1 GBP = 92.10 INR                       

BREAKING NEWS

ഡച്ച് രാജാവിനും രാജ്ഞിക്കും ഡല്‍ഹിയില്‍ നല്‍കിയത് ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ എല്ലാം ചേര്‍ന്നൊരുക്കിയ സ്വീകരണം; മുംബൈ സന്ദര്‍ശിച്ച ശേഷം ഇരുവരും കൂടുതല്‍ സമയം ചെലവിടുക കേരളത്തില്‍; യൂറോപ്പിലെ ഏറ്റവും പ്രസിദ്ധമായ രാജകുടുംബം ഇന്ത്യയില്‍ എത്തുമ്പോള്‍

Britishmalayali
kz´wteJI³

ഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിച്ചേര്‍ന്ന ഡച്ച് രാജാവ് വില്യം അലക്സാണ്ടറിനും രാജ്ഞി മാക്സിമയ്ക്കും ഡല്‍ഹിയില്‍ ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ എല്ലാം ചേര്‍ന്നൊരുക്കിയ പ്രൗഢമായ സ്വീകരണം നല്‍കി. മുംബൈ സന്ദര്‍ശിച്ച ശേഷം ഇരുവരും കൂടുതല്‍ സമയം ചെലവിടുക കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്. 2013ല്‍ അധികാരത്തിലേറിയ ശേഷം രാജാവും രാജ്ഞിയും ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും പ്രസിദ്ധമായ രാജകുടുംബം ഇന്ത്യയില്‍ എത്തിയപ്പോഴുള്ള വിശേഷങ്ങള്‍ വളരെ പ്രാധാന്യം നല്‍കിയാണ് പ്രമുഖ വിദേശ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ത്യയും ഡച്ചും തമ്മിലുള്ള രാഷ്ട്രീയപരമായതും സാമ്പത്തിക പരമായതുമായ സഹകരണത്തിന് വേണ്ടി ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ഇന്ത്യന്‍ നേതൃത്വവുമായി ഇവര്‍ നടത്തുന്നതാണ്.ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ക്ഷണം സ്വീകരിച്ചാണ് രാജകീയ ദമ്പതികള്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത്. ഇന്ന് രാഷ്ട്രപതിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇവര്‍ സന്ദര്‍ശിക്കുന്നതായിരിക്കും. കൂടാതെ ഇന്ത്യന്‍ വിദേശകാര്യ ന്ത്രി  സുബ്രഹ്മണ്യന്‍ ജയ്ശങ്കറുമായും ഇവര്‍ നിര്‍ണായകമായ ചര്‍ച്ചകള്‍ നടത്തുന്നതായിരിക്കും.

മുംബൈയില്‍ ഛത്രപതി ശിവജി മ്യൂസിയത്തില്‍ ബുധനാഴ്ച നടക്കുന്ന ഇന്‍ഡോ-ഡച്ച് സാംസ്‌കാരിക പരിപാടിയിലും എക്സിബിഷനിലും ഇവര്‍ പങ്കെടുക്കുന്നതായിരിക്കും. വ്യാഴാചയാണ് ഇവര്‍ കേരളത്തിലേക്ക് വരുന്നത്. കഴിഞ്ഞ വര്‍ഷം 10.3 ബില്യണ്‍ പൗണ്ടിന്റെ ഉഭയകക്ഷി കരാറില്‍ ഇന്ത്യയും നെതര്‍ലാന്‍ഡ്സും തമമില്‍ ഒപ്പ് വച്ചിരുന്നു. നിലവില്‍ ഇന്ത്യിയല്‍ നിക്ഷേപിച്ചിരിക്കുന്ന രാജ്യങ്ങളില്‍ നെതര്‍ലാന്‍ഡ്സിന് അഞ്ചാം സ്ഥാനമാണുള്ളത്. 2000ത്തിനും 2017 ഡിസംബറിനുമിടയില്‍ നെതര്‍ലാന്‍ഡ്സ് ഇന്ത്യയില്‍ 18.2 ബില്യണ്‍പൗണ്ട് നിക്ഷേപിച്ചിരുന്നുവെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തുന്നത്.  

ചൊവ്വാഴ്ച ന്യൂ ദല്‍ഹിയില്‍ വച്ച് നടക്കുന്ന 25ാം ടെക്നോളജി സമ്മിറ്റിലും രാജാവും രാജ്ഞിയും പങ്കെടുക്കുന്നതാണ്. ടെക്നോളജി ഇന്നൊവേഷന്‍ ഫെയറില്‍ രാജകീയ ദമ്പതികളെ 140 ബിസിനസ് പ്രതിനിധികള്‍ അനുഗമിക്കുന്നുണ്ട്. അഗ്രികള്‍ച്ചര്‍, വാട്ടര്‍, ഹെല്‍ത്ത് കെയര്‍, ക്ലൈമറ്റ് ചേയ്ഞ്ച് എന്നിവയടക്കമുള്ള വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവര്‍ ഇതിലുണ്ട്. നെതര്‍ലാന്‍ഡ്സിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ വളരെ പ്രധാനപ്പെട്ട രാജ്യമാണെന്ന് വില്യം അലക്സാണ്ടര്‍ രാജാവ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ടെക്നോളജി രംഗത്ത് അത്ഭുതകരമായ നേട്ടങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യയുമായി കൂടുതല്‍ സഹകരണമുറപ്പാക്കുന്നതില്‍ അദ്ദേഹം ഏറെ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category