്. വളരെ ശാന്തനായ ആനയായിരുന്നു രാജേന്ദ്രന്‍. ഇത്രയും വര്‍ഷത്തിനിടെ ഒരാളെ മാത്രമാണ് രാജേന്ദ്രന്‍ കൊന്നത്.

967ല്‍ ആണ് രാജേന്ദ്രന്‍ ആദ്യമായി തൃശ്ശൂര്‍ പൂരത്തിന് പങ്കെടുത്തത്. തൃശ്ശൂര്‍ ന?ഗരത്തിലും പരിസരങ്ങളിലുമുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളില്‍ രാജേന്ദ്രന്‍ തിടമ്പേറ്റിയിട്ടുണ്ട്. പാറമേക്കാവ് ക്ഷേത്രത്തിനടുത്തായാണ് രാജേന്ദ്രന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നത്. ആനയുടെ മൃതദേഹം ദഹിപ്പിക്കുന്നത് വരെ ക്ഷേത്രം തുറക്കില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. രാജേന്ദ്രന്റെ വേര്‍പ്പാട് വലിയ വേദനയാണ് ആന പ്രേമികളില്‍ ഉണ്ടാക്കിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category