1 GBP = 92.10 INR                       

BREAKING NEWS

ഒന്നരപൗണ്ടിന്റെ ടിക്കറ്റ് കാണിക്കാന്‍ ആവാതെ പോയത് മൊബൈല്‍ ഫോണിന്റെ ചാര്‍ജ് തീര്‍ന്നതിനാല്‍; 476 പൗണ്ട് പിഴയും ക്രിമിനല്‍ റെക്കോര്‍ഡ്സില്‍ പേരും; ബസ് യാത്രക്കാര്‍ കരുതല്‍ എടുക്കുക

Britishmalayali
kz´wteJI³

ണ്ടന്‍ ബസില്‍ ടിക്കറ്റെടുത്ത് കയറിയിട്ടും 476 പൗണ്ട് പിഴ ചുമത്തപ്പെടുകയും ക്രിമിനല്‍ റെക്കോര്‍ഡ്സില്‍ പേര് ചേര്‍ക്കപ്പെടുകയും ചെയ്ത  ഹതഭാഗ്യയായിരിക്കുകയാണ് ജെമിമ കെല്ലി എന്ന യുവതി. ആപ്പിള്‍ പേയിലൂടെ തന്റെ ഫോണ്‍ വഴി 1.50 പൗണ്ടിന്റെ ബസ് ടിക്കറ്റെടുത്താണ് കെല്ലി ബസില്‍ കയറിയിരുന്നതെങ്കിലും ഫോണിന്റെ ചാര്‍ജ് തീര്‍ന്നതിനാല്‍ ടിക്കറ്റ് ഇന്‍സ്പെക്ടര്‍ വന്നപ്പോള്‍ ടിക്കറ്റ് കാണിക്കാന്‍ യുവതിക്ക് സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് പിഴ ചുമത്തപ്പെട്ടിരിക്കുന്നത്. സോണ്‍ വണ്ണിനും ടുവിനും ഇടയില്‍ സഞ്ചരിക്കാനാണ് കെല്ലി ടിക്കറ്റെടുത്ത് കയറിയിരുന്നത്. ഇതിനാല്‍ ഫോണില്‍ ഇത്തരത്തില്‍ ടിക്കറ്റെടുത്ത് ബസില്‍ കയറുന്ന യാത്രക്കാര്‍ കരുതല്‍ എടുത്താല്‍ നന്നായിരിക്കും.

കെല്ലി ബസില്‍ കയറി രണ്ട് മിനുറ്റിനകം ടിക്കറ്റ് ഇന്‍സ്പെക്ടര്‍ പരിശോധനക്കെത്തിയിരുന്നു. എന്നാല്‍ തന്റെ ഐ ഫോണ്‍ ബാററി തീര്‍ന്ന് സ്വിച്ച് ഓഫായതിനാല്‍ ജേര്‍ണലിസ്റ്റ് കൂടിയായ കെല്ലിയ്ക്ക്  ടിക്കറ്റ് കാണിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. താന്‍ ടിക്കറ്റെടുത്തുവെന്ന് തെളിയിക്കുന്നതിനായി കെല്ലി ഇതിന്റെ വിശദാംശങ്ങള്‍ ടിക്കറ്റ് ഇന്‍സ്പെക്ടറോട് പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഈ സംഭവത്തിന്റെ പേരില്‍ പിഴ ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടനില്‍ നിന്നും തനിക്ക് യാതൊരു വിവരവും ലഭിച്ചില്ലെന്നും കെല്ലി വെളിപ്പെടുത്തുന്നു.

സാധുതയുളള ഒരു ടിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ പിഴ യും ക്രിമിനല്‍ റെക്കോര്‍ഡും ചുമത്തുന്നുവെന്ന് അറിയിച്ച് കൊണ്ടുള്ള ഒരു കത്ത് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടനില്‍ നിന്നും കെല്ലിയ്ക്ക് ലഭിച്ചിരുന്നു. 21 ദിവസത്തിനകം താന്‍ നിരപരാധിയാണോ അല്ലയോ എന്ന് തെളിയിക്കാന്‍ സമയം നല്‍കിയിട്ടുണ്ടെന്നും കെല്ലി പറയുന്നു. ഇതിന് മുമ്പ് ഇക്കാര്യം അറിയിച്ച് കൊണ്ട് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ തനിക്ക് കത്തയച്ചുവെന്ന് പറയുന്നുണ്ടെങ്കിലും തനിക്കത് ലഭിച്ചില്ലെന്നാണ് കെല്ലി പറയുന്നത്. ഈ കത്തിലുണ്ടായിരുന്ന നമ്പറില്‍ വിളിക്കുകയും തന്റെ ദുരവസ്ഥ വിവരിക്കാനും കെല്ലി ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.

ടിക്കറ്റിന് പണം അടച്ചുവെന്ന് തെളിയിക്കാന്‍ കെല്ലി ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കണമെന്നാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ പറയുന്നത്. എന്നാല്‍ 100 പൗണ്ട് ബെനഫിറ്റ് ഓഫറിനായി താന്‍ ബാങ്ക് അക്കൗണ്ട് തൊട്ട് മുമ്പ് മാറ്റിയതിനാല്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കാന്‍ സാധിക്കില്ലെന്നാണ് കെല്ലി വിശദീകരിക്കുന്നത്. തനിക്ക് സ്റ്റേറ്റ്മെന്റ് ലഭിക്കാന്‍ ജനുവരി 16 എങ്കിലുമാകുമെന്നാണ് കെല്ലി പറയുന്നത്. എന്നാല്‍ അതുവരെ കാത്തിരിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ തയ്യാറല്ല. ഇത്തരത്തില്‍ മൊബൈല്‍ വഴി ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ വര്‍ധിച്ച് വരുന്നതിനാല്‍ ഇത്തരത്തില്‍ അബദ്ധം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് ശക്തമായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category