1 GBP = 92.90 INR                       

BREAKING NEWS

ഇന്ത്യന്‍ മുജാഹിദ്ദിന്‍ എന്ന ഭീകര സംഘടനയുടെ സ്ഥാപക നേതാവ് ചേകന്നൂര്‍ മൗലവിയെ വകവരുത്തിയ തൃശൂരുകാരന്‍; പിടിവീഴാതിരിക്കാന്‍ ദുബായിലേക്ക് പോയത് മംഗലപുരത്തുകാരന്റെ പാസ്പോര്‍ട്ട് കൈവശപ്പെടുത്തി ഫോട്ടോ വെട്ടി ഒട്ടിച്ച്; 1997ല്‍ നാടുവിട്ടത് സിറിയയിലേയും അഫ്ഗാനിലേയും തീവ്രാവാദ ആക്രമങ്ങളുടെ മുന്നണിയില്‍ നില്‍ക്കാന്‍; 1994ല്‍ ആര്‍എസ്എസ് നേതാവിനെ കൊന്ന് തള്ളിയ ജംഇയ്യത്തുല്‍ ഇസ്ഹാനിയുടെ നേതാവ് ആഗോള ഭീകരന്‍; സെയ്തലവി അന്‍വരിയെ പിടികൂടുക അസാധ്യമെന്ന് തിരിച്ചറിഞ്ഞ് ക്രൈംബ്രാഞ്ച്

Britishmalayali
kz´wteJI³

തൃശൂര്‍: തൃശൂരിലെ ആര്‍എസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സെയ്തലവി അന്‍വരി രാജ്യംവിട്ടത് പാസ്പോര്‍ട്ടില്‍ ഫോട്ടോ വെട്ടിയൊട്ടിച്ചാണെന്നു വിവരം. തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ 25 വര്‍ഷത്തിനു ശേഷം യഥാര്‍ഥ പ്രതികളിലൊരാളായ മൊയ്നുദ്ദീനെ പിടികൂടിയതോടെയാണ് കേസിലെ മുഖ്യപ്രതിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. സെയ്തലവിയടക്കം 9 പേരാണ് കേസിലെ പ്രതികള്‍. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൊഴിയൂര്‍ സുനില്‍ വധക്കേസിലെ മറ്റു പ്രതികളില്‍ ചിലര്‍ ക്രൈം ബ്രാഞ്ചിന്റെ വലയിലായെന്നു സൂചന. രണ്ടു പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ വ്യാജപ്പേരിലും മറ്റും പല സ്ഥലങ്ങളിലായി മാറിത്താമസിക്കുകയായിരുന്നു. മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം പുറത്തിറങ്ങിയ ഒരാള്‍ ഈ കേസിലും പ്രതിയാണ്.

സെയ്തലവി അന്‍വരി ഇന്ത്യന്‍ മുജാഹിദ്ദിന്‍ എന്ന ഭീകര സംഘടനയുടെ സ്ഥാപക നേതാവാണ്. കേസുകള്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കെ ദുബായ്യിലേക്ക് കടന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ വഴി സിറിയയിലെത്തി ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. മംഗലാപുരം സ്വദേശി ഷേഖ് അബ്ബ എന്നയാളുടെ പാസ്പോര്‍ട്ട് കൈവശപ്പെടുത്തി ഫോട്ടോ മാത്രം വെട്ടിയൊട്ടിച്ച് ദുബായിലേക്കു കടന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. 22 വര്‍ഷമായി ലുക്ക്ഔട്ട് നോട്ടീസ് നിലവിലുണ്ടെങ്കിലും ഇയാളെക്കുറിച്ചു വിവരമൊന്നുമില്ല. 1992ല്‍ തൃശൂരില്‍ രൂപംകൊണ്ട സംഘടനയുടെ ജില്ലാ ഭാരവാഹിയായിരുന്നു കൊളത്തൂര്‍ മേലേകൊളമ്പ് പിലാക്കാട്ടുപടിയില്‍ സെയ്തലവി അന്‍വരി (54). തൊഴിയൂര്‍ കേസടക്കം കോളിളക്കം സൃഷ്ടിച്ച 8 കൊലക്കേസുകളില്‍ സെയ്തലവിക്കും ജംഇയ്യത്തുല്‍ ഇസ്ഹാനിയയ്ക്കും പങ്കുണ്ടെന്നും കണ്ടെത്തി. സെയ്തലവി അന്‍വരിയടക്കം ഒന്‍പതു പേരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും പിടികിട്ടിയില്ല. 1997ല്‍ സെയ്തലവി രാജ്യംവിട്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ചേകന്നൂര്‍ മൗലവി വധക്കേസുള്‍പ്പെടെ നാല് കൊലക്കേസുകളില്‍ പ്രതിയാണിയാളെന്ന് പൊലീസ് അറിയിച്ചു.

