1 GBP = 92.10 INR                       

BREAKING NEWS

ഔദ്യോഗിക രേഖകളില്‍ തുടരുന്നത് ജോയ് തോമസ് എന്നു തന്നെ; പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസില്‍ അറസ്റ്റിലായ മലയാളി പിഎയെ വിവാഹം കഴിക്കാന്‍ മതംമാറിയതായി അന്വേഷണ സംഘം; പിഎയുടെ പേരില്‍ പൂണെയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഒന്‍പത് ഫ്ളാറ്റുകളെന്നും കണ്ടെത്തല്‍; 4കോടിയുടെ സ്വത്ത് വാങ്ങിയിരിക്കുന്നത് യുവതിയ്ക്കൊപ്പം ജുനൈദ് എന്ന പേരിലെന്നും വെളിപ്പെടുത്തല്‍; വിവാഹബന്ധം വേര്‍പ്പെടുത്താനൊരുങ്ങി ആദ്യ ഭാര്യ

Britishmalayali
kz´wteJI³

പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസില്‍ അറസ്റ്റിലായ ബാങ്കിന്റെ മുന്‍ എംഡിയും മലയാളിയുമായ ജോയ് തോമസ് മതംമാറിയിരുന്നതായി അന്വേഷണസംഘം. പിഎ വിവാഹം കഴിക്കാനാണ് 63കാരനായ ജോയ് മതം മാറിയത്. വിവഹബന്ധം തുടര്‍ന്നിരുന്ന നാളില്‍ തന്നെയാണ് ഇയാള്‍ പിഎയുമായി അടുത്തതും വിവാഹം കഴിച്ചതും. ഇത് 2005ലായിരുന്നു എന്നാണ് കണ്ടെത്തല്‍. ജുനൈദ് എന്ന പേരാണ് മതം മാറിയ ശേഷം ഇയാള്‍ സ്വീകരിച്ചിരുന്നതെങ്കിലും ഔദ്യോഗിക രേഖകളില്‍ പേര് ജോയ് തോമസ് എന്നു തന്നെയാണ് തുടര്‍ന്നിരുന്നതെന്നും പൊലീസ് അറിയിച്ചു.

പ്രത്യക്ഷത്തില്‍ ഇയാള്‍ രണ്ടു ജീവിതമാണ് നയിച്ചിരുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം പൂനൈയില്‍ 4കോടി വിലവരുന്ന 9 ഫ്ളാറ്റ്ുകളും പിഎയുടെ പേരില്‍ വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് പിന്നിലെ ജോയ് തോമസിന്റെ ബന്ധം അന്വേഷണ സംഘം തിരയുന്നുണ്ട്. ജോയ് തോമസും രണ്ടാംഭാര്യയും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. ഇവര്‍ക്ക് 10വയസുകാരനായ ഒരു മകന്‍ കൂടി ഉണ്ടെന്നും പൊലീസ് പറഞ്ഞു. രണ്ടാംഭാര്യയ്ക്ക് ഒരു തുണിക്കട സ്വന്തമായിട്ടുണ്ട്. ഇതിന് പുറനെ ചോക്ലേറ്റ് ഉണ്ടാക്കി വില്‍ക്കുന്നതും ഇവരുടെ വരുമാന മാര്‍ഗ്ഗമാണെന്നും പൊലീസ്. ഇതിന് പുറമെ ഫ്ളാറ്റുകളുടെ വാടകയും വാങ്ങുന്നുണ്ട്. രണ്ടാം ഭാര്യയെ പറ്റിയുള്ള വിവരം പുറത്തുവന്നതോടെ ആദ്യ ഭാര്യ ഡിവോഴ്സിന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതായാണ് വിവരം.

മുംബൈ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്. ജോയ് തോമസിന്റെ സ്ഥാപനങ്ങളിലും വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം HDILന്റെ ഉടമകളും ജോയ് തോമസിന്റെ പങ്കിനെക്കുറിച്ച് മൊഴി നല്‍കിയതോടെ അറസ്റ്റ് ഉറപ്പായിരുന്നു. ബാങ്കിന്റെ 70 ശതമാനത്തിനലധികം വായ്പയും HDILന് മാത്രമായി നല്‍കിയതാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ഇത് കിട്ടാക്കടമായി. ഇതിന് പിന്നില്‍ ജോയ് തോമസിനും മുന്‍ ബാങ്ക് ചെയര്‍മാന്‍ വാര്യം സിംഗിനും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.

റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിക്ഷേപകര്‍ വലയുന്നതിനിടെയാണ് കേസില്‍ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്. ബാങ്ക് പലര്‍ക്കായി ആകെ നല്‍കിയ വായ്പ 8880 കോടിയാണ്. ഇതില്‍ 6500 കോടിയും എച്ച്ഡിഐഎല്ലിന് മാത്രമായി വഴിവിട്ട് നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ആകെ വായ്പയുടെ 20 ശതമാനം മാത്രമാണ് വായ്പ അനുവദിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നായിരുന്നു ഇത്. വായ്പ അനുവദിക്കുന്ന വിവരം ബോര്‍ഡ് അംഗങ്ങളില്‍ നിന്നും ഓഡിറ്റര്‍മാരില്‍ നിന്നും മറച്ച് വച്ചെന്ന് സസ്പെന്‍ഷനിലായ മുന്‍ എംഡിയും മലയാളിയുമായ ജോയ് തോമസ് റിസര്‍വ് ബാങ്കിനയച്ച കത്തില്‍ കുറ്റസമ്മതം നടത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category