1 GBP = 97.70 INR                       

BREAKING NEWS

സിമന്റ് അണ്ണാച്ചി ശ്രീനിവാസന്റെ ഗൂഗ്ലി ബൗണ്ടറിക്ക് പറത്തി സിക്സര്‍ അടിച്ച് സാക്ഷാല്‍ അമിത് ഷാ; ഇന്ത്യന്‍ ക്രിക്കറ്റിലും രാഷ്ട്രീയത്തിലെ ചാണക്യന്‍ പിടിമുറുക്കുന്നു; സിമന്റ് ലോബിയുടെ കളികളെ അതിജീവിച്ച് സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനാകുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ തന്ത്രങ്ങളുടെ കരുത്തില്‍; അമിത് ഷായുടെ മകന്‍ സെക്രട്ടറി; കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരന്‍ ട്രഷററും; ബിസിസിഐയില്‍ ഇനി 'ദാദാ യുഗം'; നയിക്കാന്‍ ഗാംഗുലി എത്തുമ്പോള്‍ പ്രതീക്ഷയില്‍ കളിക്കാരും ആരാധകരും

Britishmalayali
kz´wteJI³

മുംബൈ: സൗരവ് ഗാംഗുലി- ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാള്‍. ഇന്ത്യ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നായകന്‍. പുതിയകാല ഇന്ത്യ ടീമിനെ രൂപപ്പെടുത്തിയ ക്യാപ്റ്റന്‍. കൊല്‍ക്കത്തയുടെ രാജകുമാരന്‍, ബംഗാള്‍ കടുവ എന്നിങ്ങനെ പല വിളിപ്പേരിലും അറിയപ്പെടുന്ന ഗാംഗുലി, സഹതാരങ്ങള്‍ക്ക് അവരുടെ സ്വന്തം ദാദ ആയിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത. നാടകീയ നീക്കങ്ങളിലൂടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയിലേക്ക് എത്തുന്നുവെന്നതാണ് ഇത്. അതായത് ഇന്ത്യന്‍ ക്രിക്കറ്റിന് ദിശാബോധം നല്‍കാനുള്ള പുതിയ നിയോഗം ഗാംഗുലിയിലേക്ക് എത്തുന്നു. കളി അറിയാവുന്ന ഒരാള്‍ ക്രിക്കറ്റിനെ നിയന്ത്രിക്കാനെത്തുന്നു. കൂട്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനും. അങ്ങനെ ബംഗാളും ഗുജറാത്തും ചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് പിടിച്ചെടുക്കുകയാണ്. സിമന്റ് മുതലാളിമാരുടെ ആധിപത്യത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തിന് മോചനം.

'ഗാംഗുലിയെ ഇഷ്ടപ്പെടുകയോ, ഇഷ്ടപ്പെടാതിരിക്കുകയോ ആകാം. പക്ഷേ അദ്ദേഹത്തെ ബഹുമാനിക്കാതിരിക്കാനാകില്ല'- സൗരവ് ഗാംഗുലിയെ കുറിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീ വോ പറഞ്ഞ വാക്കുകളാണ് ഇത്. സ്വന്തം ഓപ്പണര്‍ സ്ഥാനം എനിക്കുവേണ്ടി ഒഴിഞ്ഞുതന്നയാളാണ് ദാദ. എന്നെ ഏറ്റവുമധികം സ്‌നേഹിക്കുകയും, എന്നില്‍ ആത്മവിശ്വാസം നിറയ്ക്കുകയും ചെയ്ത മനുഷ്യന്‍. എന്നിലെ ടെസ്റ്റ് കളിക്കാരനെ കണ്ടെത്തിയും ദാദയാണ്-ഈ വാക്കുകള്‍ക്ക് ഉടമ തകര്‍പ്പനടികളിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഹീറോയായ വീരേന്ദ്ര സേവാഗിന്റേതും. ഒത്തുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് മുഖം കുനിച്ച കാലത്താണ് സൗരവ് ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ സ്ഥിര സാന്നിധ്യമാകുന്നത്. പിന്നെ നായകനും. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറി. അതുകൊണ്ടാണ് ബിസിസിഐയുടെ തലപ്പത്ത് ഗാംഗുലി എത്തുമ്പോഴും പ്രതീക്ഷകള്‍ കൂടുന്നത്. അര്‍ഹതയുള്ളവര്‍ക്ക് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഗാംഗുലിയുടെ വരവ് കൂട്ടുന്നത്.

മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷമായാണ് ഗാംഗുലിയിലേക്കെത്തിയത്. മുംബൈയില്‍ ഞായറാഴ്ച രാത്രി ചേര്‍ന്ന ബിസിസിഐ യോഗമാണ് പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് പുതിയ ബിസിസിഐ സെക്രട്ടറി. അരുണ്‍ ധുമലാണ് ട്രഷറര്‍. ധനകാര്യ സഹമന്ത്രിയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരനാണ് അരുന്‍ ധുമല്‍. എന്‍.ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേല്‍ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യാ സിമിന്റിന്റേയും ചെന്നൈ സൂപ്പര്‍ കിംഗിന്റേയും ഉടമയായ ശ്രീനിവാസന്റെ നിയന്ത്രണത്തിലായിരുന്നു ഏറെ കാലമായി ബിസിസിഐ. ഇതിനാണ് മാറ്റം വരുന്നത്.

ശ്രീനിവാസന്റെ ലോബിക്കെതിരെ പല സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും ശക്തമായ എതിര്‍പ്പ് അറിയിച്ചതോടെയാണ് ഗാംഗുലിക്ക് വഴി തുറന്നത്. സമവായ സ്ഥാനാര്‍ത്ഥിയായണ് ഗാംഗുലിയുടെ പേര് ഉയര്‍ന്നുവന്നത്. ബ്രിജേഷ് പട്ടേലിനെ ഐപിഎല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോധ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിസിസിഐ ഭാരവാഹികളാകാനുള്ള നിയമങ്ങള്‍ കര്‍ശനമായതോടെ ക്രിക്കറ്റ് ഭരണത്തിലേക്ക് പുതുവഴി വെട്ടാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തിലെ 'താപ്പാനകള്‍' ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐസിസി, ബിസിസിഐ എന്നിവയുടെ പ്രസിഡന്റായിരുന്ന മുന്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരാണ് ഇതിന് പിന്നില്‍ കളിച്ചത്. ഈ കളിയില്‍ അമിത് ഷാ വിജയിക്കുകയാണ്. മുന്‍ സെക്രട്ടറി കൂടിയായ കേന്ദ്രമന്ത്രി അനുരാജ് ഠാക്കൂറിന്റെ മികവിലാണ് അമിത് ഷാ പക്ഷം ജയിക്കുന്നത്. ബംഗാളിലെ ഗാംഗുലിയും ഈ പക്ഷത്ത് എത്തുന്നുവെന്നതാണ് നിര്‍ണ്ണായകം.

ഗുജറാത്തില്‍ ഏറെക്കാലമായി കയ്യടക്കിയിരിക്കുന്ന ക്രിക്കറ്റ് ഭരണം മകന്‍ ജയ് ഷായിലൂടെ വീണ്ടും കൈപ്പിടിയില്‍ നിലനിര്‍ത്താനാണ് അമിത് ഷായുടെ ശ്രമം. ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് ജയ് ഷായെയാണ്. ഒക്ടോബര്‍ 23ന് നടക്കുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ ബിസിസിഐ ഭരണസമിതിയില്‍ ജയ് ഷാ എത്തുമെന്നും സൂചനകള്‍ ഉണ്ടായിരുന്നു. ഇഥ് ശരിയായി. സൗരവ് ഗാംഗുലി, ബ്രിജേഷ് പട്ടേല്‍ എന്നിവര്‍ക്കാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കൂടുതലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. ശ്രീനിവാസന്‍ അനുകൂലിയായ ബ്രിജേഷിനെ വെട്ടാന്‍ അമിത് ഷാ തീരുമാനിച്ചപ്പോള്‍ ഗാംഗുലിക്ക് തുണയായി. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. ബ്രിജേഷ് പട്ടേല്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമാണ്. അനുരാഗ് താക്കൂറിന്റെ സഹോദരന്‍ അരുണ്‍ താക്കൂര്‍ ബിസിസിഐ സെക്രട്ടറിയാകുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് അദ്ദേഹം. എന്നാല്‍ അമിത് ഷായുടെ മകന് വേണ്ടി അരുണ്‍ താക്കൂര്‍ പിന്മാറി.

തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ (ടിഎന്‍സിഎ) ഭരണം ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ കുടുംബകാര്യമാണ്. ടിഎന്‍സിഎ പ്രസിഡന്റായി ശ്രീനിവാസന്റെ മകള്‍ രൂപ ഗുരുനാഥ് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. 2013 ഐപിഎല്‍ വാതുവെപ്പ് വിവാദത്തില്‍ പെട്ട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് ടീം പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പന്റെ ഭാര്യയാണ് രൂപ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ടിഎന്‍സിഎ ഭരണം ശ്രീനിവാസന്‍ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. അതേസമയം, ബിസിസിഐ ഭാരവാഹിത്വം തല്‍ക്കാലം ശ്രീനിവാസന്‍ കുടുംബത്തിന് അന്യമാണ്. നിയമവിരുദ്ധ നീക്കങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്നാടിനെ പ്രതിനിധീകരിച്ച് രൂപ ശ്രീനിവാസന്‍ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുന്നത് വിനോദ് റായ് അധ്യക്ഷനായ ഭരണസമിതി തടഞ്ഞിരുന്നു.