തൊഴിയൂര്‍ സുനിലിനെ കൊന്ന കേസില്‍ പ്രതികളെന്നു ലോക്കല്‍ പൊലീസ് കണ്ടെത്തിയ 4 സിപിഎം പ്രവര്‍ത്തകര്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് കോടതി ഇവരെ കുറ്റവിമുക്തരാക്കി. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ ജംഇയ്യത്തുല്‍ ഇസ്ഹാനിയ എന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയാണ് കൃത്യത്തിനു പിന്നിലെന്നു പിന്നീട് കണ്ടെത്തി. ഈ കേസിലെ മറ്റ് ഏഴുപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഒരാള്‍ മരിച്ചു. വാടാനപ്പിള്ളി രാജീവ്, മതിലകം സന്തോഷ്, കൊല്ലങ്കോട് മണി, വളാഞ്ചേരി താമി, കൊളത്തൂര്‍ മോഹനചന്ദ്രന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലും സെയ്തലവിയുടെ പങ്കു വ്യക്തമായതായി. തെളിവില്ലാതെ കൊലപാതകം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച സംഘം എന്നാണ് ജംഇയ്യത്തുല്‍ ഹിസാനിയ തീവ്രവാദ സംഘടനയെ ക്രൈംബ്രാഞ്ച് വിലയിരുത്തുന്നത്. കേരളത്തില്‍ ഇപ്പോള്‍ സജീവമല്ലാത്ത ഗ്രൂപ്പാണ് ജംഇയ്യത്തുല്‍ ഹിസാനിയ എന്ന തീവ്രാദ സംഘടന.

സുന്നി ടൈഗര്‍ ഫോഴ്സ് എന്ന സംഘടനക്ക് സമാനമായി ചില പ്രത്യേക ഗ്രൂപ്പുകള്‍ രൂപം കൊടുത്ത ഈ സംഘടന കേരളത്തില്‍ ഇന്ന് നാമാവശേഷമാണെന്നത് ആശ്വസിക്കാനുള്ള വക നല്‍കുന്നുണ്ട്. മുഖ്യധാരാ മുസ്ലിം സംഘടനകള്‍ ഒറ്റക്കെട്ടായ ഇത്തരം ശക്തികളെ എതിര്‍ക്കുന്നുവെന്നതും ശ്രദ്ധേയമാണ്. തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തവരെ കൃത്യമായ ആസൂത്രണത്തോടെ കൊന്നൊടുക്കുക എന്നതാണ് ഈ സംഘടനയുടെ രീതി. എന്നിട്ട് അത് എതിരാളികളുടെ മേല്‍ ചാര്‍ത്തും. ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നത് സിപിഎം ആണെന്നും സിപിഎം പ്രവര്‍ത്തകനെ കൊന്നത് ആര്‍എസ്എസ് ആണെന്നും പ്രചരിപ്പിച്ച് സമര്‍ഥമായാണ് കൊലപാതകങ്ങള്‍ നടത്തുക. തൊഴിയൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനിലിന്റെ കൊലപാതകത്തിലെ പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയിലായപ്പോഴാണ് ജംഇയ്യത്തുല്‍ ഹിസാനിയയുടെ പങ്ക് ക്രൈംബ്രാഞ്ച് കണ്ടെത്തുന്നത്. ചാവക്കാട് തിരുവത്ര സ്വദേശിയാണ് പിടിയിലായ മൊയ്‌നുദ്ദിന്‍.

