1 GBP = 92.10 INR                       

BREAKING NEWS

ഭര്‍ത്താവിനും ഭാര്യയ്ക്കും ബ്രിട്ടീഷ് പൗരത്വം; ബ്രിട്ടനില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍; എന്നിട്ടും രണ്ട് വയസുള്ള കുഞ്ഞിനെ നാട് കടത്തുമെന്ന് ഹോം ഓഫീസ്; വിസ നിയമങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സംഭവിക്കുന്നത്

Britishmalayali
kz´wteJI³

സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗില്‍ ജനിച്ച രണ്ട് വയസുകാരി ലൂസി നിലവില്‍ യുകെയില്‍ നിന്നും നാട് കടത്തല്‍ ഭീഷണി നേരിടുന്നു. തന്റെ അച്ഛനും അമ്മയ്ക്കും ബ്രിട്ടീഷ് പൗരത്വമുള്ളതിനാല്‍ ലൂസിയ്ക്കും സ്വഭാവികമായി ബ്രിട്ടീഷ് പൗരത്വത്തിന് അവകാശമുണ്ടെന്നിരിക്കെയാണ് ഈ കുട്ടി നാട് കടത്തല്‍ ഭീഷണി നേരിടുന്നത്. ലൂസിയുടെ അച്ഛനമ്മമാരായ തന്റെ മകളെ യുകെയില്‍ തന്നെ നിലനിര്‍ത്തുന്നതിനായി അമ്മയായ ലിന്‍ഡ്സെ ഡട്ടന്‍(30) അങ്ങേയറ്റം പോരാടുന്നുണ്ട്. നിലവില്‍ സൗത്ത് വെയില്‍സിലെ ക്ലൈഡാകിലാണ് ഇവര്‍ കഴിയുന്നത്.

അപ്പീല്‍ ലഭിച്ചില്ലെങ്കില്‍ ലൂസി 14 ദിവസങ്ങള്‍ക്കുള്ളില്‍ യുകെ വിട്ട് പോകണമെന്നാണ് ഹോം ഓഫീസ് ഉത്തരവിട്ടിരിക്കുന്നത്. ക്രൂരവും ഹൃദയഭേദകവുമാണ് ഹോം ഓഫീസിന്റെ ഈ നടപടിയെന്നാണ് ലിന്‍ഡ്സെ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ലൂസിയുടെ അമ്മയ്ക്കും അച്ഛനും ബ്രിട്ടീഷ് പാസ്പോര്‍ട്ടുണ്ടെങ്കിലും ഇവര്‍ നിരവധി വര്‍ഷങ്ങളായി ഇവിടെ കഴിയുന്നുണ്ടെങ്കിലും ലൂസി എത്രയും വേഗം നാട് വിട്ട് പോകണമെന്നാണ് ഹോം ഓഫീസ് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇവര്‍ യുകെ സന്ദര്‍ശിക്കുകയും ഇവിടെ കഴിയാന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ ലൂസിയുടെ ചൈല്‍ഡ് വിസിറ്റര്‍ വിസ കാലഹരണപ്പെട്ടതിനെ തുടര്‍ന്ന് ലിന്‍ഡ്സെയോട് അത് പുതുക്കാന്‍ ഹോ ഓഫീസ് ആവശ്യപ്പെട്ടിരുന്നു.

തങ്ങള്‍ക്ക് ഇരുവര്‍ക്കും ബ്രിട്ടീഷ്പൗരത്വമുള്ളതിനാല്‍ ലൂസിക്കും അതിന് ഓട്ടോമാറ്റിക്കായി അവകാശമുണ്ടെന്നാണ് അവളുടെ മാതാപിതാക്കള്‍ വാദിക്കുന്നത്. എന്നാല്‍ ഇവര്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് ലൂസിക്ക് ഹോം ഓഫീസ് പൗരത്വം നിഷേധിച്ചിരിക്കുന്നത്. ജോഹന്നാസ് ബര്‍ഗില്‍ ജനിച്ച ലൂസിക്ക് ഇതിന് അവകാശമില്ലെന്നാണ് അധികൃതര്‍ വാദിക്കുന്നത്.  കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ലൂസി തുടര്‍ച്ചയായി യുകെയില്‍ ജീവിക്കാത്തതിനാല്‍ ഒരിക്കലും പിന്തുടര്‍ച്ചാവകാശമായി പൗരത്വം അനുവദിക്കാനാവില്ലെന്നാണ് ഹോം ഓഫീസ് വിശദീകരിക്കുന്നത്.

ലൂസിയെ ഇവിടെ നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി  3052 പൗണ്ട് ഹൈസ്ട്രീറ്റ് ലോണെടുക്കുകയായിരുന്നുവെന്നാണ് ലിന്‍ഡ്സെ പറയുന്നത്.ലൂസിയുടെ പിതാവായ 34കാരന്‍ ഗാവിന്‍ ബേള്‍സ് ഇവരില്‍ നിന്നും വേര്‍പെട്ട് ലെയ്സെസ്റ്റര്‍ഷെയറിലെ ഹാര്‍ബറോയിലാണ് താമസിക്കുന്നത്. ലൂസിയെ ഇവിടെ നിലനിര്‍ത്തുന്നതിനുള്ള അപ്പീല്‍ സമര്‍പ്പിക്കുന്നതിനായി 3000 പൗണ്ടിലധികമാണ് മാതാവ് ചെലവഴിക്കേണ്ടി വരുന്നത്. ഈ കുട്ടിയുടെ കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേലിനോട് ആവശ്യപ്പെട്ട് ഗോവര്‍ എംപി ടോണിയ അന്റോണിയാസി രംഗത്തെത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category