1 GBP = 92.10 INR                       

BREAKING NEWS

പ്രവാചകന്റെ പിന്തുടര്‍ച്ചക്കാരുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന നാണയം; എഡി 723ലെ അപൂര്‍വ ദിനാറിന് ലേലത്തില്‍ പ്രതീക്ഷിക്കുന്നത് 150 കോടി രൂപ

Britishmalayali
kz´wteJI³

വിശുദ്ധമായ നിരവധി ഇസ്ലാമിക് മുദ്രണങ്ങളുള്ളതും എഡി 723ല്‍ നിര്‍മിച്ചതുമായ അപൂര്‍വ സ്വര്‍ണ ദിനാര്‍ ലേലത്തില്‍ വയ്ക്കുന്നു. പ്രവാചകന്റെ പിന്തുടര്‍ച്ചക്കാരുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഈ നാണയത്തിന് പ്രതീക്ഷിക്കുന്ന വില 150 കോടി രൂപയാണ്. നിലവിലെ ഒരു പൗണ്ടിന്റെ ബ്രിട്ടീഷ് നാണയത്തിന്റെ വലുപ്പമുള്ള ദിനാറാണിത്. ഒക്ടോബര്‍ 24ന് മോര്‍ട്ടന്‍ ആന്‍ഡ് എഡെനാണ് ലണ്ടനില്‍ ഈ നാണയം ലേലത്തിന് വയ്ക്കുന്നത്. ഉമയ്യാദ് ഗോള്‍ഡ് ദിനാര്‍ എന്നാണിത് അറിയപ്പെടുന്നത്.

പ്രവാചകനായ മുഹമ്മദിന്റെ പിന്തുടര്‍ച്ചാവകാശക്കാരനായ കലിഫിന്റെ കൈവശമുണ്ടായിരുന്ന നാണയമാണിത്.'  മൈന്‍ ഓഫ് ദി കമാന്‍ഡര്‍ ഓഫ് ദി ഫെയ്ത്ത്ഫുള്‍' എന്ന് അറബിയില്‍ ഈ നാണയത്തിന് മേല്‍ മുദ്രണം ചെയ്തിട്ടുണ്ട്. വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും മധ്യത്തിലാണീ മൈന്‍ നിലകൊള്ളുന്നതെന്നാണ് വിശ്വസിക്കുന്നത്. നിലവിലെ സൗദി അറേബ്യയ്ക്ക് പടിഞ്ഞാറാണിത്. നിലവില്‍ ഇത്തരത്തിലുള്ള ഏതാനും നാണയങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ.

ഇവയില്‍ ഭൂരിഭാഗവും സ്വകാര്യ ശേഖരങ്ങളില്‍ അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ മ്യൂസിയങ്ങളിലാണ് നിലകൊള്ളുന്നത്. പൊതുവായ ലേലത്തിന് വയ്ക്കുന്ന ഈ ഗണത്തില്‍ പെട്ട രണ്ടാമത്ത നാണയമാണിത്. ഈ കോയിന്‍ വളരെ അപൂര്‍വവും ഏറെ പ്രത്യേകതയുള്ളതുമാണെന്നാണ് ഈ ഓക്ഷന്‍ ഹൗസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളും ഇസ്ലാമിക് കോയിന്‍ സ്പെഷ്യലിസ്റ്റുമായ സ്റ്റീഫന്‍ ലോയ്ഡ് പറയുന്നത്. ഇത് വളരെ മനോഹരമായി സംരക്ഷിച്ചിരിക്കുന്നതിന് പുറമെ ഇത് വളരെ അപൂര്‍വവും ചരിത്രപ്രാധാന്യമുള്ളതുമാണെന്ന് അദ്ദേഹം എടുത്ത് കാട്ടുന്നു.

വിശുദ്ധ നഗരമായ മക്കയ്ക്ക് വടക്ക് പടിഞ്ഞാറുള്ള മാദിന്‍ ബാനി സുലൈമില്‍ നിന്നാണിത് കണ്ടെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഈ സൈററില്‍  ആയിരക്കണക്കിന് വര്‍ഷങ്ങളായി സ്വര്‍ണം ഖനനം ചെയ്യുന്നുണ്ടെന്നും ഇത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്നും ലോയ്ഡ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category