1 GBP = 94.00 INR                       

BREAKING NEWS

നിയന്ത്രിത സ്ഫോടനം നടത്തുമ്പോള്‍ പരിസരവാസികള്‍ക്ക് വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരിക ആറു മണിക്കൂര്‍ മാത്രം; ഫ്ളാറ്റുകള്‍ പൊളിക്കുക ക്രിസ്മസ് അവധിക്കാലത്തും; പൊളിക്കലിന് അനുമതി നല്‍കാതെ മെല്ലെപോക്ക് തുടര്‍ന്ന് നഗരസഭ; ആല്‍ഫയും ഹോളിഫെയ്തും ബഹുനില കെട്ടിടം ഉയര്‍ത്തിയത് കായല്‍ നികത്തി തന്നെ; അനുമതി എല്ലാം നല്‍കിയത് കൈക്കൂലി കേസില്‍ ജോലി പോയ അഷറഫും; മരടില്‍ അതിവേഗം കാര്യങ്ങള്‍ നീക്കാന്‍ ക്രൈംബ്രാഞ്ചും ജില്ലാ ഭരണകൂടവും

Britishmalayali
kz´wteJI³

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനായി നിയന്ത്രിത സ്ഫോടനം നടത്താന്‍ പരിഗണിക്കുന്നത് ക്രിസ്മസ് അവധിക്കാലം. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന്റെയും ഗതാഗത നിയന്ത്രണത്തിന്റെയും ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനാണ് ഇത്. അവധിക്കാലത്തു സ്ഫോടനം നടത്തുന്നതിലൂടെ പല പ്രതിസന്ധികളും ഒഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സമയക്രമം അനുസരിച്ച് ജനുവരി 9നു മുന്‍പാണു ഫ്ളാറ്റുകള്‍ പൊളിക്കേണ്ടത്.

ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള കരാറുകള്‍ 2 കമ്പനികള്‍ക്കു നല്‍കാനാണു വിദഗ്ധ സമിതി ശുപാര്‍ശ. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്‍പുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 2 മാസമെടുക്കും. മരട് ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് സുരക്ഷാ കാര്യങ്ങളില്‍ പ്രത്യേകം പരിഗണന നല്‍കുമെന്ന് നഗരസഭാ സ്‌പെഷ്യല്‍ സെക്രട്ടറി സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചിട്ടുണ്ട്. സ്‌ഫോടനം നടത്തുമ്പോള്‍ ആറ് മണിക്കൂര്‍ നേരത്തേക്ക് വീടുകളില്‍ നിന്നും മാറി നില്‍ക്കാന്‍ അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മരട് ഫ്‌ളാറ്റ് സമുച്ചയത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരോട് ഇന്നലെ സ്പെഷ്യല്‍ സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

അതേസമയം, പൊളിക്കല്‍ നടപടിക്ക് നഗരസഭ അംഗീകാരം നല്‍കാത്തതിനാല്‍ ഫ്ളാറ്റുകളെ ഇതുവരെ കമ്പനിക്ക് കൈമാറിയിട്ടില്ല. ഫ്ളാറ്റു പൊളിക്കുന്നതിനുള്ള രണ്ടു കമ്പനികളെ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നെങ്കിലും നഗരസഭ ഇതിന് അംഗീകാരം നല്‍കിയിട്ടില്ല. എഡിഫൈസ്, വിജയ് സ്റ്റീല്‍സ് എന്നീ കമ്പനികളെയാണ് സാങ്കേതിക സമിതി ഫ്‌ളാറ്റ് പൊളിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഫ്്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട മറ്റ് നടപടികളൊന്നും കൗണ്‍സിലുമായി ആലോചിക്കാതെ നടത്തിയതിലുള്ള പ്രതിഷേധമായാണ് കമ്പനികള്‍ക്ക് അംഗീകാരം നല്‍കാത്തതെന്നാണ് സൂചന. സാഹചര്യങ്ങള്‍ വ്യക്തമാക്കി ചീഫ് സെക്രട്ടറിക്ക് സബ്കളക്ടര്‍ കത്ത് നല്‍കും. അതിനിടെ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടിയാണ് രാഷ്ട്രീയക്കാരുടെ നീക്കങ്ങളെന്ന ആക്ഷേപവും സജീവമാണ്.