1994 ഡിസംബര്‍ നാലിനായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനിലിനെ വീട്ടില്‍ കയറി ഒരുസംഘം കൊലപ്പെടുത്തിയത്. കേസില്‍ 12 പേരെയാണ് അന്ന് പൊലീസ് പിടികൂടിയത്. ഏഴ് സിപിഎം പ്രവര്‍ത്തകരും മറ്റുള്ളവര്‍ തിരുത്തല്‍വാദി വിഭാഗം കോണ്‍ഗ്രസില്‍പ്പെട്ടവരുമായിരുന്നു. ഇതില്‍ നാല് സിപിഎം പ്രവര്‍ത്തകരെ കീഴ്‌കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു .പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ചില സുപ്രധാനമായ വെളിപ്പെടുത്തലുണ്ടാവുന്നത്. ഇതിനിടെ, ടി പി സെന്‍കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തീരദേശ തീവ്രവാദ വിരുദ്ധസ്‌ക്വാഡിന്റെ വിവിധ കേസന്വേഷണത്തിനിടെ യഥാര്‍ഥ പ്രതികളെ കുറിച്ച് സൂചന കിട്ടിയത്. തുടര്‍ന്ന് ഹൈക്കോടതി പുനരന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. 2017ലാണ് സര്‍ക്കാര്‍ പുനരന്വേഷണത്തിന് ഇത്തരവിട്ടത്.

രണ്ടുവര്‍ഷമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതിയായ മൊയ്‌നുദ്ദീന്‍ പിടിയിലാവുന്നത്. മലപ്പുറത്തുവച്ചാണ് പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുനിലിനെ കൊലപ്പെടുത്തുമ്പോള്‍ ഇയാള്‍ കരാട്ടെ അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ മലപ്പുറത്ത് ഹോട്ടല്‍ തൊഴിലാളിയാണ്. സുനിലിനെയും കുടുംബത്തെയും അക്രമിച്ചതെന്ന് തങ്ങളാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. സുനിലിന് ചില മുസ്ലിം വീടുകളുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. സുനിലിന്റെ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് കൊലയാളികള്‍ അകത്തുകടന്നാണ് കൊല നടത്തിയത്. ആയുധവുമായെത്തിയവര്‍ ഉറങ്ങിക്കിടന്ന സുനിലിനെ വെട്ടി. നിലവിളി കേട്ടെത്തിയ സുനിലിന്റെ സഹോദരന്‍ സുബ്രഹ്മണ്യന്റെ കൈ വെട്ടിമാറ്റി.

തടയാനെത്തിയ അച്ഛന്‍ കുഞ്ഞുമോനെ അടിച്ചു വീഴ്ത്തി. കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞിമുവിന്റെ ചെവി മുറിച്ചു. മൂന്ന് സഹോദരിമാരെയും വീട്ടിലെത്തിയ സംഘം ക്രൂരമായി ആക്രമിച്ചു. ഈ സംഭവത്തിന് പിന്നില്‍ മതതീവ്രവാദസംഘടനയാണെന്ന് ആര്‍എസ്എസ്. അന്ന് ആരോപിച്ചെങ്കിലും കേസന്വേഷിച്ച അന്നത്തെ കുന്നംകുളം ഡിവൈ.എസ്പി. ചന്ദ്രനും ഗുരുവായൂര്‍ സി.െഎ. ശിവദാസന്‍പിള്ളയും കണ്ടെത്തിയത് ഇതിനു പിന്നില്‍ സിപിഎം. പ്രവര്‍ത്തകരാണെന്നാണ്.ടി.പി. സെന്‍കുമാറാണ് തുടരന്വേഷണം നടത്തി രഹസ്യറിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. കേസില്‍ തീവ്രവാദിബന്ധം കൂടുതല്‍ അന്വേഷിക്കാന്‍ ഹൈക്കോടതി വീണ്ടും ഉത്തരവിട്ടു.

തീരദേശത്ത് നടന്ന വാടാനപ്പള്ളി രാജീവ് വധക്കേസ്, മതിലകം സന്തോഷ് വധക്കേസ് എന്നിവ ക്രൈംബ്രാഞ്ച് അന്വേഷിച്ചു. ഇതിനിടെ തീവ്രവാദിബന്ധമുള്ള ഒരു എന്‍.ഡി.എഫ്. പ്രവര്‍ത്തകനെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് ജം ഇയത്തുല്‍ സംഘടനയിലെ അംഗങ്ങളെപ്പറ്റി വിവരം കിട്ടിയത്. സെയ്തലവി അന്‍വരി എന്നയാളുടെ നേതൃത്വത്തിലുള്ള ജം ഇയത്തുല്‍ സംഘടനയിലെ അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇതോടെ ഉറപ്പിച്ചു. സുനിലിന്റെ വീട് കാണിച്ചു കൊടുക്കുകയും അക്രമത്തില്‍ പങ്കെടുക്കുകയും ചെയ്തത് മൊയ്‌നുദീനായിരുന്നു. ഇയാളുടെ അറസ്റ്റാണ് അതിനിര്‍ണ്ണായകമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category