തമിഴ്നാടിനു പുറമെ ഹരിയാന, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാകില്ല. ഇതോടെയാണ് അമിത് ഷാ പക്ഷം ബിസിസിഐ പിടിച്ചെടുക്കുന്നത്. ഏറെ കാലമായി ഡാല്‍മിയ സിമന്റും മുത്തയ്യ സിമന്റും ഇന്ത്യാ സിമന്റും തമ്മിലുള്ള വ്യവസായ പകയാണ് ബിസിസിഐില്‍ കണ്ടിരുന്നത്. ഇതിനാണ് അമിത് ഷാ മാറ്റം വരുത്തുന്നത്. ഇതിന് കൂട്ടു പിടിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്യാപ്ടനേയും. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍(1999 സെപ്റ്റംബറില്‍) ടീമിന്റെ നായക പദവി ഏറ്റടുത്ത സൗരവ് പുതിയ നൂറ്റാണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ ബ്രാന്റാണ് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. 2001-ല്‍ കൊല്‍ക്കത്തയില്‍ ഓസീസിനെതിരായ ടെസ്റ്റില്‍ ഇന്ത്യ നേടിയ ജയമായിരുന്നു തുടക്കം. തുടര്‍ച്ചയായ 16 ടെസ്റ്റ് മാച്ചുകള്‍ ജയിച്ച് ലോക റെക്കോഡ് സൃഷ്ടിച്ചിരുന്ന സ്റ്റീവ് വോയുടെ ഓസ്‌ട്രേലിയക്കെതിരെ നേടിയ ജയം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉണര്‍ത്തു പാട്ടായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ് ഫോളോഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരായ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് ചരിത്ര പ്രസിദ്ധമായ ഈ ജയം നേടിയത്. സൗരവിന്റെ പ്രചോദനാത്മകമായ ക്യാപ്റ്റന്‍സിയാണ് ഈ ജയം സാധ്യമാക്കിയതെന്ന് ആ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയ ശില്‍പ്പികളായിരുന്ന രാഹുല്‍ ദ്രാവിഡും വി.വി എസ് ലക്ഷ്മണും ഹര്‍ഭജന്‍ സിങ്ങും ഏക സ്വരത്തില്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഹാട്രിക് നേടിയ ഹര്‍ഭജനെ സെലക്റ്റര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് തന്നെ സൗരവിന്റെ പിടിവാശി മൂലമായിരുന്നു. ഹര്‍ഭജന്‍ മാത്രമല്ല യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങി മഹേന്ദ്ര സിങ് ധോനി വരെ ഇന്ത്യന്‍ ടീമിലെത്തിയത് സൗരവിന്റെ താല്‍പര്യപ്രകാരമാണ്. അടുത്ത വര്‍ഷം ജൂലായില്‍ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്വെസ്റ്റ് ട്രോഫി ഏകദിന ടൂര്‍ണമെന്റിനും ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പ്രസക്തിയുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് അപ്പുറത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ഉണ്ടെന്ന് തെളിയിച്ചത് സൗരവിന്റെ കീഴില്‍ ഇന്ത്യ കളിച്ച ഈ ചാമ്പ്യന്‍ഷിപ്പാണ്.

സച്ചിന്‍ കളിച്ചാലേ ഇന്ത്യ ജയിക്കൂ എന്നൊരു വിശ്വാസം അടിയുറച്ചുപോയ ഘട്ടത്തിലായിരുന്നു ഫൈനല്‍ ഉള്‍പ്പെടെ രണ്ട് മാച്ചുകളില്‍ സച്ചിന്‍ പരാജയപ്പെട്ടിട്ടും ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഫൈനലില്‍ മൂന്നു പന്തും രണ്ട് വിക്കറ്റും ബാക്കി നില്‍ക്കെ ഇന്ത്യ ഐതിഹാസികമായ ജയം പൂര്‍ത്തിയാക്കിയപ്പോള്‍ ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍ ക്യാപ്റ്റന്‍ സാരവ് ഗാംഗുലി ഷര്‍ട്ടൂരി തലക്കു മുകളില്‍ ചുഴറ്റി കാണിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച വിജയ മുഹൂര്‍ത്തമായി മാറി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category