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തീരുമാനിച്ച കമ്പനികള്‍ക്കു കൈമാറാന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കണമെന്നു സബ് കലക്ടര്‍ ആവശ്യപ്പെട്ടതോടെയാണ് അജന്‍ഡയില്‍ ഇല്ലാത്ത കാര്യത്തിന് അംഗീകാരം നല്‍കാന്‍ കഴിയില്ലെന്നു മരടിലെ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കിയത്. ഇതോടെ ഫ്‌ളാറ്റ് പൊളിക്കുന്ന നടപടികളില്‍ ജില്ലാ ഭരണകൂടവും നഗരസഭ കൗണ്‍സിലും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി. യോഗവുമായി ബന്ധപ്പെട്ട് ലഭിച്ച നോട്ടിസില്‍ ഫ്‌ളാറ്റ് പൊളിക്കുന്നതു സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികള്‍ സബ് കലക്ടര്‍ വിശദീകരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും കമ്പനികള്‍ക്കു കൈമാറുന്ന വിവരം ഇല്ലെന്നും അംഗങ്ങള്‍ പറഞ്ഞു. അതില്‍ വിഷയം വ്യക്തമാക്കി അജണ്ട വച്ച് ചര്‍ച്ച ചെയ്യണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്.

അതിനിടെ തീരപരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളില്‍ ഒന്നായ ആല്‍ഫ സെറീന്‍ നിര്‍മ്മിച്ചത് 17.5 സെന്റ് കായല്‍ നികത്തിയിട്ടുണ്ട്. റവന്യൂ രേഖകളില്‍ കായലായിരുന്ന ഈ ഭാഗം ഫ്ളാറ്റ് നിര്‍മ്മാണത്തിനായി കൈയേറിയെന്ന് സര്‍വേ വിഭാഗം നടത്തിയ അളവെടുപ്പില്‍ വ്യക്തമായി. ഹോളിഫെയ്ത്ത് എച്ച്2ഒ നിര്‍മ്മിക്കാനും കായല്‍ നികത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഫ്ളാറ്റ് വില്‍പ്പനയിലെ ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടതനുസരിച്ച് ജില്ലാ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ നടത്തിയ സര്‍വേയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സര്‍വേ റിപ്പോര്‍ട്ട് തിങ്കളാഴ്ച ക്രൈംബ്രാഞ്ചിന് കൈമാറും.

ക്രമക്കേട് കണ്ടെത്തിയ രണ്ടെണ്ണത്തിനു പുറമേ ജെയിന്‍ കോറല്‍ കേവ് ഫ്ളാറ്റിലും സര്‍വേ നടത്തിയെങ്കിലും കായല്‍ നികത്തിയതായി കണ്ടെത്തിയിട്ടില്ല. നാല് ഫ്ളാറ്റുകളില്‍ മൂന്നെണ്ണത്തിന്റെ വില്‍പ്പനയിലെ ക്രമക്കേടാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഉടമകളുടെ പരാതിയിലാണ് അന്വേഷണം. മരട് പഞ്ചായത്തായിരിക്കേ ഫ്ളാറ്റുകള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയ ഉദ്യോഗസ്ഥരുടെ ആദ്യഘട്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. വഴിവിട്ട് നിര്‍മ്മാണാനുമതി നല്‍കിയതു സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. അന്നത്തെ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് 2007ല്‍ കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടിയിലാകുകയും ഇയാളെ കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. അഷ്‌റഫിനെ പിന്നീട് സര്‍വീസില്‍നിന്ന് നീക്കി. വിചാരണയ്ക്കുശേഷം തടവുശിക്ഷ വിധിച്ച ഇയാള്‍ 2017ലാണ് ജയില്‍മോചിതനായത്.

ഇയാളെയും അന്നത്തെ ജൂനിയര്‍ സൂപ്രണ്ട്, ഫയല്‍ കൈകാര്യം ചെയ്ത സെക്ഷന്‍ ക്ലര്‍ക്ക്, പിന്നീട് ചുമതല വഹിച്ച ഉദ്യോഗസ്ഥരില്‍ ചിലര്‍ എന്നിവരെയും ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തു. ഫയല്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന നിലപാടാണ് ചോദ്യം ചെയ്യലില്‍ സ്വീകരിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ളതിനാല്‍ കൃത്യമായ ഓര്‍മയില്ലെന്ന് പലരും ക്രൈംബ്രാഞ്ചിനോട് പറഞ്ഞെങ്കിലും രേഖകള്‍ നിരത്തി ഈ വാദങ്ങള്‍ അന്വേഷണസംഘം പൊളിച്ചു. കേസില്‍ പരാതിക്കാരുള്‍പ്പെടെ ആറ്ഫ്ളാറ്റ് ഉടമകളുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മൂന്ന് ഫ്ളാറ്റുകളിലെയും മുഴുവന്‍ ഉടമകളുടെയും മൊഴിയെടുക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